Kerala

എറണാകുളത്ത് ഇന്ന് 115 പേര്‍ക്ക് കൊവിഡ്; 113 പേര്‍ക്കും സമ്പര്‍ക്കം വഴി

നാലു നാവികസേന ഉദ്യോഗസ്ഥര്‍ക്കും ഇന്ന് സമ്പര്‍ക്കം വഴി ഇന്ന് രോഗം സ്ഥിരീകരിച്ചു.109 പേര്‍ ഇന്ന് രോഗമുക്തകരായി.ആയവന,തൃക്കാക്കര,തിരുവാണിയൂര്‍,മട്ടഞ്ചേരി,ഫോര്‍ട്ട് കൊച്ചി,വടുതല,വാഴക്കുളം മേഖലകളിലാണ് ഇന്ന് ഏറ്റവും അധികം രോഗം സ്ഥിരീകരിച്ചത്.

എറണാകുളത്ത് ഇന്ന് 115 പേര്‍ക്ക് കൊവിഡ്; 113 പേര്‍ക്കും സമ്പര്‍ക്കം വഴി
X

കൊച്ചി: എറണാകുളം ജില്ലയില്‍ ഇന്ന് 115 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു.ഇതില്‍ 113 പേര്‍ക്കും രോഗം പിടിപെട്ടത് സമ്പര്‍ക്കത്തിലൂടെ.രണ്ടു പേരില്‍ ഒരാള്‍ ദുബായില്‍ നിന്നും എത്തിയ വെങ്ങോല സ്വദേശിയുംമറ്റൊരാള്‍ ആന്ധ്രപ്രദേശില്‍ നിന്നും എത്തിയ വെങ്ങോല സ്വദേശിയുമാണ്.നാലു നാവികസേന ഉദ്യോഗസ്ഥര്‍ക്കും ഇന്ന് സമ്പര്‍ക്കം വഴി ഇന്ന് രോഗം സ്ഥിരീകരിച്ചു.109 പേര്‍ ഇന്ന് രോഗമുക്തരായി..ആയവന,തൃക്കാക്കര,തിരുവാണിയൂര്‍,മട്ടഞ്ചേരി,ഫോര്‍ട്ട് കൊച്ചി,വടുതല,വാഴക്കുളം മേഖലകളിലാണ് ഇന്ന് ഏറ്റവും അധികം രോഗം സ്ഥിരീകരിച്ചത്. ആയവനയില്‍ 15 പേര്‍ക്കും, വാഴക്കുളത്ത് 11 പേര്‍ക്കും,തൃക്കാക്കരയില്‍ 10 പേര്‍ക്കും, മട്ടഞ്ചേരിയില്‍ എട്ടു പേര്‍ക്കും,ഫോര്‍ട്ട് കൊച്ചി,തിരുവാണിയൂര്‍ എന്നിവടങ്ങളില്‍ ആറു പേര്‍ക്കും,വടുതലയില്‍ അഞ്ചു പേര്‍ക്കും, കോട്ടപ്പടി,കോട്ടുവള്ളി,മഴുവന്നൂര്‍ എന്നിവടങ്ങളില്‍ നാലു പേര്‍ക്ക് വീതവും, മുളന്തുരുത്തി,കുന്നത്ത്‌നാട്,വെണ്ണല എന്നിവടങ്ങളില്‍ മൂന്നു പേര്‍ക്ക് വീതവും ഇന്ന് രോഗം സ്ഥിരീകരിച്ചു.

കൂടാതെ കുമ്പളം,വെങ്ങോല, തമ്മനം, തിരുവാങ്കുളം,പൂതൃക്ക മേഖലകളില്‍ രണ്ടു പേര്‍ക്ക് വീതവും ഇന്ന് രോഗം സ്ഥിരീകരിച്ചു.ആലങ്ങാട് സ്വദേശി,ആവോലി സ്വദേശി,ഇടക്കൊച്ചി സ്വദേശി,എടക്കാട്ടുവയല്‍ സ്വദേശി,എടത്തല സ്വദേശി,ഏരൂര്‍ സ്വദേശിനി,കിഴക്കമ്പലം സ്വദേശിനി,ചെല്ലാനം സ്വദേശി,കടയിരിപ്പ് സ്വദേശി,നിലവില്‍ ചോറ്റാനിക്കരയില്‍ താമസിക്കുന്ന കണ്ണൂര്‍ സ്വദേശി,നെല്ലിക്കുഴി സ്വദേശിനി,പട്ടിമറ്റം സ്വദേശിനി,പുത്തന്‍വേലിക്കര സ്വദേശി,മൂക്കന്നൂര്‍ സ്വദേശിനി,മുളവുകാട് സ്വദേശി,കവളങ്ങാട് സ്വദേശി,വടവുകോട് സ്വദേശി എന്നിവര്‍ക്കും ഇന്ന് സമ്പര്‍ക്കം വഴി രോഗം സ്ഥിരീകരിച്ചു.

ഇന്ന് 109 പേര്‍ രോഗ മുക്തി നേടി. എറണാകുളം ജില്ലക്കാരായ 103 പേരും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ള 2 പേരും മറ്റ് ജില്ലകളില്‍ നിന്നുള്ള 4 പേരും ഇതില്‍ ഉള്‍പ്പെടുന്നു.ഇന്ന് 737 പേരെ കൂടി ജില്ലയില്‍ പുതുതായി വീടുകളില്‍ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 469 പേരെ നിരീക്ഷണ പട്ടികയില്‍ നിന്നും ഒഴിവാക്കുകയും ചെയ്തു നിരീക്ഷണത്തില്‍ ഉള്ളവരുടെ ആകെ എണ്ണം 12554 ആണ്. ഇതില്‍ 10830 പേര്‍ വീടുകളിലും, 154 പേര്‍ കോവിഡ് കെയര്‍ സെന്ററുകളിലും 1570 പേര്‍ പണം കൊടുത്തുപയോഗിക്കാവുന്നസ്ഥാപനങ്ങളിലുമാണ്.

ഇന്ന് 94 പേരെ പുതുതായി ആശുപത്രിയിലും എഫ് എല്‍ റ്റി സികളിലും പ്രവേശിപ്പിച്ചു.വിവിധ ആശുപ്രതികളിലും എഫ് എല്‍ റ്റി സികളില്‍ നിന്ന് 43 പേരെ ഇന്ന് ഡിസ്ചാര്‍ജ് ചെയ്തു.1359 പേരാണ് ജില്ലയിലെ ആശുപത്രികളില്‍ കൊവിഡ് രോഗം സ്ഥിരീകരിച്ച് ചികില്‍സയില്‍ കഴിയുന്നത്.ഇന്ന് ജില്ലയില്‍ നിന്നും കൊവിഡ് പരിശോധനയുടെ ഭാഗമായി 1466 സാമ്പിളുകള്‍ കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്. ഇന്ന് 1377 പരിശോധന ഫലങ്ങളാണ് ലഭിച്ചത്. ഇനി 1806 ഫലങ്ങളാണ് ലഭിക്കാനുള്ളത്.ജില്ലയിലെ ലാബുകളില്‍ നിന്നും ആശുപത്രികളില്‍ നിന്നുമായി ഇന്ന് 3145 സാമ്പിളുകള്‍ പരിശോധനയ്ക്കായി ശേഖരിച്ചു.

Next Story

RELATED STORIES

Share it