എറണാകുളം ജില്ലയില്‍ ഇന്ന് 1170 പേര്‍ക്ക് കൊവിഡ്;249 പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല
17 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും മൂന്നു പോലിസ് ഉദ്യോഗസ്ഥര്‍ക്കും, ആറ് ഐ എന്‍ എച്ച് എസ് ജീവനക്കാര്‍ക്കും കൂടി ഇന്ന് സമ്പര്‍ക്കത്തിലുടെ രോഗം പിടിപെട്ടു.ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 10 പേര് വിദേശം,ഇതര സംസ്ഥാനം എന്നിവടങ്ങളില്‍ നിന്നും എത്തിയവരാണ്
കൊച്ചി: എറണാകുളം ജില്ലയില്‍ ഇന്ന് 1170 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 894 പേര്‍ക്കും രോഗം പിടിപെട്ടത് സമ്പര്‍ക്കത്തിലൂടെയാണ്.249 പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല.17 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും മൂന്നു പോലിസ് ഉദ്യോഗസ്ഥര്‍ക്കും, ആറ് ഐ എന്‍ എച്ച് എസ് ജീവനക്കാര്‍ക്കും കൂടി ഇന്ന് സമ്പര്‍ക്കത്തിലുടെ രോഗം പിടിപെട്ടു.ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 10 പേര് വിദേശം,ഇതര സംസ്ഥാനം എന്നിവടങ്ങളില്‍ നിന്നും എത്തിയവരാണ്.
ചെല്ലാനം - 43,എടത്തല - 39,പള്ളുരുത്തി -38,നെല്ലിക്കുഴി -34,ഫോര്‍ട്ട് കൊച്ചി -34,പായിപ്ര - 33,കുമ്പളങ്ങി -28,മുടക്കുഴ -26,കീഴ്മാട്-24,ചെങ്ങമനാട് - 24,തൃപ്പൂണിത്തുറ - 24,എളംകുന്നപ്പുഴ - 23,ചേരാനല്ലൂര്‍-22,വാരപ്പെട്ടി - 22,തൃക്കാക്കര - 21,ഒക്കല്‍ - 20,കറുകുറ്റി -20,കൂവപ്പടി- 20,രായമംഗലം - 20,കടമക്കുടി-19,ചൂര്‍ണ്ണിക്കര-18,കടുങ്ങല്ലൂര്‍- 17,കിഴക്കമ്പലം- 17,കലൂര്‍-16,പുത്തന്‍വേലിക്കര - 16,കളമശ്ശേരി -15,വരാപ്പുഴ-15,ഇലഞ്ഞി-13,തോപ്പുംപടി-13,വടവുകോട്-13,കടവന്ത്ര- 12,നോര്‍ത്തുപറവൂര്‍-12,വാഴക്കുളം -12,ആവോലി - 11,എടക്കാട്ടുവയല്‍-11,എളമക്കര -11,ആലുവ - 10,ഏഴിക്കര-10,ഇടപ്പള്ളി-10,അങ്കമാലി - 9,അശമന്നൂര്‍- 9,കരുമാലൂര്‍ -9,കാലടി - 9,കീരംപാറ-9,കുന്നത്തുനാട്-9,കോതമംഗലം-9,പൂതൃക്ക -9,മൂവാറ്റുപുഴ -9,ഉദയംപേരൂര്‍ -8,കാഞ്ഞൂര്‍ - 8,പോത്താനിക്കാട്- 8,മരട്- 8,വെങ്ങോല - 8,വൈറ്റില -8,ശ്രീമൂലനഗരം-8,ആലങ്ങാട് - 7,ഇടക്കൊച്ചി-7,കവളങ്ങാട്- 7,കൂത്താട്ടുകുളം - 7,കോട്ടുവള്ളി -7,തേവര- 7,പെരുമ്പാവൂര്‍- 7,മഞ്ഞപ്ര-7,വെണ്ണല - 6,അയ്യമ്പുഴ -5,കോട്ടപ്പടി -5,നെടുമ്പാശ്ശേരി -5,പല്ലാരിമംഗലം - 5,മുളന്തുരുത്തി- 5,വാളകം- 5,മട്ടാഞ്ചേരി-7,ആയവന-6,എറണാകുളം നോര്‍ത്ത്- 6,ചോറ്റാനിക്കര -6,നായരമ്പലം -6,പാലാരിവട്ടം- 6,ഇതര സംസ്ഥാന തൊഴിലാളി-13 എന്നിങ്ങനെ ഇന്ന് സമ്പര്‍ക്കം വഴി രോഗം സ്ഥിരീകരിച്ചു.
