എറണാകുളം ജില്ലയില്‍ ഇന്ന് 764 പേര്‍ക്ക് കൊവിഡ് ; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 8.78 %
747 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം പിടിപെട്ടത്.11 പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല. മൂന്ന് ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കൂടി ഇന്ന് കൊവിഡ് സ്ഥിരീകരിച്ചു
കൊച്ചി: എറണാകുളം ജില്ലയില്‍ ഇന്ന് 764 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു.8.78 ശതമാനമാണ് ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 747 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം പിടിപെട്ടത്.11 പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല. മൂന്ന് ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കൂടി ഇന്ന് കൊവിഡ് സ്ഥിരീകരിച്ചു.ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ മൂന്നു പേര് വിദേശം, ഇതര സംസ്ഥാനം എന്നിവടങ്ങളില്‍ നിന്നും എത്തിയതാണ്. ഇന്ന് 559 പേര് രോഗ മുക്തി നേടി.ഇന്ന് 1184 പേരെ കൂടി ജില്ലയില്‍ പുതുതായി വീടുകളില്‍ നിരീക്ഷണത്തിലാക്കി.
നിരീക്ഷണ കാലയളവ് അവസാനിച്ച 1804 പേരെ നിരീക്ഷണ പട്ടികയില്‍ നിന്നും ഒഴിവാക്കുകയും ചെയ്തു. വീടുകളില്‍ നിരീക്ഷണത്തില്‍ ഉള്ളവരുടെ ആകെ എണ്ണം 23791 ആണ്. 6288 പേരാണ് ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ച് ചികില്‍സയില്‍ കഴിയുന്നത്.ഇന്ന് ജില്ലയില്‍ നിന്നും കൊവിഡ് പരിശോധനയുടെ ഭാഗമായി സര്‍ക്കാര്‍ സ്വകാര്യ മേഖലകളില്‍ നിന്നും 8706 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.
ഇന്ന് നടന്ന കൊവിഡ് വാക്സിനേഷനില്‍ വൈകിട്ട് 5.30 വരെ ലഭ്യമായ വിവരമനുസരിച്ച് 5658 ഡോസ് വാക്സിനാണ് വിതരണം ചെയ്തത്. ഇതില്‍ 786 ആദ്യ ഡോസും, 4872 സെക്കന്റ് ഡോസുമാണ്. കൊവിഷീല്‍ഡ് 5549 ഡോസും, 80 ഡോസ് കൊവാക്സിനും, 29 ഡോസ് സ്പുട്നിക് വാക്സിനുമാണ് വിതരണം ചെയ്തത്. ജില്ലയില്‍ ഇതുവരെ 5206528 ഡോസ് വാക്സിനാണ് നല്‍കിയത്. 3007159 ആദ്യ ഡോസ് വാക്സിനും, 2199369 സെക്കന്റ് ഡോസ് വാക്സിനും നല്കി. ഇതില്‍ 4663043 ഡോസ് കൊവിഷീല്‍ഡും, 527480 ഡോസ് കൊവാക്സിനും, 16005 ഡോസ് സുപ്ട്നിക് വാക്സിനുമാണ്.
RELATED STORIES
ഉമര്‍ ഫൈസിക്കെതിരായ പ്രസംഗം: കെ എസ് ഹരിഹരനെതിരേ എസ് കെഎസ്എസ്എഫ്
14 May 2024 4:31 PM GMTകോണ്‍ഗ്രസ് അവിശ്വാസത്തെ അനുകൂലിച്ച് സിപിഎം അംഗങ്ങള്‍; രാമങ്കരിയില്‍...
14 May 2024 4:20 PM GMTഹജ്ജ് 2024: കേരളത്തില്‍നിന്നുള്ള ആദ്യ വിമാനം 21ന് പുലര്‍ച്ചെ...
14 May 2024 2:16 PM GMTവിദ്വേഷപ്രസംഗങ്ങള്‍: മോദിയെ തിരഞ്ഞെടുപ്പില്‍ നിന്ന് അയോഗ്യനാക്കണമെന്ന...
14 May 2024 11:57 AM GMTഹജ്ജ് 2024: നിയമലംഘകരെ കണ്ടെത്താന്‍ മക്കയിലെ താമസകേന്ദ്രങ്ങളില്‍...
14 May 2024 9:52 AM GMTസംസ്ഥാനത്ത് മഴ കനക്കും; രണ്ടു ജില്ലകളിൽ ഓറഞ്ച് അലർട്ട്
14 May 2024 9:50 AM GMT