Kerala

കൊവിഡ് പ്രതിരോധം: സ്വകാര്യ ആശുപത്രികളുടെ പങ്കാളിത്തം ഉറപ്പാക്കും;നിരീക്ഷണത്തിന് പ്രത്യേക സമിതി

കൊവിഡ് പോസിറ്റീവ് ആകുന്ന രോഗികള്‍ക്ക് പോസിറ്റീവായി മൂന്ന് ദിവസത്തിനു ശേഷം എക്സ്-റേ, രക്തപരിശോധന പോലുള്ള പരിശോധനകള്‍ നടത്തുന്നതിന് പരമാവധി സ്വകാര്യ ആശുപത്രികളില്‍ കൊവിഡ് ഒപി ആരംഭിക്കും. ഓക്സിജന്‍ വെന്‍ഡേഴ്സ്, ഓക്സിജന്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്നവര്‍ എന്നിവരുടെ പിന്തുണ സ്വകാര്യ ആശുപത്രികള്‍ക്ക് ലഭ്യമാക്കുന്നതിന് നടപടി സ്വീകരിക്കും.

കൊവിഡ് പ്രതിരോധം: സ്വകാര്യ ആശുപത്രികളുടെ പങ്കാളിത്തം ഉറപ്പാക്കും;നിരീക്ഷണത്തിന് പ്രത്യേക സമിതി
X

കൊച്ചി:കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ പ്രതിരോധ നടപടികള്‍ ശക്തിപ്പെടുത്തന്നതിനായി എറണാകുളം ജില്ലയിലെ സ്വകാര്യ ആശുപത്രികളുടെ പങ്കാളിത്തം ഉറപ്പാക്കാന്‍ തീരുമാനം.ജില്ലാ കലക്ടര്‍ എസ് സുഹാസിന്റെ അധ്യക്ഷതയില്‍ ജില്ലയിലെ സ്വകാര്യ ആശുപത്രി പ്രതിനിധികളുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. സ്വകാര്യ ആശുപത്രികളിലെ ബെഡുകളുടെ ലഭ്യത അടക്കമുള്ള കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കുന്നതിന് പ്രത്യേക സമിതിയെ നിയോഗിച്ചു. സ്വകാര്യ ആശുപത്രികളുടെ പ്രവര്‍ത്തനം സമിതി ഓരോ ദിവസവും നിരീക്ഷിച്ച് ജില്ലാ കലക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കണം.

എല്ലാ സ്വകാര്യ ആശുപത്രികളിലെയും 25% ബെഡുകള്‍ കൊവിഡ് ചികിത്സയ്ക്കായി മാറ്റിവെക്കാന്‍ യോഗം തീരുമാനിച്ചു. എല്ലാ സ്വകാര്യ ആശുപത്രികളും ഓരോ ദിവസത്തെയും ഓക്സിജന്‍ ലഭ്യത സംബന്ധിച്ച് ജില്ലാ ഭരണകൂടത്തിന് റിപ്പോര്‍ട്ട് നല്‍കണം. ഓക്സിജന്‍ ബഫര്‍ സ്റ്റോക്കിന്റെ വിവരങ്ങള്‍ ഓരോ ദിവസവും നല്‍കണം. കാറ്റഗറി എ വിഭാഗത്തില്‍പ്പെടുന്ന രോഗികള്‍ക്ക് വീടുകളില്‍ തന്നെ കഴിയുന്നതിനുള്ള സംവിധാനവും ടെലിമെഡിസിന്‍ സൗകര്യവും സ്വകാര്യ ആശുപത്രികളള്‍ ഒരുക്കണം. ഇതിനായി ആശുപത്രികള്‍ക്ക് ടെലിമെഡിസിന്‍, ഹോം ക്വാറന്റൈന്‍ പാക്കേജുകള്‍ ആരംഭിക്കാം.

കാറ്റഗറി എ വിഭാഗത്തില്‍പ്പെടുന്ന രോഗികള്‍ക്കായി എഫ്എല്‍ടിസികള്‍ സജ്ജമാക്കാനും സ്വകാര്യ ആശുപത്രികള്‍ക്ക് നിര്‍ദേശം നല്‍കി.പൊതു-സ്വകാര്യ ആശുപത്രികളിലെ കൊവിഡ് ചികിത്സയ്ക്കായി താലൂക്ക് തല കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനമാരംഭിക്കും. താലൂക്ക് തലത്തില്‍ തന്നെയുള്ള ആശുപത്രി സൗകര്യങ്ങള്‍ ഉപയോഗപ്പെടുത്തി കൊവിഡ് ചികിത്സ ലഭ്യമാക്കുന്നതിനാണിത്.കൊവിഡ് പോസിറ്റീവ് ആകുന്ന രോഗികള്‍ക്ക് പോസിറ്റീവായി മൂന്ന് ദിവസത്തിനു ശേഷം എക്സ്-റേ, രക്തപരിശോധന പോലുള്ള പരിശോധനകള്‍ നടത്തുന്നതിന് പരമാവധി സ്വകാര്യ ആശുപത്രികളില്‍ കൊവിഡ് ഒപി ആരംഭിക്കാനും തീരുമാനിച്ചു. ഓക്സിജന്‍ വെന്‍ഡേഴ്സ്, ഓക്സിജന്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്നവര്‍ എന്നിവരുടെ പിന്തുണ സ്വകാര്യ ആശുപത്രികള്‍ക്ക് ലഭ്യമാക്കുന്നതിന് നടപടി സ്വീകരിക്കും. എല്ലാ സ്വകാര്യ ആശുപത്രികളും കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി (കാസ്പ്) യില്‍ രണ്ടു ദിവസത്തിനകം രജിസ്റ്റര്‍ ചെയ്യാനും കലക്ടര്‍ നിര്‍ദേശിച്ചു.

Next Story

RELATED STORIES

Share it