സിപിഎം നേതാവിന്റെ ബന്ധുവിനു ലക്ഷം രൂപ ശമ്പളത്തില്‍ നിയമനം; കോടിയേരിയെ ജലീല്‍ ബ്ലാക്ക്‌മെയില്‍ ചെയ്തുവെന്ന് ഫിറോസ്
സിപിഎം സംസ്ഥാന സമിതിയംഗം കോലിയക്കോട് കൃഷ്ണന്‍നായരുടെ സഹോദരപുത്രനും സിപിഐ സംസ്ഥാന നിര്‍വാഹക സമിതിയംഗം ദാമോദരന്‍നായരുടെ മകനുമായ ഡി എസ് നീലകണ്ഠനെ ഇന്‍ഫര്‍മേഷന്‍ കേരള മിഷനില്‍ (ഐകെഎം) ഡപ്യൂട്ടി ഡയറക്ടറായി നിയമിക്കാന്‍ കോടിയേരി ബാലകൃഷ്ണന്‍ ഇടപെട്ടെന്ന ആരോപണമാണ് ഫിറോസ് ഉന്നയിച്ചിരിക്കുന്നത്.

കോഴിക്കോട്: സിപിഎം നേതാവിന്റെ ബന്ധുവിന്റെ നിയമനം പുറത്തുപറയുമെന്ന് കോടിയേരിയെ ബ്ലാക്ക് മെയില്‍ ചെയ്താണ് മന്ത്രി കെ ടി ജലീല്‍ തന്റെ സ്ഥാനം ഭദ്രമാക്കിയതെന്ന് യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ ഫിറോസ്. സിപിഎം സംസ്ഥാന സമിതിയംഗം കോലിയക്കോട് കൃഷ്ണന്‍നായരുടെ സഹോദരപുത്രനും സിപിഐ സംസ്ഥാന നിര്‍വാഹക സമിതിയംഗം ദാമോദരന്‍നായരുടെ മകനുമായ ഡി എസ് നീലകണ്ഠനെ ഇന്‍ഫര്‍മേഷന്‍ കേരള മിഷനില്‍ (ഐകെഎം) ഡപ്യൂട്ടി ഡയറക്ടറായി നിയമിക്കാന്‍ കോടിയേരി ബാലകൃഷ്ണന്‍ ഇടപെട്ടെന്ന ആരോപണമാണ് ഫിറോസ് ഉന്നയിച്ചിരിക്കുന്നത്. സിപിഎമ്മും സിപിഐയും ഉള്‍പ്പെട്ട ഈ നിയമന വിവാദം പുറത്തുപറയുമെന്നു ബ്ലാക്ക്‌മെയില്‍ ചെയ്താണു ബന്ധുനിയമന വിവാദത്തില്‍ കുരുക്കിലായ കെ ടി ജലീല്‍, സിപിഎമ്മിനെയും കോടിയേരിയെയും ഒപ്പംനിര്‍ത്തിയതെന്നും ഫിറോസ് ആരോപിച്ചു.
ജലീല്‍ തദ്ദേശസ്വയംഭരണ വകുപ്പിന്റെ ചുമതല വഹിക്കുമ്പോഴാണു വിവാദ നിയമനം നടന്നത്. ഡപ്യൂട്ടി ഡയറക്ടര്‍ (ടെക്‌നിക്കല്‍) എന്ന തസ്തികയിലേക്കായിരുന്നു നിയമനം. യോഗ്യതയിലും ജോലി പരിചയത്തിലും മറ്റൊരു ഉദ്യോഗാര്‍ഥിയായിരുന്നു ഒന്നാമത്. എന്നാല്‍, ഇന്റര്‍വ്യൂവില്‍ അദ്ദേഹത്തിനു മാര്‍ക്ക് കുറച്ചു. നീലകണ്ഠനു കൂടുതല്‍ മാര്‍ക്ക് നല്‍കുകയും ചെയ്തു. ഒരു ലക്ഷം രൂപ ശമ്പളത്തിലാണു നിയമനം നല്‍കിയത്. സാധാരണ ഒരു വര്‍ഷത്തേക്കാണു സര്‍ക്കാരിന്റെ കരാര്‍ നിയമനമെങ്കില്‍, നീലകണ്ഠന്റെ കാര്യത്തില്‍ 5 വര്‍ഷത്തേക്കാണു കരാറില്‍ ഒപ്പിട്ടതെന്നും അദ്ദേഹം ആരോപിച്ചു. അന്ന് ഐകെഎം ഡയറക്ടറായിരുന്ന സാംബശിവ റാവുവും നിയമനത്തിനു കൂട്ടുനിന്നതായി ഫിറോസ് ആരോപിച്ചു.
ജലീലിന്റെ അസി. െ്രെപവറ്റ് സെക്രട്ടറിയായിരുന്ന എം രാഘവനാണു നിയമനത്തിനു ചരടുവലി നടത്തിയതെന്നു ഫിറോസ് ആരോപിച്ചു. കോടിയേരി മന്ത്രിയായിരുന്നപ്പോള്‍ സ്റ്റാഫിലുണ്ടായിരുന്ന രാഘവന്‍ അദ്ദേഹത്തിന്റെ നിര്‍ദേശപ്രകാരമാണു നിയമനത്തില്‍ ഇടപെട്ടത്. ബന്ധുനിയമന വിവാദത്തില്‍ ജലീലിനെ പിന്തുണയ്ക്കാന്‍ ആദ്യം സിപിഎം തയാറായിരുന്നില്ല. ജലീല്‍ കോടിയേരിയെ സന്ദര്‍ശിച്ച് ഐകെഎമ്മിലെ നിയമനത്തിന്റെ കാര്യം സൂചിപ്പിച്ചാണ് കോടിയേരിയെ ഒപ്പം നിര്‍ത്തിയതെന്നും ഫിറോസ് ആരോപിച്ചു.
RELATED STORIES
സ്കൂള്‍ കലോല്‍സവം: സ്വാഗതഗാനത്തിലെ മുസ്ലിം വിരുദ്ധ ദൃശ്യാവിഷ്കാരം;...
31 March 2023 9:12 AM GMTദുരിതാശ്വാസ നിധി ദുര്‍വിനിയോഗക്കേസ്: ലോകായുക്തയില്‍ ഭിന്നവിധി; അന്തിമ...
31 March 2023 6:08 AM GMTരാമനവമി ആഘോഷത്തിന്റെ മറവില്‍ മഹാരാഷ്ട്രയിലും ബംഗാളിലും ഗുജറാത്തിലും...
30 March 2023 5:27 PM GMTജയ്പൂര്‍ സ്ഫോടനക്കേസ്: വധശിക്ഷയ്ക്ക് വിധിച്ച എല്ലാ പ്രതികളെയും...
29 March 2023 12:31 PM GMTഅരിക്കൊമ്പനെ പിടികൂടാന്‍ മയക്കുവെടി; വിയോജിപ്പുമായി ഹൈക്കോടതി
29 March 2023 11:35 AM GMTലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസലിന്റെ അയോഗ്യത പിന്‍വലിച്ചു
29 March 2023 5:55 AM GMT