Kerala

സംസ്ഥാനത്തെ കൊവിഡ് സാഹചര്യം; മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ഇന്ന് ഉന്നതതലയോഗം

സംസ്ഥാനത്തെ പ്രതിദിന രോഗവര്‍ധന ഇരുപതിനായിരത്തോട് അടുക്കുകയും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് രാജ്യത്തെ തന്നെ എറ്റവും ഉയര്‍ന്ന നിരക്കില്‍ എത്തിനില്‍ക്കുകയും ചെയ്ത പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രിയുടെ പ്രത്യേക യോഗം.

സംസ്ഥാനത്തെ കൊവിഡ് സാഹചര്യം; മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ഇന്ന് ഉന്നതതലയോഗം
X

തിരുവനന്തപുരം: സംസ്ഥാനത്തെ കൊവിഡ് സാഹചര്യം വിലയിരുത്താന്‍ പ്രത്യേക യോഗം വിളിച്ച് മുഖ്യമന്ത്രി. ഇന്ന് രാവിലെ 11 മണിക്കാണ് യോഗം. വിവിധ വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥര്‍ യോഗത്തില്‍ പങ്കെടുക്കും. സംസ്ഥാനത്തെ പ്രതിദിന രോഗവര്‍ധന ഇരുപതിനായിരത്തോട് അടുക്കുകയും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് രാജ്യത്തെ തന്നെ എറ്റവും ഉയര്‍ന്ന നിരക്കില്‍ എത്തിനില്‍ക്കുകയും ചെയ്ത പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രിയുടെ പ്രത്യേക യോഗം.

കൊവിഡ് പോസിറ്റീവായതിനെത്തുടര്‍ന്ന് ക്വാറന്റൈനിലായിരുന്ന മുഖ്യമന്ത്രി ബുധനാഴ്ച ഉച്ചയോടെ തലസ്ഥാനത്ത് മടങ്ങിയെത്തി കൊവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങളുടെ ഏകോപനം ഏറ്റെടുക്കും. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കണ്ണൂരിലായിരുന്ന അദ്ദേഹം പിന്നീട് കൊവിഡ് ബാധിതനായി ചികില്‍സയിലും നിരീക്ഷണത്തിലുമായിരുന്നു. ഇതിനിടെ മന്ത്രിസഭായോഗങ്ങള്‍ ഓണ്‍ലൈനായി ചേര്‍ന്നിരുന്നു. ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലാണ് കഴിഞ്ഞദിവസങ്ങളില്‍ കൊവിഡ് കോര്‍കമ്മിറ്റി യോഗങ്ങള്‍ ചേര്‍ന്നിരുന്നത്. ഇക്കാര്യങ്ങള്‍ മുഖ്യമന്ത്രിയുടെ അനുമതിയോടെ നടപ്പാക്കുകയായിരുന്നു.

രോഗവ്യാപനം നിയന്ത്രിക്കുന്നതിനായുള്ള രാത്രികാല കര്‍ഫ്യൂ ചൊവ്വാഴ്ച രാത്രി മുതല്‍ സംസ്ഥാനത്ത് നിലവില്‍ വന്നിരുന്നു. ഇതുസംബന്ധിച്ചും യോഗത്തില്‍ ചര്‍ച്ചയുണ്ടാവും. എന്നാല്‍, വാരാന്ത്യ ലോക്ക് ഡൗണ്‍ ഉണ്ടാവില്ലെന്നാണ് ഇപ്പോഴത്തെ നിലപാട്. നിലവിലുള്ള സാഹചര്യം വിലയിരുത്തിയാണ് മറ്റു സംസ്ഥാനങ്ങളുടെ മാതൃകയില്‍ സംസ്ഥാനത്ത് വാരാന്ത്യ ലോക്ക് ഡൗണ്‍ വേണ്ടെന്ന് ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള കോര്‍ കമ്മിറ്റി യോഗം തീരുമാനിച്ചത്.

Next Story

RELATED STORIES

Share it