Top

കൊവിഡ്:എറണാകുളം ജില്ലയില്‍ ആറ് തദ്ദേശ സ്ഥാപനങ്ങള്‍ കാറ്റഗറി എ യില്‍ ; ഡി കാറ്റഗറിയില്‍ 28 സ്ഥാപനങ്ങള്‍

25 തദ്ദേശ സ്ഥാപനങ്ങള്‍ ബി കാറ്റഗറിയിലാണ്. സി കാറ്റഗറിയിലുള്ളത് 37 സ്ഥാപനങ്ങളാണ്.ടിപിആര്‍ പത്തില്‍ കൂടുതലുള്ള പ്രദേശങ്ങളില്‍ ജൂലൈ 23 ന് പ്രത്യേക മാസ് ടെസ്റ്റ് കാംപയിന്‍ ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ നടത്തും. ദിനംപ്രതി നടത്തുന്ന കൊവിഡ് ടെസ്റ്റുകളുടെ എണ്ണവും വര്‍ധിപ്പിക്കും. ജൂലൈ 24, 25 തീയതികളില്‍ സമ്പൂര്‍ണ്ണ ലോക് ഡൗണ്‍ ആയിരിക്കും

കൊവിഡ്:എറണാകുളം ജില്ലയില്‍ ആറ് തദ്ദേശ സ്ഥാപനങ്ങള്‍ കാറ്റഗറി എ യില്‍ ; ഡി കാറ്റഗറിയില്‍ 28 സ്ഥാപനങ്ങള്‍
X

കൊച്ചി: കൊവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിന്റെ അടിസ്ഥാനത്തില്‍ എറണാകുളം ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ തരംതിരിച്ച് ഏര്‍പ്പെടുത്തിയ നിയന്ത്രങ്ങള്‍ പുനഃക്രമീകരിച്ചു.ആറ് തദ്ദേശ സ്ഥാപനങ്ങള്‍ കാറ്റഗറി എയില്‍ ഉള്‍പ്പെടും. 25 തദ്ദേശ സ്ഥാപനങ്ങള്‍ ബി കാറ്റഗറിയിലാണ്. സി കാറ്റഗറിയിലുള്ളത് 37 സ്ഥാപനങ്ങളാണ്. ബാക്കിയുള്ള 28 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ഡി കാറ്റഗറിയില്‍ ഉള്‍പ്പെടും.ടിപിആര്‍ പത്തില്‍ കൂടുതലുള്ള പ്രദേശങ്ങളില്‍ ജൂലൈ 23 ന് പ്രത്യേക മാസ് ടെസ്റ്റ് കാംപയിന്‍ ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ നടത്തും. ദിനംപ്രതി നടത്തുന്ന കൊവിഡ് ടെസ്റ്റുകളുടെ എണ്ണവും വര്‍ധിപ്പിക്കും. ജൂലൈ 24, 25 തീയതികളില്‍ സമ്പൂര്‍ണ്ണ ലോക് ഡൗണ്‍ ആയിരിക്കും.

ഓരോ വിഭാഗത്തിലും ഉള്‍പ്പെട്ട തദ്ദേശ സ്ഥാപനങ്ങള്‍

കാറ്റഗറി ഡി

നായരമ്പലം ,ചേരാനല്ലൂര്‍ ,കറുകുറ്റി, പൈങ്ങോട്ടൂര്‍, മഞ്ഞപ്ര ,ആവോലി, മൂക്കന്നൂര്‍, മരട് ,കോട്ടുവള്ളി ,വാളകം, എടത്തല, വാരപ്പെട്ടി ,തുറവൂര്‍, ചെങ്ങമനാട്, പുത്തന്‍വേലിക്കര, ഞാറക്കല്‍ ,രായമംഗലം ,ശ്രീമൂലനഗരം ,വടക്കേക്കര, പാറക്കടവ്, കോട്ടപ്പടി, കുമ്പളം, കീരംപാറ, മലയാറ്റൂര്‍ ',നീലേശ്വരം, ആയവന, കല്ലൂര്‍ക്കാട്, കുട്ടമ്പുഴ, ചേന്നമംഗലം.

കാറ്റഗറി സി

എളങ്കുന്നപ്പുഴ, കുന്നുകര ,പായിപ്ര, പല്ലാരിമംഗലം,തൃപ്പൂണിത്തറ, ചെല്ലാനം, പെരുമ്പാവൂര്‍, ആരക്കുഴ, മൂവാറ്റുപുഴ ,കൂവപ്പടി ,വാഴക്കുളം, കളമശ്ശേരി ,ഉദയംപേരൂര്‍ ,കരുമാല്ലൂര്‍, കവളങ്ങാട് ,കോതമംഗലം, നെടുമ്പാശ്ശേരി, ചൂര്‍ണ്ണിക്കര, കാലടി, ചോറ്റാനിക്കര, മുടക്കുഴ ,കാഞ്ഞൂര്‍, തിരുവാണിയൂര്‍ ,ഒക്കല്‍ നോര്‍ത്ത്, പറവൂര്‍ ,അങ്കമാലി, കുമ്പളങ്ങി, അശമന്നൂര്‍ ,മുളന്തുരുത്തി, ആലങ്ങാട്, തൃക്കാക്കര, കടമക്കുടി, പള്ളിപ്പുറം, വേങ്ങൂര്‍, മഴുവന്നൂര്‍,കടുങ്ങല്ലൂര്‍, പിണ്ടിമന.

