സ്വന്തം സമ്പാദ്യം കൊവിഡ് ദുരിതബാധിതര്‍ക്കായി നീക്കിവച്ച അബ്ദുറഹ്മാന്റെ ഹജ്ജ് മോഹം സഫലമാവുന്നു
യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളുടെ ഫെയ്സ്ബുക്ക് പോസ്റ്റ് ശ്രദ്ധയില്‍പ്പെട്ടയാളാണ് അബ്ദുറഹ്മാന് ഹജ്ജ് ചെയ്യാനുള്ള മുഴുവന്‍ തുകയും നല്‍കാമെന്ന് വാഗ്ദാനംചെയ്തത്.

മലപ്പുറം: ഹജ്ജിനായി കരുതിവച്ച സമ്പാദ്യം മുഴുവന്‍ കൊവിഡിന്റെ പേരില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് നീക്കിവച്ച് മാതൃകയായ മംഗലാപുരം ബന്തവാല്‍ താലൂക്കിലെ ഗൂഡിനബലിയിലെ ദിവസവേതനക്കാരനായ അബ്ദുറഹ്മാന്റെ ഹജ്ജ് യാത്രയ്ക്ക് വഴിയൊരുങ്ങുന്നു. യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളുടെ ഫെയ്സ്ബുക്ക് പോസ്റ്റ് ശ്രദ്ധയില്‍പ്പെട്ടയാളാണ് അബ്ദുറഹ്മാന് ഹജ്ജ് ചെയ്യാനുള്ള മുഴുവന്‍ തുകയും നല്‍കാമെന്ന് വാഗ്ദാനംചെയ്തത്. കടങ്ങളും കടപ്പാടുകളുമെല്ലാം വീട്ടി പരിശുദ്ധഹജ്ജ് നിര്‍വഹിക്കാന്‍ പോവണമെന്നായിരുന്നു അബ്ദുറഹ്മാന്റെ ആഗ്രഹം.
എന്നാല്‍, കൊവിഡ് കാലത്ത് സാധുക്കളെ സഹായിക്കാതെ കടംവീട്ടാന്‍ സാധിക്കില്ലെന്ന ചിന്തയിലായിരുന്നു അബ്ദുര്‍റഹ്മാന്‍ സമ്പാദ്യം മുഴുവന്‍ ദാനംചെയ്തത്. സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളുടെ പോസ്റ്റ് കണ്ട മലപ്പുറം സ്വദേശി, മനുഷ്യസ്നേഹിയായ ഇദ്ദേഹത്തിന്റെ ഹജ്ജിനുള്ള തുക താന്‍ വഹിക്കാമെന്ന് അറിയിക്കുകയായിരുന്നു. തുടര്‍ന്ന് തങ്ങള്‍ മംഗലാപുരത്തെ അദ്ദേഹത്തിന്റെ കുടുംബത്തെ വിവരമറിയിച്ചെന്ന് സൗദി ദിനപ്പത്രമായ മലയാളം ന്യൂസ് റിപോര്‍ട്ട് ചെയ്യുന്നു. ഇതോടെ അബ്ദുറഹ്മാന്റെ ഹജ്ജ് എന്ന ഏറെക്കാലത്തെ മോഹം സപലമാവുകയാണ്. കൊവിഡ് കാലം മാറിയാല്‍ ഈ വര്‍ഷംതന്നെ അദ്ദേഹം ഹജ്ജ് നിര്‍വഹിക്കാനായി സൗദിയിലേക്ക് പറക്കുമെന്നാണ് റിപോര്‍ട്ട്.
സഹജീവികളുടെ വിശപ്പടക്കലാണ് പ്രഥമകടമയെന്ന് മനസ്സിലാക്കി മനസ് നിറയ്ക്കുന്ന നന്മയുടെ വസന്തമായി മാറിയിരിക്കുകയാണ് അബ്ദുറഹ്മാനെന്ന് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. വിശുദ്ധ ഹജ്ജ് കര്‍മം നിര്‍വഹിക്കുകയെന്ന ലക്ഷ്യത്തില്‍ തന്റെ ജീവിതലക്ഷ്യം കേന്ദ്രീകരിച്ച സാത്വികനായ മനുഷ്യനാണ് അദ്ദേഹം. അരവയര്‍ മുറുക്കിയും കഠിനാധ്വാനം ചെയ്തും ഹജ്ജ് എന്ന ചിരകാലസ്വപ്‌നത്തിനായി താന്‍ സ്വരൂപിച്ച തുകയത്രയും അശരണന്റെ ശൂന്യമായ വയറിന്റെ വിളിക്കുത്തരം നല്‍കാന്‍ ആ മഹാ മനുഷ്യന്‍ മാറ്റിവച്ചിരിക്കുന്നു. എന്തൊരത്ഭുതമാണതെന്ന് ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ തങ്ങള്‍ ചൂണ്ടിക്കാട്ടുന്നു.
RELATED STORIES
പാനായിക്കുളം സിമി കേസ്: എന്ഐഎയുടെ ഹരജി സുപ്രിംകോടതി തള്ളി
21 Sep 2023 9:32 AM GMTകാനഡയില് വീണ്ടും ഖലിസ്ഥാന് നേതാവ് കൊല്ലപ്പെട്ടു; വിസ നിര്ത്തിവച്ച്...
21 Sep 2023 8:05 AM GMTനിപ: ഭീഷണി ഒഴിഞ്ഞിട്ടില്ല; വിശദമായ പഠനം നടത്തുമെന്ന് മുഖ്യമന്ത്രി
19 Sep 2023 2:21 PM GMTപുതിയ പാര്ലിമെന്റില് ആദ്യ ബില് വനിതാസംവരണം; പ്രാബല്യത്തില് വരിക...
19 Sep 2023 10:08 AM GMTനിപയില് വീണ്ടും ആശ്വാസം: ഹൈറിസ്ക് സമ്പര്ക്കപ്പട്ടികയില് 61 പേരുടെ...
18 Sep 2023 11:54 AM GMTപ്രതിഷേധക്കേസ്: ഗ്രോ വാസുവിനെ കോടതി വെറുതെവിട്ടു
13 Sep 2023 7:08 AM GMT