- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
സിപിഎം- പോലിസ് ഒത്തുകളി അവസാനിപ്പിക്കുക; കൊയിലാണ്ടി പോലിസ് സ്റ്റേഷനിലേക്ക് വെല്‍ഫെയര്‍ പാര്‍ട്ടി- ഫ്രറ്റേണിറ്റി മാര്‍ച്ച്
വെല്‍ഫെയര്‍ പാര്‍ട്ടി- ഫ്രറ്റേണിറ്റി പ്രവര്‍ത്തകര്‍ കൊടിമരം സ്ഥാപിക്കവെ നിഥിന്‍ലാല്‍, അനൂപ്, സി കെ ദിനൂപ്, അമല്‍, അഖില്‍, സന്ദീപ് എന്നിവരുടെ നേതൃത്വത്തില്‍ ഇരുപതോളം വരുന്ന സംഘമാണ് കമ്പിപ്പാര അടക്കമുള്ള മാരകായുധങ്ങള്‍ ഉപയോഗിച്ച് അക്രമം നടത്തിയത്.
കോഴിക്കോട്: ഊട്ടേരിയില്‍ വെല്‍ഫെയര്‍പാര്‍ട്ടി- ഫ്രറ്റേണിറ്റി പ്രവര്‍ത്തകര്‍ക്ക് നേരെ നടന്ന ആസൂത്രിതമായ വധശ്രമത്തില്‍ പ്രതികളായ സിപിഎം- എസ്എഫ്‌ഐ ഗുണ്ടകള്‍ക്കെതിരേ കൊലപാതകശ്രമത്തിന് കേസെടുക്കുക, ഒളിവില്‍ കഴിയുന്ന പ്രതികളെ ഉടന്‍ അറസ്റ്റുചെയ്യുക, സിപിഎം- പോലിസ് ഒത്തുകളി അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് വെല്‍ഫെയര്‍പാര്‍ട്ടി- ഫ്രറ്റേണിറ്റി സംയുക്തമായി കൊയിലാണ്ടി പോലിസ് സ്റ്റേഷനിലേക്ക് പ്രതിഷേധമാര്‍ച്ച് നടത്തി. വെല്‍ഫെയര്‍ പാര്‍ട്ടി ദേശീയ സെക്രട്ടറി റസാഖ് പാലേരി മാര്‍ച്ച് ഉദ്ഘാടനം ചെയ്തു.
സംഭവം നടന്ന് രണ്ടാഴ്ച കഴിഞ്ഞിട്ടും ഒരു പ്രതിയെപോലും അറസ്റ്റുചെയ്യാത്തത് പോലിസും സിപിഎമ്മും തമ്മിലുള്ള ഒത്തുകളിയാണെന്ന് അദ്ദേഹം പറഞ്ഞു. ജില്ലാ പ്രസിഡന്റ് അസ്‌ലം ചെറുവാടി അധ്യക്ഷത വഹിച്ചു. ഫ്രറ്റേണിറ്റി മൂവ്‌മെന്റ് സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി കെ നുജെം മുഖ്യപ്രഭാഷണം നടത്തി. വെല്‍ഫെയര്‍ പാര്‍ട്ടി- ഫ്രറ്റേണിറ്റി പ്രവര്‍ത്തകര്‍ കൊടിമരം സ്ഥാപിക്കവെ നിഥിന്‍ലാല്‍, അനൂപ്, സി കെ ദിനൂപ്, അമല്‍, അഖില്‍, സന്ദീപ് എന്നിവരുടെ നേതൃത്വത്തില്‍ ഇരുപതോളം വരുന്ന സംഘമാണ് കമ്പിപ്പാര അടക്കമുള്ള മാരകായുധങ്ങള്‍ ഉപയോഗിച്ച് അക്രമം നടത്തിയത്. വാഹനങ്ങളും നശിപ്പിച്ചിരുന്നു.
പ്രതികളെ ഇനിയും അറസ്റ്റുചെയ്യാത്ത പക്ഷം സമരം ശക്തമാക്കുമെന്നും ഭാരവാഹികള്‍ മുന്നറിയിപ്പ് നല്‍കി. ഫ്രറ്റേണിറ്റി ജില്ലാ സെക്രട്ടറി ലബീബ് കായക്കൊടി സ്വാഗതവും വെല്‍ഫെയര്‍ പാര്‍ട്ടി പേരാമ്പ്ര മണ്ഡലം പ്രസിഡന്റ് എം എം മുഹ്യുദ്ദീന്‍ സമാപനവും നിര്‍വഹിച്ചു. വെല്‍ഫെയര്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറി അന്‍വര്‍ സാദത്ത് കുന്ദമംഗലം, ജില്ലാ സെക്രട്ടറി ചന്ദ്രിക കൊയിലാണ്ടി, ഫ്രറ്റേണിറ്റി ജില്ലാ വൈസ് പ്രസിഡന്റ് മുനീബ് ഏലങ്കമല്‍, സെക്രട്ടേറിയറ്റ് അംഗം മുജാഹിദ് മേപ്പയൂര്‍ തുടങ്ങിയവര്‍ മാര്‍ച്ചിന് നേതൃത്വം നല്‍കി. കൊയിലാണ്ടി ടൗണില്‍നിന്ന് ആരംഭിച്ച മാര്‍ച്ച് പോലിസ് സ്റ്റേഷന് മുന്നില്‍ പോലിസ് തടഞ്ഞു.
RELATED STORIES
ലോക ചെസ് ചാംപ്യന്‍ഷിപ്പില്‍ ചരിത്ര നേട്ടവുമായി ഇന്ത്യ; 18കാരന്...
12 Dec 2024 2:00 PM GMTട്രെയ്നിന്റെ വാതിലില്‍ തൂങ്ങിക്കിടന്ന് ഫോട്ടോക്ക് പോസ് ചെയ്ത യുവതി...
12 Dec 2024 1:58 PM GMTഅബ്ദുര്‍റഹീം കേസ്; ഡിസംബര്‍ 30ന് പരിഗണിക്കും
12 Dec 2024 1:52 PM GMTപ്രവാചക നിന്ദ നടത്തിയ അധ്യാപകന് ആക്രമിക്കപ്പെട്ട സംഭവം: എം കെ...
12 Dec 2024 1:38 PM GMTവിനായകന്റെ ആത്മഹത്യ; പോലിസുകാര്‍ക്കെതിരെ ആത്മഹത്യ പ്രേരണക്കുറ്റം...
12 Dec 2024 12:08 PM GMTലോറി മറിഞ്ഞ് അപകടം; മൂന്ന് വിദ്യാര്‍ഥികള്‍ക്ക് ദാരുണാന്ത്യം
12 Dec 2024 11:27 AM GMT