- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
മാരകമായ ചാണക പൗഡർ വിൽപ്പന: ആറുപേർ പിടിയിൽ

കോയമ്പത്തൂർ: നിരോധിച്ച മാരകമായ ചാണക പൗഡർ വിൽപ്പന നടത്തിയ സംഭവത്തിൽ കോയമ്പത്തൂരിൽ ആറുപേർ പിടിയിൽ. തിരുനീലകണ്ഠൻ, വസന്തി, സെൽവം, ഗുണനാഥൻ, ശിവകുമാർ, മനോഹരം എന്നിവരാണ് അറസ്റ്റിലായത്.
കോയമ്പത്തൂർ സിറ്റി വെറൈറ്റി ഹാൾ റോഡ് പോലിസ് സ്റ്റേഷൻ പരിധിയിലെ കടകളിൽ നടത്തിയ മിന്നൽ പരിശോധനയിൽ 250 കിലോ രാസവസ്തുക്കൾ പോലിസ് പിടിച്ചെടുത്തു. ചാണകപ്പൊടിയെന്ന വ്യാജേന വിൽക്കുന്ന ട്രൈഫിനൈൽ മീഥൈൻ, മീഥൈൻ ഡൈ എന്നിവയാണ് കണ്ടെടുത്തത്.
ചെറുകിട വ്യാപാരികൾക്ക് രാസവസ്തുക്കൾ എത്തിച്ചുനൽകിയ ശാന്തി ഡൈസ്, സേലം ബാക്ക് മൂൺ ആൻഡ് കമ്പനി, ചെന്നൈ തുളസി കളർ ട്രേഡേഴ്സ്, ഈറോഡ് ശ്രീ മംഗലേശ്വരി ഏജൻസി, അഹമ്മദാബാദ് കോത്താരി കെമിക്കൽസ് എന്നീ വൻകിട സ്ഥാപനങ്ങൾക്കെതിരെയും പോലിസ് കേസെടുത്തിട്ടുണ്ട്.
തമിഴ്‌നാട്ടിലെ കൊങ്കു മേഖലയിൽ വീടുകളും ക്ഷേത്രങ്ങളും ചാണകം മെഴുകുന്നതിനും ഉറുമ്പുകളെ തുരത്തുന്നതിനും പകരമായാണ് ഈ പൗഡർ ഉപയോഗിക്കുന്നത്. മഞ്ഞ നിറം ലഭിക്കാൻ മീഥൈൻ ഡൈ ഉപയോഗിക്കുന്നു. പച്ച നിറം ലഭിക്കാൻ ട്രൈഫിനൈൽ മീഥൈൻ ഉപയോഗിക്കുന്നു. ഈ പൗഡറുകളുടെ ഉപയോഗം മൂലം നിരവധി പേർക്ക് ശാരീരിക അസ്വാസ്ഥ്യങ്ങൾ ഉണ്ടായിട്ടുണ്ടായിരുന്നു.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















