Kerala

'ഗസ്റ്റ് വാക്‌സ് ' ഡ്രൈവ് : എറണാകുളത്ത് 10,000 അതിഥി തൊഴിലാളികള്‍ക്ക് കൊവിഡ് പ്രതിരോധ വാക്‌സിന്‍ നല്‍കി

10,088 ഇതര സംസ്ഥാന തൊഴിലാളികള്‍ക് ആദ്യ ഡോസ് വാക്‌സിനും 38 തൊഴിലാളികള്‍ക് സെക്കന്റ് ഡോസ് വാക്‌സിനും നല്‍കി.43 വാക്‌സിനേഷന്‍ ക്യാംപുകളാണ് ജില്ലയില്‍ ഇതര തൊഴിലാളികള്‍ക്കായി നടന്നത്. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ പേര്‍ക്ക് കൊവിഡ് പ്രതിരോധ വാക്‌സിന്‍ നല്‍കിയത് എറണാകുളം ജില്ലയില്‍ ആണ്

ഗസ്റ്റ് വാക്‌സ്  ഡ്രൈവ് : എറണാകുളത്ത് 10,000 അതിഥി തൊഴിലാളികള്‍ക്ക് കൊവിഡ് പ്രതിരോധ വാക്‌സിന്‍ നല്‍കി
X

കൊച്ചി: കൊവിഡ് പ്രതിരോധ പ്രവര്‍ത്തനം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി എറണാകുളം ജില്ലയിലെ പതിനായിരത്തിലധികം ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് കൊവിഡ് വാക്‌സിന്‍ നല്‍കി. ജില്ലയിലാകെ 10126 ഇതര സംസ്ഥാന തൊഴിലാളികള്‍ക്കാണ് 'ഗസ്റ്റ് വാക്‌സ് ' എന്ന് പേരിട്ടിട്ടുള്ള വാക്‌സിനേഷന്‍ െ്രെഡവിലൂടെ വാക്‌സിന്‍ നല്‍കിയത്.10,088 ഇതര സംസ്ഥാന തൊഴിലാളികള്‍ക് ആദ്യ ഡോസ് വാക്‌സിനും 38 തൊഴിലാളികള്‍ക് സെക്കന്റ് ഡോസ് വാക്‌സിനും നല്‍കി.43 വാക്‌സിനേഷന്‍ ക്യാംപുകളാണ് ജില്ലയില്‍ ഇതര തൊഴിലാളികള്‍ക്കായി നടന്നത്.

സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ പേര്‍ക്ക് കൊവിഡ് പ്രതിരോധ വാക്‌സിന്‍ നല്‍കിയത് എറണാകുളം ജില്ലയില്‍ ആണ്.ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് കൊവിഡ് വാക്‌സിന്‍ ലഭ്യമാക്കുന്നതിനായുള്ള മുന്‍ഗണനാ പട്ടികയുള്‍പ്പെടുത്തിയ സാഹചര്യത്തില്‍ ജില്ലാ ഭരണകൂടവും ആരോഗ്യ വകുപ്പുമായി ചേര്‍ന്ന് വാക്‌സിനേഷനുളള ആക്ഷന്‍ പ്ലാന്‍ തയാറാക്കിയാണ് വാക്‌സിനേഷന്‍ നടപടികള്‍ പുരോഗമിക്കുന്നത്. ലഭ്യതയനുസരിച്ച് മുഴുവന്‍ തൊഴിലാളികള്‍ക്കും സൗജന്യ വാക്‌സീന്‍ ഉറപ്പാക്കുമെന്ന് ജില്ലാ ലേബര്‍ ഓഫീസര്‍ പി എം ഫിറോസ് അറിയിച്ചു.

കോവിന്‍ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്ത് എത്തുന്ന തൊഴിലാളികള്‍ക്കാണ് വാക്‌സിനേഷന് മുന്‍ഗണന നല്‍കുന്നത്. തുടര്‍ന്ന് ക്യാംപുകളിലെത്തുന്ന തൊഴിലാളികള്‍ക്കും സ്‌പോട്ട് രജിസ്‌ട്രേഷന്‍ നടത്തി വാക്‌സിന്‍ നല്‍കുമെന്ന് ജില്ലാ ലേബര്‍ ഓഫീസര്‍ അറിയിച്ചു.ജില്ലയില്‍ ഇന്ന് മാത്രം 550 ല്‍ അധികം പേര്‍ക്കാണ് വാക്‌സിന്‍ നല്‍കിയത്. തോപ്പുംപടി, വരാപ്പുഴ, കടവന്ത്ര എന്നിവിടങ്ങളില്‍ സംഘടിപ്പിച്ച വാക്‌സിനേഷന്‍ കേന്ദ്രങ്ങള്‍ വഴിയാണ് വാക്‌സിന്‍ വിതരണം നടത്തിയത്.

Next Story

RELATED STORIES

Share it