Kerala

കൊവിഡ്: ജോലി നഷ്ടപ്പെട്ട് നാട്ടിലേക്ക് മടങ്ങിയ പ്രവാസികള്‍ക്ക് ആനുകൂല്യം ലഭിക്കല്‍;നിയമ സഹായം നല്‍കാന്‍ അഭിഭാഷക പാനലിന്റെ സേവനം ലഭ്യമാക്കിയിട്ടുണ്ടെന്ന് കേന്ദ്രം

വിദേശത്തു നിന്നു ജോലി നഷ്ടപ്പെട്ടും ഉപേക്ഷിച്ചും നാട്ടിലേക്ക് മടങ്ങിയ പ്രവാസികള്‍ക്ക് നഷ്ടമായ ശമ്പളവും ആനുകൂല്യങ്ങളും ലഭ്യമാക്കാന്‍ നിയമ സഹായമടക്കം നല്‍കാന്‍ നിര്‍ദ്ദേശം നല്‍കണമെന്നാവശ്യപ്പെട്ടു സമര്‍പ്പിച്ച ഹരജികളാണ് കോടതി തീര്‍പ്പാക്കിയത്

കൊവിഡ്: ജോലി നഷ്ടപ്പെട്ട് നാട്ടിലേക്ക് മടങ്ങിയ പ്രവാസികള്‍ക്ക്  ആനുകൂല്യം ലഭിക്കല്‍;നിയമ സഹായം നല്‍കാന്‍ അഭിഭാഷക പാനലിന്റെ സേവനം ലഭ്യമാക്കിയിട്ടുണ്ടെന്ന് കേന്ദ്രം
X

കൊച്ചി: കൊവിഡ് വ്യാപനത്തെ തുടര്‍ന്നു ജോലി നഷ്ടപ്പെട്ടു നാട്ടിലേക്ക് മടങ്ങിയ പ്രവാസികള്‍ക്ക് ആനുകൂല്യങ്ങള്‍ ലഭിക്കാന്‍ നിയമസഹായം നല്‍കണമെന്നു നിര്‍ദ്ദേശിക്കണമെന്നാവശ്യപ്പെട്ടു സമര്‍പ്പിച്ച ഹരജികള്‍ ഹൈക്കോടതി തീര്‍പ്പാക്കി.പ്രവാസികളുടെ ശമ്പളം, നഷ്ട പരിഹാരം തുടങ്ങിയവയുമായി ബന്ധപ്പെട്ട് ഗള്‍ഫ് രാജ്യങ്ങളുമായി കരാറുണ്ടെന്നും നിയമ സഹായം നല്‍കാന്‍ അഭിഭാഷക പാനലിന്റെ സേവനം ലഭ്യമാക്കിയിട്ടുണ്ടെന്ന കേന്ദ്ര സര്‍ക്കാറിന്റെ വിശദീകരണത്തെ തുടര്‍ന്നാണ് ഹരജികള്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് തീര്‍പ്പാക്കിയത്.വിദേശത്തു നിന്നു ജോലി നഷ്ടപ്പെട്ടും ഉപേക്ഷിച്ചും നാട്ടിലേക്ക് മടങ്ങിയ പ്രവാസികള്‍ക്ക് നഷ്ടമായ ശമ്പളവും ആനുകൂല്യങ്ങളും ലഭ്യമാക്കാന്‍ നിയമ സഹായമടക്കം നല്‍കാന്‍ നിര്‍ദ്ദേശം നല്‍കണമെന്നാവശ്യപ്പെട്ടു സമര്‍പ്പിച്ച ഹരജികളാണ് കോടതി തീര്‍പ്പാക്കിയത്.

ഇന്ത്യന്‍ ഭരണഘടനയനുസരിച്ചും ലീഗല്‍ സര്‍വീസ് അതോറിട്ടീസ് ആക്ട് പ്രകാരവും ഇന്ത്യന്‍ പൗരന്‍മാര്‍ക്ക് സൗജന്യ നിയമ സഹായത്തിന് വ്യവസ്ഥയുണ്ടെങ്കിലും അനുവദിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി പ്രവാസി ലീഗല്‍ സെല്ലും നിയമ നടപടി സ്വീകരിക്കാനുള്ള സംവിധാനം എംബസികള്‍ക്കുണ്ടെങ്കിലും കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി ഡല്‍ഹി ആസ്ഥാനമായ േലായേഴ്സ് ബിയോണ്ട് ബോര്‍ഡേഴ്സും നല്‍കിയ ഹരജികളാണ് കേന്ദ്ര -സംസ്ഥാന സര്‍ക്കാറുകളുടെ വിശദീകരണത്തിന്റെ അടിസ്ഥാനത്തില്‍ ഡിവിഷന്‍ബെഞ്ച് തീര്‍പ്പാക്കിയത്.പ്രവാസികളുടെ ശമ്പളം, നഷ്ട പരിഹാരം തുടങ്ങിയവയുമായി ബന്ധപ്പെട്ട് ഗള്‍ഫ് രാജ്യങ്ങളുമായി കരാറുണ്ടെന്നും നിയമ സഹായം നല്‍കാന്‍ അഭിഭാഷക പാനലിന്റെ സേവനം ലഭ്യമാക്കിയിട്ടുണ്ടെന്നുമായിരുന്നു കേന്ദ്ര സര്‍ക്കാറിന്റെ വിശദീകരണം. സൗജന്യ നിയമ സഹായവും ഇന്ത്യന്‍ കമ്മ്യൂണിറ്റി വെല്‍ഫെയര്‍ ഫണ്ടും ഏര്‍പ്പെടുത്തിയതായും കേന്ദ്രം അറിയിച്ചു.

Next Story

RELATED STORIES

Share it