കാറ്റഗറി ബി

കൊച്ചിന്‍, എഴിക്കര,നെല്ലിക്കുഴി, കുന്നത്തുനാട്, കീഴ്മാട്, കിഴക്കമ്പലം, ഇലഞ്ഞി, ആലുവ ,ചിറ്റാറ്റുകര, മണീട്, എടവനക്കാട്, ഏലൂര്‍, കൂത്താട്ടുകുളം, രാമമംഗലം, മഞ്ഞല്ലൂര്‍, വെങ്ങോല, ഐക്കരനാട്, കുഴുപ്പിള്ളി, പാലക്കുഴ, പിറവം, തിരുമാറാടി ,വരാപ്പുഴ, മുളവുകാട്, എടക്കാട്ടുവയല്‍, വടവുകോട്പുത്തന്‍കുരിശ്.

കാറ്റഗറി എ

പോത്താനിക്കാട്, അയ്യമ്പുഴ, ആമ്പല്ലൂര്‍, പാമ്പാക്കുട, മാറാടി, പൂതൃക്ക.

ജില്ലയിലെ മൈക്രോ കണ്ടെയ്ന്‍മെന്റ് സോണുകള്‍

ചിറ്റാത്തുകര പഞ്ചായത്തിലെ വാര്‍ഡ് 16 ലെ കണ്ണത്തുംപാടം, അംഗനവാടി, കാക്കനാട്ട്, ഏഴിക്കര പഞ്ചായത്തിലെ വാര്‍ഡ് ഏഴ് ,12 മുഴുവന്‍ പ്രദേശങ്ങളും വാര്‍ഡ് രണ്ടിലെ മച്ചായത്ത് പ്രദേശവും , കാലടി പഞ്ചായത്തിലെ വാര്‍ഡ് 16 ലെ കുറ്റിലക്കാട്ടുകര, വാര്‍ഡ് 10 ലെ മസ്ജിദ് മോസ്‌ക് പ്രദേശം, കുഴുപ്പിള്ളി പഞ്ചായത്തിലെ വാര്‍ഡ് അഞ്ച് മുഴുവനായും, മണീട് പഞ്ചായത്തിലെ വാര്‍ഡ് 11 ലെ വാഞ്ചീമുകള്‍ കോളനി, മഞ്ഞള്ളൂര്‍ പഞ്ചായത്തിലെ വാര്‍ഡ് 13 ചക്കിപ്പാറ പ്രദേശം, പെരിങ്ങോട്ടൂര്‍ പഞ്ചായത്തിലെ വാര്‍ഡ് 8 ,9 മുഴുവനായും ,പാറക്കടവ് പഞ്ചായത്തിലെ വാര്‍ഡ് 4 മുഴുവനായും പിണ്ടിമന പഞ്ചായത്തിലെ വാര്‍ഡ് 10 മുഴുവനായും വാര്‍ഡ് 11 ലെ പള്ളിക്കവല, പുത്തന്‍വേലിക്കര പഞ്ചായത്തിലെ വാര്‍ഡ് 6 മോറത്തോട് കോളനി, വാര്‍ഡ് 15 എബനസേര്‍ റോഡ്, തിരുമാറാടി പഞ്ചായത്തിലെ വാര്‍ഡ് 13 മുറ്റത്തു കുന്നേല്‍ കോളനി, വാര്‍ഡ് 1 ,വാര്‍ഡ് ആറ് സെന്റ് ജോണ്‍സ് റോഡ്, വാര്‍ഡ് 9 നടുക്കര കാരോട്ട് പ്രദേശം, ഉദയംപേരൂര്‍ പഞ്ചായത്തിലെ വാര്‍ഡ് 14 ചാലിയത്ത് റോഡ്, വാര്‍ഡ് 18 തട്ടുപുരയ്ക്കല്‍ വീടും പരിസര പ്രദേശങ്ങളും വടക്കേക്കര പഞ്ചായത്തിലെ വാര്‍ഡ് 14 പാലിയതുരുത്ത് , വാര്‍ഡ് 16 മുഴുവനും എന്നിങ്ങനെയാണ്‌.

Next Story

RELATED STORIES

Share it