Kerala

കൊവിഡ് നിരീക്ഷണ കേന്ദ്രങ്ങളിലും സെന്റിനല്‍ സര്‍വെയ്ലന്‍സ് പരിശോധന

സുരക്ഷ ഉപകരണങ്ങളുടെ സഹായത്തോടു കൂടി ഡോക്ടറും മൈക്രോ ബയോളജിസ്റ്റും ഉള്‍പ്പെട്ട ടീം ആണ് നിരീക്ഷണ കേന്ദ്രങ്ങളില്‍നേരിട്ടെത്തി പരിശോധന നടത്തുന്നത്. ശേഖരിച്ച സാംപിളുകള്‍ പൂളിങ് നടത്തി പരിശോധിക്കുന്നതിനാല്‍ വേഗത്തില്‍ കൂടുതല്‍ ആളുകളുടെ പരിശോധന പൂര്‍ത്തിയാക്കാന്‍ സാധിക്കും. ഏഴ് വിഭാഗങ്ങളില്‍ ആണ് നിലവില്‍ സെന്റിനല്‍ സര്‍വെയ്ലന്‍സ് നടത്തുന്നത്

കൊവിഡ് നിരീക്ഷണ കേന്ദ്രങ്ങളിലും സെന്റിനല്‍ സര്‍വെയ്ലന്‍സ് പരിശോധന
X

കൊച്ചി: കൊവിഡ് സാമൂഹിക വ്യാപന സാധ്യത പരിശോധിക്കാനും പരിശോധന വ്യാപകമാക്കാനുമായി നടത്തുന്ന സെന്റിനല്‍ സര്‍വെയ്ലന്‍സ് കൊവിഡ് നിരീക്ഷണ കേന്ദ്രങ്ങളിലും ആരംഭിച്ചു. സുരക്ഷ ഉപകരണങ്ങളുടെ സഹായത്തോടു കൂടി ഡോക്ടറും മൈക്രോ ബയോളജിസ്റ്റും ഉള്‍പ്പെട്ട ടീം ആണ് നിരീക്ഷണ കേന്ദ്രങ്ങളില്‍നേരിട്ടെത്തി പരിശോധന നടത്തുന്നത്. ശേഖരിച്ച സാംപിളുകള്‍ പൂളിങ് നടത്തി പരിശോധിക്കുന്നതിനാല്‍ വേഗത്തില്‍ കൂടുതല്‍ ആളുകളുടെ പരിശോധന പൂര്‍ത്തിയാക്കാന്‍ സാധിക്കും.

ഏഴ് വിഭാഗങ്ങളില്‍ ആണ് നിലവില്‍ സെന്റിനല്‍ സര്‍വെയ്ലന്‍സ് നടത്തുന്നത്. വിദേശത്തു നിന്നെത്തിയ ആളുകള്‍, കപ്പലില്‍ എത്തുന്ന ആളുകള്‍, അന്യ സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍, സന്നദ്ധ പ്രവര്‍ത്തകര്‍, കൊവിഡ് ഇതര ആശുപത്രികളില്‍ സേവനമനുഷ്ഠിക്കുന്ന ആരോഗ്യ പ്രവര്‍ത്തകര്‍, പോലിസുകാര്‍, തുടങ്ങിയ ആളുകളെ ആണ് സെന്റിനല്‍ സെര്‍വെയ്ലന്‍സിന് വിധേയരാക്കുന്നത്. നിലവില്‍ ഇത്തരത്തില്‍ 30 സാംപിളുകളുടെ പരിശോധന പൂര്‍ത്തിയാക്കി. ഒന്നിടവിട്ട ദിവസങ്ങളില്‍ ആയിരിക്കും സാമ്പിള്‍ ശേഖരണം നടത്തുന്നത്.

പരിശോധക്ക് വിധേയരാക്കുന്ന ആളുകളെ ഗ്രൂപ്പുകളായി തിരിച്ചു ഓരോ ഗ്രൂപിലെയും ആളുകളുടെ സാംപിളുകള്‍ ഒരുമിച്ചു കലര്‍ത്തിയാണ് പൂള്‍ ടെസ്റ്റ് നടത്തുന്നത്. ആര്‍ക്കും രോഗമില്ലെങ്കില്‍ ഫലം നെഗറ്റീവ് ആയി ലഭിക്കും. പോസിറ്റീവ് ഫലം ലഭിച്ചാല്‍ ഓരോരുത്തരുടെയും സാംപിളുകള്‍ തനിയെ പരിശോധിക്കും. സാമൂഹിക വ്യാപന സാധ്യത പരിശോധിക്കാനായി മുന്‍പ് നടത്തിയിരുന്ന പരിശോധനയില്‍ എറണാകുളം ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള വിവിധ വിഭാഗങ്ങളില്‍ പെട്ട 136 സാംപിളുകള്‍ പരിശോധിച്ചിരുന്നു.

Next Story

RELATED STORIES

Share it