ആമ്പല്ലൂര്‍, കുന്നുകര, തമ്മനം, തിരുവാണിയൂര്‍, പിണ്ടിമന, എറണാകുളം സൗത്ത്, കല്ലൂര്‍ക്കാട്, തിരുമാറാടി, പച്ചാളം, പാറക്കടവ്, പിറവം, വടക്കേക്കര, വടുതല, എടവനക്കാട്, ഏലൂര്‍, തുറവൂര്‍, പനമ്പള്ളി നഗര്‍, പള്ളിപ്പുറം, പെരുമ്പടപ്പ്, പോണേക്കര, മഞ്ഞള്ളൂര്‍, മൂക്കന്നൂര്‍, ആരക്കുഴ, എളംകുളം, ഐക്കാരനാട്, കരുവേലിപ്പടി, കുട്ടമ്പുഴ, കുമ്പളം, കുഴിപ്പള്ളി, ചിറ്റാറ്റുകര, ചേന്ദമംഗലം, പാമ്പാക്കുട, പാലക്കുഴ, പൂണിത്തുറ, പൈങ്ങോട്ടൂര്‍, മഴുവന്നൂര്‍, മാറാടി, മുണ്ടംവേലി, മുളവുകാട്, രാമമംഗലം, വേങ്ങൂര്‍ എന്നിവടങ്ങളില്‍ അഞ്ചില്‍ താഴെ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതായും അധികൃതര്‍ അറിയിച്ചു.ഇന്ന് 538 പേര് രോഗ മുക്തി നേടി. ഇന്ന് 2113 പേരെ കൂടി ജില്ലയില്‍ പുതുതായി വീടുകളില്‍ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 2180 പേരെ നിരീക്ഷണ പട്ടികയില്‍ നിന്നും ഒഴിവാക്കുകയും ചെയ്തു.
നിരീക്ഷണത്തില്‍ ഉള്ളവരുടെ ആകെ എണ്ണം 29616 ആണ്. ഇതില്‍ 28144 പേര് വീടുകളിലും 76 പേര് കൊവിഡ് കെയര്‍ സെന്ററുകളിലും 1396 പേര് പണം കൊടുത്തുപയോഗിക്കാവുന്ന സ്ഥാപനങ്ങളിലുമാണ്.ഇന്ന് 131 പേരെ ആശുപത്രിയിലും എഫ് എല്‍ റ്റി സിയിലും പ്രവേശിപ്പിച്ചു. വിവിധ ആശുപ്രതികളിലും എഫ് എല്‍ റ്റി സികളില്‍ നിന്ന് 129 പേരെ ഇന്ന് ഡിസ്ചാര്‍ജ് ചെയ്തു. 12720 പേരാണ് ജില്ലയില്‍ കൊവിഡ് രോഗം സ്ഥിരീകരിച്ച് ചികില്‍സയില്‍ കഴിയുന്നത്.കളമശ്ശേരി മെഡിക്കല്‍ കോളജ് - 202,പി വി എസ്- 50,ജി എച്ച് മൂവാറ്റുപുഴ-12,ഡി എച്ച് ആലുവ-6,പറവൂര്‍ താലൂക്ക് ആശുപത്രി- 3സഞ്ജീവനി - 52,,സ്വകാര്യ ആശുപത്രികള്‍ - 703,എഫ് എല്‍ റ്റി സികള്‍ -1027,എസ് എല്‍ റ്റി സി കള്‍-175,വീടുകള്‍- 9320 എന്നിങ്ങനെയാണ് ചികില്‍സയില്‍ കഴിയുന്നത്.ഇന്ന് ജില്ലയില്‍ നിന്നും കൊവിഡ് പരിശോധനയുടെ ഭാഗമായി സര്‍ക്കാര്‍ സ്വകാര്യ മേഖലകളില്‍ നിന്നായി 7224 സാമ്പിളുകള്‍ കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്.
RELATED STORIES
ബിജെപിക്ക് വോട്ട് ചെയ്തില്ലെങ്കില്‍ വീട്ടില്‍ ബുള്‍ഡോസര്‍ എത്തും;...
18 April 2024 5:28 PM GMTവീണ്ടും ഇഡി ; ആം ആദ്മി എംഎല്‍എ അമാനത്തുള്ള ഖാന് അറസ്റ്റില്‍
18 April 2024 5:07 PM GMTപ്രമേഹം കൂട്ടി ജാമ്യം ലഭിക്കാൻ കെജ്രിവാൾ ജയിലിൽ മാങ്ങയും മധുരവും...
18 April 2024 12:34 PM GMTതെലങ്കാനയില്‍ സ്കൂളിന് നേരെ ഹിന്ദുത്വ സംഘടനകളുടെ ആക്രമണം; മലയാളി...
18 April 2024 10:30 AM GMTകാസര്‍കോട് മോക്പോളില്‍ ബിജെപിക്ക് അധിക വോട്ട് കിട്ടിയിട്ടില്ല;...
18 April 2024 10:13 AM GMTലോക്സഭാ തിരഞ്ഞെടുപ്പ്; നാലാംഘട്ട വിജ്ഞാപനം പുറത്തിറക്കി തിരഞ്ഞെടുപ്പ് ...
18 April 2024 10:10 AM GMT