എറണാകുളം ജില്ലയ്ക്ക് 30,000 ഡോസ് വാക്‌സിന്‍ കൂടി;നാളെ മുതല്‍ വാക്‌സിനേഷന്‍ പുനരാരംഭിക്കും
എറണാകുളം ഉള്‍പ്പടെയുള്ള അഞ്ച് റീജ്യണുകളിലേക്കായി എത്തിയ 1.75 ലക്ഷം ഡോസ് വാക്‌സിനില്‍ ജില്ലയ്ക്ക് ലഭിച്ചത് 30,000 ഡോസ് വാക്‌സിനാണ്. ഇതുപയോഗിച്ച് നാളെ മുതല്‍ വാക്‌സിനേഷന്‍ പുനരാരംഭിക്കുമെന്ന് വാക്‌സിനേഷന്‍ നോഡല്‍ ഓഫീസര്‍ ഡോ. ശിവദാസ് പറഞ്ഞു
കൊച്ചി: കൊവിഡ് വാക്‌സിന്‍ ക്ഷാമത്തിന് താല്‍കാലിക പരിഹാരം. എറണാകുളം ഉള്‍പ്പടെയുള്ള അഞ്ച് റീജ്യണുകളിലേക്കായി എത്തിയ 1.75 ലക്ഷം ഡോസ് വാക്‌സിനില്‍ ജില്ലയ്ക്ക് ലഭിച്ചത് 30,000 ഡോസ് വാക്‌സിനാണ്. ഇതുപയോഗിച്ച് നാളെ മുതല്‍ വാക്‌സിനേഷന്‍ പുനരാരംഭിക്കുമെന്ന് വാക്‌സിനേഷന്‍ നോഡല്‍ ഓഫീസര്‍ ഡോ. ശിവദാസ് പറഞ്ഞു.
മെഗാ വാക്‌സിനേഷന്‍ ക്യാംപുകള്‍ താല്‍കാലികമായി നിര്‍ത്തിവെച്ചിരിക്കുകയാണ്. സര്‍ക്കാര്‍ ആശുപത്രികള്‍, പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍, സ്വകാര്യ ആശുപത്രികള്‍ എന്നിവിടങ്ങളിലെ വാക്‌സിന്‍ വിതരണത്തിനാണ് മുന്‍ഗണന. ആകെ എത്തിയ വാക്‌സിനുകളില്‍ 60000 ഡോസാണ് ജില്ല ആവശ്യപ്പെട്ടിരുന്നത്. ആവശ്യാനുസരണം കൂടുതല്‍ ഡോസ് ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കുന്നുണ്ട്. വാക്‌സിന്‍ ലഭിക്കുന്ന മുറയ്ക്ക് വാക്‌സിനേഷന്‍ വിപുലമാക്കും.
ജില്ലയിലെത്തിയ വാക്‌സിനുകള്‍ ജനറല്‍ ആശുപത്രിയിലെ റീജ്യണല്‍ വാക്‌സിന്‍ സ്റ്റോറില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഇത് അതാത് വിതരണ കേന്ദ്രങ്ങളിലേക്ക് മാറ്റും. 45 വയസിനു മേല്‍ പ്രായമുള്ളവര്‍ക്ക് തിരിച്ചറിയല്‍ രേഖയുമായി വാക്‌സിന്‍ വിതരണ കേന്ദ്രത്തിലെത്തി വാക്‌സിന്‍ എടുക്കാമെന്നും അധികൃതര്‍ അറിയിച്ചു.
RELATED STORIES
ഹാത്റസിലെ ബിജെപി എംപി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
24 April 2024 4:30 PM GMTകലാശക്കൊട്ട് കഴിഞ്ഞു മടങ്ങിയ സിഐടിയു തൊഴിലാളി ജീപ്പില്‍നിന്ന് വീണു...
24 April 2024 4:13 PM GMTലോക്സഭാ തിരഞ്ഞെടുപ്പ്: രാജ്യത്തിന്റെ വീണ്ടെടുപ്പ് മുഖ്യ...
24 April 2024 2:41 PM GMTമോദിയുടെ വിദ്വേഷ പരാമര്‍ശങ്ങളെ വിമര്‍ശിച്ചു; ന്യൂനപക്ഷ മോര്‍ച്ച...
24 April 2024 2:36 PM GMTഅറ്റകുറ്റപ്പണി; മാഹി പാലം 29 മുതല്‍ മെയ് 10 വരെ അടച്ചിടും
24 April 2024 2:19 PM GMT'തിരിച്ചടി കിട്ടാതെ കൂത്താടി നടന്ന കാലമൊക്കെ കഴിഞ്ഞു'; ഗസ...
24 April 2024 12:56 PM GMT