Kerala

എറണാകുളത്ത് ഇന്ന് 165 പേര്‍ക്ക് കൊവിഡ് ; 155 പേര്‍ക്കും രോഗം സമ്പര്‍ക്കത്തിലൂടെ

ഇന്ന് 89 പേര്‍ രോഗ മുക്തി നേടി.ഏഴു നാവിക സേന ഉദ്യോഗസ്ഥര്‍ക്കും 25 വയസുള്ള ഐഎന്‍എച്ച്എസ് സഞ്ജീവനിയിലെ ഉദ്യോഗസ്ഥനും ഇന്ന് സമ്പര്‍ക്കം വഴി രോഗം സ്ഥിരീകരിച്ചു.പള്ളുരുത്തി,മട്ടാഞ്ചേരി,കുമ്പളങ്ങി,മുളന്തുരുത്തി മേഖലയിലാണ് ഇന്ന് ഏറ്റവും അധികം കൊവിഡ് രോഗം സ്ഥിരീകരിച്ചത്.

എറണാകുളത്ത് ഇന്ന് 165 പേര്‍ക്ക് കൊവിഡ് ; 155 പേര്‍ക്കും രോഗം സമ്പര്‍ക്കത്തിലൂടെ
X

കൊച്ചി:എറണാകുളം ജില്ലയില്‍ ഇന്ന് 165 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 155 പേര്‍ക്കും രോഗം പിടിപെട്ടത് സമ്പര്‍ക്കത്തിലൂടെ.10 പേര്‍ വിദേശം,ഇതരസംസ്ഥാനം എന്നിവടങ്ങളില്‍ നിന്നും എത്തിയവരാണ്.ഇന്ന് 89 പേര്‍ രോഗ മുക്തി നേടി.ഏഴു നാവിക സേന ഉദ്യോഗസ്ഥര്‍ക്കും 25 വയസുള്ള ഐ എന്‍ എച്ച് എസ് സഞ്ജീവനിയിലെ ഉദ്യോഗസ്ഥനും ഇന്ന് സമ്പര്‍ക്കം വഴി രോഗം സ്ഥിരീകരിച്ചു.പള്ളുരുത്തി,മട്ടാഞ്ചേരി,കുമ്പളങ്ങി, മുളന്തുരുത്തി മേഖലയിലാണ് ഇന്ന് ഏറ്റവും അധികം കൊവിഡ് രോഗം സ്ഥിരീകരിച്ചത്.

പള്ളുരുത്തിയിലെ ഡോണ്‍ ബോസ്‌കോ ബോയ്‌സ് ഹോമിലെ 18 പേര്‍ക്ക് ഇന്ന് രോഗം സ്ഥിരീകരിച്ചു.ഇതു കൂടാതെ 14 പള്ളുരുത്തി സ്വദേശികള്‍ക്കും ഇന്ന് സമ്പര്‍ക്കം വഴി രോഗം സ്ഥിരീകരിച്ചു. മട്ടാഞ്ചേരിയില്‍ ആരോഗ്യ പ്രവര്‍ത്തകയടക്കം 11 പേര്‍ക്കും ഇന്ന് കൊവിഡ് സ്ഥിരീകരിച്ചു.മുളന്തുരിത്തിയില്‍ എട്ടു പേര്‍ക്കും,34. കുമ്പളങ്ങിയില്‍ ഏഴു പേര്‍ക്കും,ആയവന,കുന്നത്തുനാട് പട്ടിമറ്റം മേഖലയില്‍ അഞ്ചു പേര്‍ക്ക് വീതവും,ചെല്ലാനം,വെണ്ണല,പല്ലാരിമംഗലം,വെങ്ങോല, ഫോര്‍ട്ട് കൊച്ചി മേഖലകളില്‍ നാലു പേര്‍ക്ക് വീതവും,കലൂര്‍ക്കാട്,വടവുകോട്,വടുതല,മഞ്ഞപ്ര ,തേവര,കോതമംഗലം മേഖലകളില്‍ മൂന്നു പേര്‍ക്ക് വീതവും,ആലുവ,എടക്കാട്ടുവയല്‍,എരൂര്‍,കുമ്പളം,തിരുവാണിയൂര്‍,തൃക്കാക്കര,തോപ്പുംപടി,വൈറ്റില,നെല്ലിക്കുഴി,പുത്തന്‍വേലിക്കര,പൂതൃക്ക എന്നിവടങ്ങളില്‍ രണ്ടു പേര്‍ക്ക് വീതവും ഇന്ന് രോഗം സ്ഥിരീകരിച്ചു.

