Kerala

എറണാകുളത്ത് ഇന്ന് 12 പേര്‍ക്ക് കൂടി കൊവിഡ്; നാലു പേര്‍ക്ക് രോഗം സമ്പര്‍ക്കത്തിലൂടെ

15 പേര്‍ക്ക് ഇന്ന് രോഗമുക്തി.ഇന്ന് 681 പേരെ കൂടി ജില്ലയില്‍ പുതുതായി വീടുകളില്‍ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 474 പേരെ നിരീക്ഷണ പട്ടികയില്‍ നിന്നും ഒഴിവാക്കുകയും ചെയ്തു 13586 പേര്‍ ആണ് അകെ നിരീക്ഷണത്തില്‍ ഉള്ളത്.

എറണാകുളത്ത് ഇന്ന് 12 പേര്‍ക്ക് കൂടി കൊവിഡ്; നാലു പേര്‍ക്ക് രോഗം സമ്പര്‍ക്കത്തിലൂടെ
X

കൊച്ചി:എറണാകുളം ജില്ലയില്‍ ഇന്ന് 12 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു.നാലു പേര്‍ക്ക് രോഗം പിടിപെട്ടത് സമ്പര്‍ക്കത്തിലൂടെ.രോഗം ബാധിച്ച് ചികില്‍സയിലായിരുന്ന 15 പേര്‍ ഇന്ന് സുഖം പ്രാപിച്ചു.ജൂലൈ 4 ന് രോഗം സ്ഥിരീകരിച്ച തൃക്കാക്കര സ്വദേശിയുടെയും ജൂലൈ 5 ന് രോഗം സ്ഥിരീകരിച്ച എടത്തല സ്വദേശിയുടെയും സമ്പര്‍ക്കപട്ടികയിലുള്ള 31 വയസുള്ള എത്തല സ്വദേശിനി,ജൂലൈ 4 ന് രോഗം സ്ഥിരീകരിച്ച 51 വയസുള്ള തൃക്കാക്കര സ്വദേശിയുടെ അടുത്ത ബന്ധുവായ 16 വയസുള്ള തൃക്കാക്കര സ്വദേശി,ജൂലൈ 7 ന് രോഗം സ്ഥിരീകരിച്ച ആലുവ മാര്‍ക്കറ്റിലെ തൊഴിലാളിയായ 35 വയസുള്ള ചൂര്‍ണിക്കര സ്വദേശിയുടെ അടുത്ത ബന്ധുവായ 31 വയസുള്ള ചൂര്‍ണിക്കര സ്വദേശിനി.എറണാകുളം മാര്‍ക്കറ്റില്‍ ചായക്കട നടത്തുന്ന 41 വയസ്സുള്ള എറണാകുളം സ്വദേശിക്കും ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു. മാര്‍ക്കറ്റില്‍ മുന്‍പ് രോഗം സ്ഥിരീകരിച്ച വ്യക്തികളുമായി ഇദ്ദേഹം സമ്പര്‍ക്കത്തില്‍ വന്നിട്ടുണ്ട്.

ജൂണ്‍ 18 ന് ഖത്തര്‍ - കൊച്ചി വിമാനത്തിലെത്തിയ 40 വയസുള്ള വടുതല സ്വദേശി,ജൂലൈ1 ന് റോഡ് മാര്‍ഗം മഹാരാഷ്ട്രയില്‍ നിന്നെത്തിയ 37 വയസുള്ള ചേന്ദമംഗലം സ്വദേശിനി,ജൂലൈ 2 ന് ബാംഗ്ലൂര്‍ - കൊച്ചി വിമാനത്തിലെത്തിയ മര്‍ച്ചന്റ് നേവി ഉദ്യോഗസ്ഥനായ 30 വയസുള്ള ഉത്തര്‍പ്രദേശ് സ്വദേശി,ജൂലൈ 6 ന് മുംബൈ -കൊച്ചി വിമാനത്തിലെത്തിയ സ്വകാര്യ ഷിപ്പിങ് കമ്പനി ജീവനക്കാരനായ 32 വയസുള്ള മഹാരാഷ്ട്ര സ്വദേശി,ജൂലൈ 6 ന് ബാഗ്ലൂര്‍ - കൊച്ചി വിമാനത്തിലെത്തിയ സ്വകാര്യ ഷിപ്പിങ് കമ്പനി ജീവനക്കാരനായ 29 വയസുള്ള തമിഴ്‌നാട് സ്വദേശി,ജൂലൈ 6 ന് മുംബൈ -കൊച്ചി വിമാനത്തിലെത്തിയ 35 വയസുള്ള മഹാരാഷ്ട്ര സ്വദേശി, ജൂലൈ 7 നു ഡല്‍ഹി - കൊച്ചി വിമാനത്തിലെത്തിയ 23 വയസുള്ള ഹരിയാന സ്വദേശി,ജൂണ്‍ 13 ന് കുവൈറ്റ് - കൊച്ചി വിമാനത്തിലെത്തിയ 34 വയസുള്ള ഇടപ്പള്ളി സ്വദേശി എന്നിവരാണ് ഇന്ന് രോഗം സ്ഥിരീകരിച്ച മറ്റുള്ളവര്‍.

