Kerala

ക്രെഡിറ്റ് കാര്‍ഡ് തട്ടിപ്പ് : പ്രതി പോലീസിന്റെ പിടിയില്‍

സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ മാര്‍ക്കറ്റിംഗ് മാനേജര്‍ ആണെന്ന് തെറ്റിധരിപ്പിച്ച് ക്രെഡിറ്റ് കാര്‍ഡ് ഇഷ്യൂ ചെയ്ത ശേഷം വാര്‍ഷിക ഫീസ് കൂടുതല്‍ ആണെന്ന് ഇടപാടുകാരെ പറഞ്ഞ് വിശ്വസിപ്പിച്ച് കാര്‍ഡ് കാന്‍സല്‍ ചെയ്യാനാണെന്ന് പറഞ്ഞ് കാര്‍ഡ് ഉടമകളില്‍ നിന്നും കാര്‍ഡിലെ രഹസ്യ നമ്പര്‍ കൈവശപ്പെടുത്തിയാണ് തട്ടിപ്പ്.എറണാകുളം സ്വദേശികളായ മൂന്നു പേരില്‍ നിന്നുമായി 3 ലക്ഷം രൂപയാണ് ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് പ്രതി തട്ടിയെടുത്തത്

ക്രെഡിറ്റ് കാര്‍ഡ് തട്ടിപ്പ് : പ്രതി  പോലീസിന്റെ പിടിയില്‍
X

കൊച്ചി: ക്രെഡിറ്റ് കാര്‍ഡ് തട്ടിപ്പ് കേസിലെ പ്രതി പോലീസിന്റെ പിടിയില്‍. ആലപ്പുഴ സ്വദേശി ചിരാഗി(28)നെയാണ് പാലാരിവട്ടം എസ്.ഐ. എം.അജയ്‌മോഹന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ മാര്‍ക്കറ്റിംഗ് മാനേജര്‍ ആണെന്ന് തെറ്റിധരിപ്പിച്ച് ക്രെഡിറ്റ് കാര്‍ഡ് ഇഷ്യൂ ചെയ്ത ശേഷം വാര്‍ഷിക ഫീസ് കൂടുതല്‍ ആണെന്ന് ഇടപാടുകാരെ പറഞ്ഞ് വിശ്വസിപ്പിച്ച് കാര്‍ഡ് കാന്‍സല്‍ ചെയ്യാനാണെന്ന് പറഞ്ഞ് കാര്‍ഡ് ഉടമകളില്‍ നിന്നും കാര്‍ഡിലെ രഹസ്യ നമ്പര്‍ കൈവശപ്പെടുത്തിയശേഷം കാര്‍ഡ് ഉടമകള്‍ക്കു മുമ്പില്‍വെച്ച് നശിപ്പിച്ചു കളയുകയാണ് തട്ടിപ്പിന്റെ ആദ്യ ഘട്ടം. തുടര്‍ന്ന് കാര്‍ഡിന്റെ ഉടമസ്ഥര്‍ അറിയാതെ അവരുടെ ക്രെഡിറ്റ് ലിമിറ്റില്‍ ഉള്ള പണം നേരത്തെ കൈവശപ്പെടുത്തി രഹസ്യനമ്പര്‍ ഉപയോഗിച്ച് സ്‌നാപ്പ് പേ എന്ന മൊബൈല്‍ ആപ്പിലൂടെ തന്റെ അക്കൗണ്ടിലേയ്ക്ക് മാറ്റിയാണ് പ്രതി തട്ടിപ്പ് നടത്തിയത്.

എറണാകുളം സ്വദേശികളായ മൂന്നു പേരില്‍ നിന്നുമായി 3 ലക്ഷം രൂപയാണ് ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് പ്രതി തട്ടിയെടുത്തത്. എസ്ബിഐയുടെ ക്രെഡിറ്റ് കാര്‍ഡ് വിഭാഗത്തില്‍ കരാര്‍ അടിസ്ഥാനത്തില്‍ ജോലി ചെയ്തതില്‍ നിന്നും പ്രതിക്കു ലഭിച്ച സാങ്കേതിക അറിവ് തട്ടിപ്പ് നടത്താന്‍ സഹായകമായതായി പോലീസ് പറഞ്ഞു. തൃശൂര്‍ ജില്ലയിലെ വിവിധ പോലീസ് സ്‌റ്റേഷനുകളില്‍ സമാനവിധത്തില്‍ തട്ടിപ്പ് നടത്തിയതിന് പ്രതിക്കെതിരെ കേസുകള്‍ നിലവിലുണ്ട്. നിലവിലെ കേസുകളില്‍ ജാമ്യത്തിലിരിക്കേയാണ് പ്രതി വീണ്ടും തട്ടിപ്പ് നടത്തി പാലാരിവട്ടം പോലീസിന്റെ പിടിയിലായത്. പ്രതി സമാനരീതിയില്‍ നിരവധിപ്പേരെ ചതിയില്‍പ്പെടുത്തി തട്ടിപ്പു നടത്തിയതായി സംശയിക്കുന്നതായും ഇതുസംബന്ധിച്ച് അന്വേഷണം ശക്തമാക്കിയതായും പോലീസ് പറഞ്ഞു.



Next Story

RELATED STORIES

Share it