- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കോഴിക്കോട്ട് ആറുപേര്‍ക്ക് കൂടി കൊവിഡ്; രോഗബാധിതരുടെ എണ്ണം 58 ആയി
ഇവരില്‍ രണ്ടുപേര്‍ വിദേശത്തുനിന്ന് വന്നവരും മൂന്നുപേര്‍ ഇതരസംസ്ഥാനങ്ങളില്‍നിന്ന് വന്നവരുമാണ്. ഒരാള്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം പകര്‍ന്നത്.

കോഴിക്കോട്: ജില്ലയില്‍ ഇന്ന് ആറുപേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇവരില്‍ രണ്ടുപേര്‍ വിദേശത്തുനിന്ന് വന്നവരും മൂന്നുപേര്‍ ഇതരസംസ്ഥാനങ്ങളില്‍നിന്ന് വന്നവരുമാണ്. ഒരാള്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം പകര്‍ന്നത്. 33 വയസ്സുള്ള ഫറോക്ക് മുനിസിപ്പാലിറ്റി സ്വദേശിയാണ് ആദ്യ ആള്‍. ഇദ്ദേഹം മെയ് 19 ന് റിയാദ് നിന്നും കരിപ്പൂരിലെത്തുകയും തുടര്‍ന്ന് ജില്ലാ ഭരണകൂടം സജ്ജമാക്കിയ വാഹനത്തില്‍ താമരശ്ശേരി കൊവിഡ് കെയര്‍ സെന്ററില്‍ നിരീക്ഷണത്തിലായിരുന്നു. മെയ് 27 ന് സ്രവപരിശോധന നടത്തുകയും പോസിറ്റീവ് ആവുകുയും ചെയ്തു. ചികിത്സയ്ക്കായി കൊവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററായ ലക്ഷദ്വീപ് ഗസ്റ്റ്ഹൗസിലേയ്ക്ക് മാറ്റി. 30 വയസ്സുള്ള തൂണേരി സ്വദേശിയാണ് രണ്ടാമത്തെ വ്യക്തി. ഇദ്ദേഹം മല്‍സ്യമൊത്ത വ്യാപാരിയാണ്.
മെയ് 25 ന് കണ്ണൂരില്‍ പോസിറ്റീവായ കേസിന്റെ പ്രാഥമികസമ്പര്‍ക്കത്തിലുള്ള വ്യക്തിയാണ്. മെയ് 26ന് സ്രവപരിശോധന നടത്തുകയും പോസിറ്റീവ് ആവുകയും ചെയ്തു. ചികില്‍സയ്ക്കായി കൊവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററിലേക്ക് മാറ്റി. 31 വയസ്സുള്ള അഴിയൂര്‍ സ്വദേശിയാണ് മൂന്നാമത്തെ വ്യക്തി. ഇദ്ദേഹം മെയ് 14ന് ട്രാവലറില്‍ ചെന്നെയില്‍നിന്നും യാത്രതുടങ്ങി 15ന് കോഴിക്കോട്ടെത്തി. വീട്ടില്‍ നിരീക്ഷണത്തിലായിരുന്നു. മെയ് 26ന് സ്രവപരിശോധന നടത്തുകയും റിസള്‍ട്ട് പോസിറ്റീവ് ആവുകയും ചെയ്തു. ചികില്‍സയ്ക്കായി കൊവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററിലേക്ക് മാറ്റി.
32 വയസ്സുള്ള കൊയിലാണ്ടി മുചുകുന്ന് സ്വദേശിയാണ് നാലാമത്തെ ആള്‍. ഇദ്ദേഹം ചെന്നെയില്‍നിന്നും മെയ് 14ന് സ്വകാര്യവാഹനത്തില്‍ യാത്രചെയ്ത് കൊയിലാണ്ടിയില്‍ എത്തി കൊവിഡ് കെയര്‍ സെന്ററില്‍ നിരീക്ഷണത്തിലായിരുന്നു. മെയ് 26 ന് സ്രവപരിശോധന നടത്തുകയും പോസിറ്റീവ് ആവുകയും ചെയ്തു. ചികില്‍സയ്ക്കായി കൊവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററിലേക്ക് മാറ്റി. 37 വയസ്സുള്ള വളയം സ്വദേശിയാണ് അഞ്ചാമത്തെ വ്യക്തി. ഇദ്ദേഹം ഗുജറാത്തില്‍നിന്നും മിനി ബസ്സില്‍ യാത്രചെയ്ത് മെയ് 24 ന് രാത്രി തലശ്ശേരിയിലെത്തുകയും അവിടുന്ന് ആംബുലന്‍സില്‍ വളയം കൊറോണ കെയര്‍ സെന്ററിലെത്തി നിരീക്ഷണത്തിലായിരുന്നു.
മെയ് 26 ന് സ്രവപരിശോധന നടത്തുകയും റിസള്‍ട്ട് പോസിറ്റീവ് ആവുകയും ചെയ്തു. ചികിത്സയ്ക്കായി കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററിലേക്ക് മാറ്റി. 47 വയസ്സുള്ള പയ്യോളി അങ്ങാടി, തുറയൂര്‍ സ്വദേശിയാണ് ആറാമത്തെ വ്യക്തി. ഇദ്ദേഹം ബഹ്റൈനില്‍നിന്നും മെയ് 27ന് കരിപ്പൂരിലെത്തുകയും ആംബുലന്‍സില്‍ കോഴിക്കോട് മെഡിക്കല്‍ കോളജിലെത്തി നിരീക്ഷണത്തിലായിരുന്നു. മെയ് 27 ന് സ്രവപരിശോധന നടത്തുകയും റിസള്‍ട്ട് പോസിറ്റീവ് ആവുകയും ചെയ്തു. ഇപ്പോള്‍ 6 പേരുടെയും ആരോഗ്യനില തൃപ്തികരമാണ്. ഇതോടെ കൊവിഡ് സ്ഥിരീകരിച്ച കോഴിക്കോട് സ്വദേശികളുടെ എണ്ണം 58 ആയി.
ഇവരില്‍ 25 പേര്‍ രോഗമുക്തരായതിനാല്‍ ഇപ്പോള്‍ 33 കോഴിക്കോട് സ്വദേശികളാണ് കൊവിഡ് പോസിറ്റീവായി ചികില്‍സയിലുള്ളത്. ഇതില്‍ 15 പേര്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലും 13 പേര്‍ ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററായ ലക്ഷദ്വീപ് ഗസ്റ്റ് ഹൗസിലും 5 പേര്‍ കണ്ണൂരിലും ചികില്‍സയിലാണ്. കൂടാതെ 2 മലപ്പുറം സ്വദേശികളും 2 കാസര്‍ഗോഡ് സ്വദേശികളും ഒരു തൃശൂര്‍ സ്വദേശിയും കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലും ഒരു തൃശൂര്‍ സ്വദേശി എംവിആര്‍ കാന്‍സര്‍ സെന്ററിലും ചികില്‍സയിലുണ്ട്. ഇന്ന് 201 സ്രവ സാംപിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ആകെ 4,304 സ്രവ സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 4,132 എണ്ണത്തിന്റെ ഫലം ലഭിച്ചു. ഇതില്‍ 4064 എണ്ണം നെഗറ്റീവ് ആണ്. പരിശോധനയ്ക്കയച്ച സാംപിളുകളില്‍ 172 പേരുടെ ഫലംകൂടി ലഭിക്കാനുണ്ട്.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















