Kerala

എറണാകുളത്ത് ഇന്ന് 16 പേര്‍ക്ക് കൊവിഡ്; ഒമ്പതു പേര്‍ക്ക് രോഗം സമ്പര്‍ക്കം വഴി

13 പേര്‍ക്ക് ഇന്ന് രോഗമുക്തി.ഇന്ന് 905 പേരെ കൂടി ജില്ലയില്‍ പുതുതായി വീടുകളില്‍ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 1219 പേരെ നിരീക്ഷണ പട്ടികയില്‍ നിന്നും ഒഴിവാക്കുകയും ചെയ്തു നിരീക്ഷണത്തില്‍ ഉള്ളവരുടെ ആകെ എണ്ണം 13351 ആണ്. ഇതില്‍ 11333 പേര്‍ വീടുകളിലും, 561 പേര്‍ കോവിഡ് കെയര്‍ സെന്ററുകളിലും 1457 പേര്‍ പണം കൊടുത്തുപയോഗിക്കാവുന്ന സ്ഥാപനങ്ങളിലുമാണ്.ഇന്ന് 34 പേരെ പുതുതായി ആശുപത്രിയില്‍ നിരീക്ഷണത്തിനായി പ്രവേശിപ്പിച്ചു

എറണാകുളത്ത് ഇന്ന് 16 പേര്‍ക്ക് കൊവിഡ്; ഒമ്പതു പേര്‍ക്ക് രോഗം സമ്പര്‍ക്കം വഴി
X

കൊച്ചി: എറണാകുളം ജില്ലയില്‍ ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 16 പേര്‍ക്ക്. ഒമ്പത് പേര്‍ക്ക് രോഗം പിടിപെട്ടത് സമ്പര്‍ക്കത്തിലൂടെ.13 പേര്‍ക്ക് ഇന്ന് രോഗമുക്തി.ജൂലൈ 6 ന് രോഗം സ്ഥിരീകരിച്ച മുളവുകാട് സ്വദേശിനിയുടെ അടുത്ത ബന്ധുവായ 49 വയസ്സുള്ള മുളവുകാട് സ്വദേശി,ജൂലൈ 3 ന് രോഗം സ്ഥിരീകരിച്ച ചെല്ലാനം സ്വദേശിനിയുടെയുടെ സമ്പര്‍ക്ക പട്ടികയിലുള്ള 50 വയസ്സുള്ള ചെല്ലാനം സ്വദേശി , 33 , 90 വയസ്സുള്ള അടുത്ത ബന്ധുക്കള്‍,ജൂലൈ 4 ന് രോഗം സ്ഥിരീകരിച്ച കടവന്ത്ര സ്വദേശിനിയുടെയും, ജൂലൈ 6 ന് രോഗം സ്ഥിരീകരിച്ച തേവര സ്വദേശിയുടെയും, സമ്പര്‍ക്ക പട്ടികയിലുള്ള 43 വയസ്സുള്ള മരട് സ്വദേശി, ഇദ്ദേഹത്തിന്റെ 38,72 വയസ്സുള്ള കുടുംബാംഗങ്ങള്‍,59 വയസ്സുള്ള ആലുവ പമ്പ് ജംഗ്ഷനടുത്ത് കച്ചവടം നടത്തുന്ന എടത്തല സ്വദേശി,ആലുവ റെയില്‍വെ സ്റ്റേഷന് സമീപം ചായക്കടയും, സ്റ്റേഷനറി കച്ചവടവും നടത്തുന്ന 64 വയസ്സുള്ള കടുങ്ങല്ലൂര്‍ സ്വദേശി എന്നിവര്‍ക്കാണ് ഇന്ന് സമ്പര്‍ക്കം വഴി രോഗം പിടിച്ചതായി സ്ഥിരീകരിച്ചത്.

കടുങ്ങല്ലൂര്‍ സ്വദേശിയുടെ മകന്‍ ജൂണ്‍ 14 ന് വിദേശത്തുനിന്ന് മടങ്ങിയെത്തിയിരുന്നു. തുടര്‍ന്ന് മകനും, പിതാവിനും രോഗലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ പിതാവിന് രോഗം സ്ഥിരീകരിക്കുകയായിരുന്നു. ഇന്നലെ രോഗം സ്ഥിരീകരിച്ച ആലങ്ങാട് സ്വദേശിയുടെ ഒരു വാണിജ്യ സ്ഥാപനത്തിന് സമീപമാണ് ഇദ്ദേഹം കച്ചവടം നടത്തുന്നത്. ജൂലൈ ഒന്നിന് ബാംഗ്ലൂര്‍ കൊച്ചി വിമാനത്തിലെത്തിയ 46 വയസ്സുള്ള പുത്തന്‍വേലിക്കര സ്വദേശി,ജൂലൈ 5 ന് മുംബൈ കൊച്ചി വിമാനത്തിലെത്തിയ 45 വയസ്സുള്ള സ്വകാര്യ ഷിപ്പിങ് കമ്പനി ഉദ്യോഗസ്ഥനായ മഹാരാഷ്ട്ര സ്വദേശി,ജൂണ്‍ 18 ന് കുവൈറ്റ് കൊച്ചി വിമാനത്തിലെത്തിയ ഒരേ കുടുംബത്തില്‍പ്പെട്ട 17 , 48 വയസ്സുള്ള പള്ളിപ്പുറം സ്വദേശിനികള്‍.ജൂണ്‍ 19 ന് ചെന്നൈ കൊച്ചി വിമാനത്തിലെത്തിയ 24 വയസ്സുള്ള കുന്നത്തുനാട് സ്വദേശി നി,ജൂണ്‍ 22 ന് ചെന്നൈ കൊച്ചി വിമാനത്തിലെത്തിയ 26 വയസ്സുള്ള ബീഹാര്‍ സ്വദേശിനി,ജൂലൈ 6 ന് റായ്പൂര്‍ കൊച്ചി വിമാനത്തിലെത്തിയ 34 വയസ്സുള്ള ഛത്തീസ്ഗഡ്ഡ് സ്വദേശി എന്നിവരാണ് ഇന്ന് രോഗം സ്ഥിരീകരിച്ച മറ്റുള്ളവര്‍.