കൂടാതെ,ചളിക്കവട്ടം സ്വദേശി,ചൂര്‍ണിക്കര സ്വദേശി,ഇടക്കൊച്ചി സ്വദേശി,എറണാകുളം സ്വദേശിനി,കടുങ്ങലൂര്‍ സ്വദേശി,നിലവില്‍ കളമശ്ശേരിയില്‍ ജോലി ചെയ്യുന്ന ഇടുക്കി സ്വദേശി,നിലവില്‍ പലാരിവട്ടത്തെ സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന ആലപ്പുഴ സ്വദേശിനി,പള്ളിപ്പുറം സ്വദേശി,പോത്താനിക്കാട് സ്വദേശി,മൂക്കന്നൂര്‍ സ്വദേശി,രാമമംഗലം സ്വദേശി,വാരപ്പെട്ടി സ്വദേശിനി,നിലവില്‍ ചേരാനെല്ലൂരില്‍ താമസിക്കുന്ന എറണാകുളം സ്വകാര്യ ആശുപത്രിയിലെ ഡോക്ടര്‍ ,നിലവില്‍ പെരുമ്പാവൂരിലെ സ്വകാര്യ ആശുപത്രിയില്‍ ജോലി ചെയ്തുവരുന്ന ആരോഗ്യ പ്രവര്‍ത്തക യായ നായത്തോട് അങ്കമാലി സ്വദേശിനി,നിലവില്‍ കളമശ്ശേരിയില്‍ താമസിക്കുന്ന ബീഹാര്‍ സ്വദേശി,പാലാരിവട്ടം സ്വദേശിനി,എറണാകുളത്തു ചികിത്സക്കെത്തിയ ആലപ്പുഴ സ്വദേശിനി,മൂക്കന്നൂര്‍ സ്വദേശിനി,അങ്കമാലി സ്വദേശി എന്നിവര്‍ക്കും ഇന്ന് സമ്പര്‍ക്കം വഴി രോഗം സ്ഥിരീകരിച്ചു.

നിലവില്‍ കളമശ്ശേരിയിലെ സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന വെസ്റ്റ് ബംഗാള്‍ സ്വദേശി,ഉധംപൂര്‍ സ്വദേശി,ഉത്തര്‍പ്രദേശ് സ്വദേശി,നിലവില്‍ കളമശ്ശേരിയിലെ സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന വെസ്റ്റ് ബംഗാള്‍ സ്വദേശി,നിലവില്‍ കളമശ്ശേരിയിലെ സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന വെസ്റ്റ് ബംഗാള്‍ സ്വദേശി,ദാമന്‍ ആന്‍ഡ് ഡ്യൂ സ്വദേശി,നിലവില്‍ സൗത്ത് വഴക്കുളത്തെ സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന ഒഡിഷ സ്വദേശി ,സിങ്കപ്പൂരില്‍ നിന്നെത്തിയ ഷിപ്പിംഗ് കമ്പനി ജീവനക്കാരന്‍,ആന്ധ്രാപ്രദേശില്‍ നിന്നെത്തിയ ഷിപ്പിംഗ് കമ്പനി ജീവനക്കാരന്‍,ഷാര്‍ജയില്‍ നിന്നെത്തിയ ആലങ്ങാട് സ്വദേശി എന്നിവര്‍ക്കാണ് ഇന്ന് വിദേശം,ഇതര സംസ്ഥാനം എന്നിവടങ്ങളില്‍ നിന്നും എത്തി രോഗം ബാധിച്ചത്.

ഇന്ന് 792 പേരെ കൂടി ജില്ലയില്‍ പുതുതായി വീടുകളില്‍ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 688 പേരെ നിരീക്ഷണ പട്ടികയില്‍ നിന്നും ഒഴിവാക്കുകയും ചെയ്തു നിരീക്ഷണത്തില്‍ ഉള്ളവരുടെ ആകെ എണ്ണം 15764 ആണ്. ഇതില്‍ 13611 പേര്‍ വീടുകളിലും, 190 പേര്‍ കോവിഡ് കെയര്‍ സെന്ററുകളിലും 1963 പേര്‍ പണം കൊടുത്തുപയോഗിക്കാവുന്ന സ്ഥാപനങ്ങളിലുമാണ്.ഇന്ന് 151 പേരെ പുതുതായി ആശുപത്രിയിലും എഫ് എല്‍ റ്റി സികളിലുമായി പ്രവേശിപ്പിച്ചു.വിവിധ ആശുപ്രതികളിലും എഫ് എല്‍ റ്റി സികളില്‍ നിന്ന് 129 പേരെ ഇന്ന് ഡിസ്ചാര്‍ജ് ചെയ്തു.ജില്ലയിലെ ആശുപത്രികളില്‍ കൊവിഡ് രോഗം സ്ഥിരീകരിച്ച് ചികില്‍സയില്‍ കഴിയുന്നവരുടെ എണ്ണം 1812 ആണ്.ഇന്ന് ജില്ലയില്‍ നിന്നും കൊവിഡ് പരിശോധനയുടെ ഭാഗമായി 1207 സാമ്പിളുകള്‍ കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്. ഇന്ന് 1903 പരിശോധന ഫലങ്ങളാണ് ലഭിച്ചത്. ഇനി 411 ഫലങ്ങളാണ് ലഭിക്കാനുള്ളത്.ജില്ലയിലെ സ്വകാര്യ ലാബുകളില്‍ നിന്നും ആശുപത്രികളില്‍ നിന്നുമായി ഇന്ന് 2377 സാമ്പിളുകള്‍ പരിശോധനയ്ക്കായി ശേഖരിച്ചു.

Next Story

RELATED STORIES

Share it