- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
എറണാകുളം ജില്ലയില്‍ വീണ്ടും കൊവിഡ് വ്യാപനം രൂക്ഷമാകുന്നു; ഇന്ന് രോഗം ബാധിച്ചത് 2394 പേര്‍ക്ക്; ടെസ്റ്റ് പോസിറ്റി വിറ്റി നിരക്ക് 23.90 %
ആറു പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല.രണ്ട് ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കൂടി ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു
കൊച്ചി: ഇടവേളയ്ക്ക് ശേഷം എറണാകുളം ജില്ലയില്‍ പ്രതിദിന കൊവിഡ് ബാധിതരുടെ എണ്ണം കുതിക്കുന്നു.ജില്ലയില്‍ ഇന്ന് 2394 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു.23.90 ശതമാനമാണ് ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.ആറു പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല.രണ്ട് ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കൂടി ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു.ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ അഞ്ചു പേര്‍ വിദേശം,ഇതര സംസ്ഥാനം എന്നിവടങ്ങളില്‍ നിന്നും എത്തിയതാണ്.
ഇന്ന് 921 പേര്‍ രോഗ മുക്തി നേടി.2530 പേരെ കൂടി ജില്ലയില്‍ പുതുതായി വീടുകളില്‍ നിരീക്ഷണത്തിലാക്കി.നിരീക്ഷണ കാലയളവ് അവസാനിച്ച 646 പേരെ നിരീക്ഷണ പട്ടികയില്‍ നിന്നും ഒഴിവാക്കുകയും ചെയ്തു. വീടുകളില്‍ നിരീക്ഷണത്തില്‍ ഉള്ളവരുടെ ആകെ എണ്ണം 17347 ആണ്. 11917 പേരാണ് ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ച് ചികില്‍സയില്‍ കഴിയുന്നത്.
ഇന്ന് ജില്ലയില്‍ നിന്നും കൊവിഡ് പരിശോധനയുടെ ഭാഗമായി സര്‍ക്കാര്‍ സ്വകാര്യ മേഖലകളില്‍ നിന്നും 10018 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.ഇന്ന് നടന്ന കൊവിഡ് വാക്‌സിനേഷനില്‍ വൈകിട്ട് 5.30 വരെ ലഭ്യമായ വിവരമനുസരിച്ച് 28021 ഡോസ് വാക്‌സിനാണ് വിതരണം ചെയ്തത്. ഇതില്‍ 17320 ആദ്യ ഡോസും, 7415 സെക്കന്റ് ഡോസുമാണ്. കൊവിഷീല്‍ഡ് 11724 ഡോസും, 16294 ഡോസ് കൊവാക്‌സിനും 3 ഡോസ് സ്പുട്‌നിക് വാക്‌സിനുമാണ് വിതരണം ചെയ്തത്.
ആരോഗ്യ പ്രവര്‍ത്തകര്‍ക്കും, മുന്നണിപ്പോരാളികള്‍ തുടങ്ങിയവര്‍ക്കുള്ള കരുതല്‍ ഡോസായി 3286 ഡോസ് വാക്‌സിനാണ് ഇന്ന് വിതരണം ചെയ്തത്. ആകെ 10975 ഡോസ് മുന്‍കരുതല്‍ ഡോസ് നല്‍കി.ജില്ലയില്‍ ഇതുവരെ 5607921 ഡോസ് വാക്‌സിനാണ് നല്‍കിയത്. 3103504 ആദ്യ ഡോസ് വാക്‌സിനും, 2493442 സെക്കന്റ് ഡോസ് വാക്‌സിനും നല്‍കി.ഇതില്‍ 4994921 ഡോസ് കൊവിഷീല്‍ഡും, 596471 ഡോസ് കൊവാക്‌സിനും, 16529 ഡോസ് സുപ്ട്‌നിക് വാക്‌സിനുമാണ്.
RELATED STORIES
അതുല്‍ സുഭാഷിന്റെ മരണം പുരുഷന്മാരുടെ ദയനീയാവസ്ഥ വെളിപ്പെടുത്തിയെന്ന്...
15 Dec 2024 7:51 AM GMT'ഉറക്കം വന്നാല്‍ ഉറങ്ങിയശേഷം വണ്ടിയോടിക്കണം''-മന്ത്രി ഗണേഷ് കുമാര്‍
15 Dec 2024 6:34 AM GMTകേന്ദ്രത്തിനെതിരേ ആഞ്ഞടിച്ച് അഖിലേഷ് യാദവ്; പള്ളികള്‍ക്ക് അടിയില്‍...
15 Dec 2024 6:01 AM GMTക്രിമിനല്‍ കേസ് പ്രതിയെ കൊണ്ട് ബൈക്കോടിപ്പിച്ച് പുറകിലിരുന്ന് പോലിസ്...
15 Dec 2024 5:56 AM GMTസംസ്ഥാനത്ത് മുണ്ടിനീര് ബാധിതര്‍ 70,000 കടന്നു; എംഎംആര്‍ വാക്സീന്...
15 Dec 2024 5:35 AM GMTഇംഗ്ലിഷ് പ്രീമിയര്‍ ലീഗില്‍ ലിവര്‍പൂളിന് സമനില; സ്പാനിഷ് ലീഗില്‍ റയലും ...
15 Dec 2024 5:27 AM GMT