ഇന്ന് 13 പേര്‍ രോഗമുക്തി നേടി. ജൂണ്‍ 27 ന് രോഗം സ്ഥിരീകരിച്ച 16 വയസുള്ള പാറക്കടവ് സ്വദേശിനി, 29 വയസുള്ള കുട്ടമ്പുഴ സ്വദേശി, ജൂണ്‍ 22ന് രോഗം സ്ഥിരീകരിച്ച 53 വയസുള്ള കോടനാട് സ്വദേശി, ജൂണ്‍ 16ന് രോഗം സ്ഥിരീകരിച്ച 39 വയസുള്ള ആലുവ സ്വദേശി, ജൂണ്‍ 28 ന് രോഗം സ്ഥിരീകരിച്ച 48 വയസുള്ള മട്ടാഞ്ചേരി സ്വദേശി, 36 വയസുള്ള ചൂര്‍ണിക്കര സ്വദേശി, 29 വയസുള്ള ഫോര്‍ട്ട് കൊച്ചി സ്വദേശി, ജൂണ്‍ 23 ന് രോഗം സ്ഥിരീകരിച്ച 32 വയസുള്ള വരാപ്പുഴ സ്വദേശി, 31 വയസുള്ള മഹാരാഷ്ട്ര സ്വദേശി, ജൂണ്‍ 13ന് രോഗം സ്ഥിരീകരിച്ച 39 വയസുള്ള കണ്ണൂര്‍ സ്വദേശി, ജൂണ്‍ 15ന് രോഗം സ്ഥിരീകരിച്ച 26 വയസുള്ള മഹാരാഷ്ട്ര സ്വദേശി, 23 വയസുള്ള തമിഴ്‌നാട് സ്വദേശി, ജൂണ്‍ 22ന് രോഗം സ്ഥിരീകരിച്ച 44 വയസുള്ള പിണ്ടിമന സ്വദേശി എന്നിവരാണ് ഇന്ന് രോഗമുക്തി നേടിയത്.

ഇന്ന് 905 പേരെ കൂടി ജില്ലയില്‍ പുതുതായി വീടുകളില്‍ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 1219 പേരെ നിരീക്ഷണ പട്ടികയില്‍ നിന്നും ഒഴിവാക്കുകയും ചെയ്തു നിരീക്ഷണത്തില്‍ ഉള്ളവരുടെ ആകെ എണ്ണം 13351 ആണ്. ഇതില്‍ 11333 പേര്‍ വീടുകളിലും, 561 പേര്‍ കോവിഡ് കെയര്‍ സെന്ററുകളിലും 1457 പേര്‍ പണം കൊടുത്തുപയോഗിക്കാവുന്ന സ്ഥാപനങ്ങളിലുമാണ്.ഇന്ന് 34 പേരെ പുതുതായി ആശുപത്രിയില്‍ നിരീക്ഷണത്തിനായി പ്രവേശിപ്പിച്ചു. വിവിധ ആശുപ്രതികളില്‍ നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന 23 പേരെ ഇന്ന് ഡിസ്ചാര്‍ജ് ചെയ്തു.ജില്ലയില്‍ വിവിധ ആശുപത്രികളില്‍ 283 പേര്‍ നിരീക്ഷണത്തിലുണ്ട്.

215 പേരാണ് ജില്ലയിലെ ആശുപത്രികളില്‍ കൊവിഡ് സ്ഥിരീകരിച്ച് ചികില്‍സയില്‍ കഴിയുന്നത്.കളമശ്ശേരി മെഡിക്കല്‍ കോളജില്‍ 99 പേരും അങ്കമാലി അഡല്ക്‌സില്‍ 112 പേരും ഐഎന്‍എച്ച്എസ് സഞ്ജീവനിയില്‍ 2 പേരും, സ്വകാര്യ ആശുപത്രിയില്‍ 2 പേരും ചികില്‍സയിലുണ്ട്.ഇന്ന് ജില്ലയില്‍ നിന്നും റൂട്ടീന്‍ പരിശോധനയുടെ ഭാഗമായി 322 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇന്ന് 254 പരിശോധന ഫലങ്ങളാണ് ലഭിച്ചത്. ഇതില്‍ 16 എണ്ണം പോസിറ്റീവും, ബാക്കിയെല്ലാം നെഗറ്റീവും ആണ്. ഇനി 480 ഫലങ്ങളാണ് ലഭിക്കാനുള്ളത്.ക്ലസ്റ്റര്‍ കണ്ടൈന്‍മെന്റ് സോണ്‍ ടെസ്റ്റിങ് സ്ട്രാറ്റജിയുടെയും സെന്റിനല്‍ സര്‍വെയ്‌ലന്‍സ് ടെസ്റ്റിങിന്റെയും ഭാഗമായി 231 സാമ്പിളുകള്‍ ശേഖരിച്ചു.

Next Story

RELATED STORIES

Share it