Kerala

കൊവിഡ്: പ്രതിഷേധ സമരങ്ങള്‍ക്ക് ഹൈക്കോടതിയുടെ വിലക്ക്

കേന്ദ്ര സര്‍ക്കാരിന്റെ കൊവിഡ് പ്രതിരോധ മാര്‍ഗനിര്‍ദേശങ്ങള്‍ കര്‍ശനമായി നടപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാരിന് ഹൈക്കോടതി നിര്‍ദ്ദേശം നല്‍കി.നിയന്ത്രണങ്ങള്‍ ലംഘിക്കുന്നില്ലെന്ന് ചീഫ് സെക്രട്ടറിയും ഡിജിപി യും ഉറപ്പാക്കണമെന്നും ഹൈക്കോടതി പറഞ്ഞു

കൊവിഡ്: പ്രതിഷേധ സമരങ്ങള്‍ക്ക് ഹൈക്കോടതിയുടെ വിലക്ക്
X

കൊച്ചി: കൊവിഡിന്റെ പശ്ചാത്തലത്തില്‍ പ്രതിഷേധ സമരങ്ങള്‍ വിലക്കി ഹൈക്കോടതി.കേന്ദ്ര സര്‍ക്കാരിന്റെ കൊവിഡ് പ്രതിരോധ മാര്‍ഗനിര്‍ദേശങ്ങള്‍ കര്‍ശനമായി നടപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാരിന് ഹൈക്കോടതി നിര്‍ദ്ദേശം നല്‍കി.നിയന്ത്രണങ്ങള്‍ ലംഘിക്കുന്നില്ലെന്ന് ചീഫ് സെക്രട്ടറിയും ഡിജിപി യും ഉറപ്പാക്കണമെന്നും ഹൈക്കോടതി പറഞ്ഞു.നിയന്ത്രണങ്ങള്‍ ലംഘിച്ചാല്‍ അതിന്റെ ഉത്തരവാദിത്തം രാഷ്ട്രീയ പാര്‍ട്ടികള്‍ക്കായിരിക്കുമെന്നും കോടതി വ്യക്തമാക്കി. കൊവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്.

കേസിലെ എതിര്‍കക്ഷികളായ രാഷ്ടീയ പാര്‍ട്ടികള്‍ക്ക് കോടതി നോട്ടീസയച്ചു. നിയന്ത്രണ കാലയളവില്‍ എത്ര സമരങ്ങളും പ്രതിഷേധങ്ങളും നടന്നു എന്നും എത്ര കേസുകള്‍ രജിസ്റ്റര്‍ ചെയ്തെന്നും അറിയിക്കണമെന്ന് കോടതി ഇന്നലെ സര്‍ക്കാരിനോട് നിര്‍ദേശിച്ചിരുന്നു.സമരങ്ങളുടെ കാര്യത്തില്‍ മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ടന്നും നടപടി എടുക്കുന്നുണ്ടന്നും സര്‍ക്കാര്‍ അറിയിച്ചുകൊവിഡ് വ്യാപകമായ സാഹചര്യത്തില്‍ സംഘം ചേര്‍ന്നുള്ള പ്രതിഷേധവും സമരവും സ്ഥിതി ഗുരുതരമാക്കുമെന്നും രാഷ്ടീയ പാര്‍ട്ടികള്‍ക്കെതിരെ നടപടി വേണമെന്നും ആവശ്യപ്പെട്ട് അഭിഭാഷകനായ ജോണ്‍ നുമ്പേലിയും മറ്റും സമര്‍പ്പിച്ച ഹരജി പരിഗണിച്ചാണ് ഡിവിഷന്‍ ബഞ്ചിന്റെ നിര്‍ദേശം.എല്‍ഡിഎഫ്, യുഡിഎഫ്, എന്‍ഡിഎ, കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍, തെരഞ്ഞെടുപ്പ് കമ്മീഷന്‍ എന്നിവരാണ് കേസിലെ എതിര്‍കക്ഷികള്‍.

Next Story

RELATED STORIES

Share it