Kerala

ദലിത് വിദ്യാര്‍ഥികളുടെ ആനുകൂല്യങ്ങള്‍ക്ക് വരുമാന പരിധി; ഇടതുസര്‍ക്കാര്‍ സവര്‍ണതാല്‍പര്യം സംരക്ഷിക്കുന്നു: കാംപസ് ഫ്രണ്ട്

പിന്നാക്ക മേഖലയില്‍നിന്നും വിദ്യാഭ്യാസപരമായി ഉയര്‍ന്നുവരുന്ന ആളുകളുടെ വളര്‍ച്ചയ്ക്ക് തടയിടുകയെഎന്ന കേന്ദ്രസര്‍ക്കാര്‍ നയത്തെ പ്രാവര്‍ത്തികമാക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍ ചെയ്യുന്നത്.

ദലിത് വിദ്യാര്‍ഥികളുടെ ആനുകൂല്യങ്ങള്‍ക്ക് വരുമാന പരിധി; ഇടതുസര്‍ക്കാര്‍ സവര്‍ണതാല്‍പര്യം സംരക്ഷിക്കുന്നു: കാംപസ് ഫ്രണ്ട്
X

തിരുവനന്തപുരം: ദലിത് വിദ്യാര്‍ഥികളുടെ അനുകൂല്യങ്ങള്‍ക്ക് വരുമാനപരിധി നടപ്പാക്കിക്കൊണ്ട് ഇടതുസര്‍ക്കാര്‍ സവര്‍ണതാല്‍പ്പര്യം സംരക്ഷിക്കാന്‍ ശ്രമിക്കുകയാണെന്ന് കാംപസ് ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന ഉപാധ്യക്ഷന്‍ ഷെഫീഖ് കല്ലായി. സമൂഹത്തില്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന ദലിത് വിദ്യാര്‍ഥികള്‍ക്ക് അക്ഷരാര്‍ഥത്തില്‍ ഇരുട്ടടിയാണ് ഈ നടപടി. പിന്നാക്ക മേഖലയില്‍നിന്നും വിദ്യാഭ്യാസപരമായി ഉയര്‍ന്നുവരുന്ന ആളുകളുടെ വളര്‍ച്ചയ്ക്ക് തടയിടുകയെഎന്ന കേന്ദ്രസര്‍ക്കാര്‍ നയത്തെ പ്രാവര്‍ത്തികമാക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍ ചെയ്യുന്നത്. ഈ വിഷയത്തില്‍ പട്ടികജാതി വകുപ്പിന്റെ മൗനം അപകടകരമാണ്. ന്യൂനപക്ഷ വിഭാഗങ്ങളെ വീണ്ടും പിന്നാക്കാവസ്ഥയിലേക്ക് തള്ളിയിടാനുള്ള ശ്രമത്തിന് സര്‍ക്കാര്‍ കൂട്ടുനില്‍ക്കുകയാണ്. നടപടി പിന്‍വലിക്കാത്ത പക്ഷം ശക്തമായ പ്രക്ഷോഭങ്ങളുമായി രംഗത്തുവരുമെന്ന് ഷെഫീഖ് കല്ലായി വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.

Next Story

RELATED STORIES

Share it