ഇന്നലെ തൃശൂര്‍ ജില്ലയില്‍ രോഗം സ്ഥിരീകരിച്ച ഒരാളും നിലവില്‍ ജില്ലയില്‍ ചികില്‍സയിലുണ്ട്.ഇന്ന് 15 പേര്‍ രോഗമുക്തി നേടി. ജൂണ്‍ 22ന് രോഗം സ്ഥിരീകരിച്ച 33 വയസുള്ള ഞാറയ്ക്കല്‍ സ്വദേശി, ജൂണ്‍ 30 ന് രോഗം സ്ഥിരീകരിച്ച 24 വയസുള്ള മലയാറ്റൂര്‍ നീലിശ്വരം സ്വദേശി, ജൂണ്‍ 25 ന് രോഗം സ്ഥിരീകരിച്ച 40 വയസുള്ള ചിറ്റാറ്റുകര സ്വദേശി, ജൂണ്‍ 19 ന് രോഗം സ്ഥിരീകരിച്ച 38 വയസുള്ള മരട് സ്വദേശിനി, ജൂലായ് 1ന് രോഗം സ്ഥിരീകരിച്ച 56 വയസുള്ള വല്ലാര്‍പാടം സ്വദേശി, ജൂണ്‍ 30 ന് രോഗം സ്ഥിരീകരിച്ച 31 വയസുള്ള ആലങ്ങാട് സ്വദേശി, ജൂണ്‍ 25 ന് രോഗം സ്ഥിരീകരിച്ച 34 വയസുള്ള മഹാരാഷ്ട്ര സ്വദേശി, ജൂണ്‍ 19 ന് രോഗം സ്ഥിരീകരിച്ച 40 വയസുള്ള ഗുജറാത്ത് സ്വദേശി, ജൂലായ് 7 ന് രോഗം സ്ഥിരീകരിച്ച 43 ആരക്കുഴ സ്വദേശി, ജൂലായ് 4ന് രോഗം സ്ഥിരീകരിച്ച 58 വയസുള്ള ചെല്ലാനം സ്വദേശി, ജൂണ്‍ 22 ന് രോഗം സ്ഥിരീകരിച്ച 49, 1, 7 വയസുള്ള തട്ടേക്കാട് സ്വദേശികള്‍, ജൂണ്‍ 29ന് രോഗം സ്ഥിരീകരിച്ച 48 വയസുള്ള കാക്കനാട് സ്വദേശിനി, ജൂണ്‍ 16ന് രോഗം സ്ഥിരീകരിച്ച 47 വയസുള്ള ആലുവ സ്വദേശിയും ഇന്ന് രോഗ മുക്തി നേടി.

ഇന്ന് 681 പേരെ കൂടി ജില്ലയില്‍ പുതുതായി വീടുകളില്‍ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 474 പേരെ നിരീക്ഷണ പട്ടികയില്‍ നിന്നും ഒഴിവാക്കുകയും ചെയ്തു നിരീക്ഷണത്തില്‍ ഉള്ളവരുടെ ആകെ എണ്ണം 13586 ആണ്. ഇതില്‍ 11707 പേര്‍ വീടുകളിലും, 516 പേര്‍ കോവിഡ് കെയര്‍ സെന്ററുകളിലും 1363 പേര്‍ പണം കൊടുത്തുപയോഗിക്കാവുന്ന സ്ഥാപനങ്ങളിലുമാണ്.ഇന്ന് 35 പേരെ പുതുതായി ആശുപത്രിയില്‍ നിരീക്ഷണത്തിനായി പ്രവേശിപ്പിച്ചു. വിവിധ ആശുപ്രതികളില്‍ നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന 28 പേരെ ഇന്ന് ഡിസ്ചാര്‍ജ് ചെയ്തു.ജില്ലയില്‍ 290 പേര്‍ വിവിധ ആശുപത്രികളില്‍ നിരീക്ഷണത്തിലുണ്ട്.

213 പേര്‍ കോവിഡ് ബാധിച്ച് ജില്ലയിലെ ആശുപത്രികളില്‍ ചികില്‍സയില്‍ കഴിയുന്നുണ്ട്. കളമശ്ശേരി മെഡിക്കല്‍ കോളജില്‍ 90 പേരും അങ്കമാലി അഡല്ക്‌സില്‍ 119 പേരും ഐഎന്‍എച്ച്എസ് സഞ്ജീവനിയില്‍ 2 പേരും, സ്വകാര്യ ആശുപത്രിയില്‍ 2 പേരും ചികില്‍സയിലുണ്ട്. ഇന്ന് ജില്ലയില്‍ നിന്നും റൂട്ടീന്‍ പരിശോധനയുടെ ഭാഗമായി 300 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇന്ന് 281 പരിശോധന ഫലങ്ങളാണ് ലഭിച്ചത്. ഇതില്‍ 12 എണ്ണം പോസിറ്റീവും, ബാക്കിയെല്ലാം നെഗറ്റീവും ആണ്. ഇനി 499 ഫലങ്ങളാണ് ലഭിക്കാനുള്ളത്.ജില്ലയിലെ സ്വകാര്യ ലാബുകളിലും സ്വകാര്യ ആശുപത്രികളിലും കൂടി ഇന്ന് 1326 സാമ്പിളുകള്‍ പരിശോധനയ്ക്കായി ശേഖരിച്ചിട്ടുണ്ട്. കൂടാതെ ട്രൂനാറ്റ് സി.ബി നാറ്റ് ടെസ്റ്റുകളിലായി 16 പരിശോധനകളും നടത്തിയിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചു.

Next Story

RELATED STORIES

Share it