Kerala

എറണാകുളത്ത് ആശങ്ക വര്‍ധിക്കുന്നു;ഇന്ന് 115 പേര്‍ക്ക് കൊവിഡ്; 84 പേര്‍ക്ക് സമ്പര്‍ക്കം വഴി

വിദേശം,ഇതരസംസ്ഥാനങ്ങള്‍ എന്നിവടങ്ങളില്‍ നിന്നും വന്ന 31 പേര്‍ക്കും ഇന്ന് രോഗം സ്ഥിരീകരിച്ചു. സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചവരില്‍ 33 പേര്‍ ചെല്ലാനം ക്ലസ്റ്ററിലും 30 പേര്‍ ആലുവ ക്ലസ്റ്ററിലും നാലു പേര്‍ കീഴ്മാട് ക്ലസ്റ്ററിലുമാണ്. ഇവരെക്കൂടാതെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലെ 33 വയസ്സുകാരനായ ഡോക്ടര്‍,41 വയസ്സുള്ള വാരപ്പെട്ടി സ്വദേശിനിയായ ആയുഷ് ഡോക്ടര്‍ എന്നിവരും ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം പിടിപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു

എറണാകുളത്ത് ആശങ്ക വര്‍ധിക്കുന്നു;ഇന്ന് 115 പേര്‍ക്ക് കൊവിഡ്; 84 പേര്‍ക്ക് സമ്പര്‍ക്കം വഴി
X

കൊച്ചി: എറണാകുളം ജില്ലിയില്‍ ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 115 പേര്‍ക്ക്.ഇതില്‍ 84 പേര്‍ക്ക് രോഗം പിടിപെട്ടത് സമ്പര്‍ക്കം വഴി. വിദേശം, ഇതരസംസ്ഥാനങ്ങള്‍ എന്നിവടങ്ങളില്‍ നിന്നും വന്ന 31 പേര്‍ക്കും ഇന്ന് രോഗം സ്ഥിരീകരിച്ചു. സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചവരില്‍ 33 പേര്‍ ചെല്ലാനം ക്ലസ്റ്ററിലും 30 പേര്‍ ആലുവ ക്ലസ്റ്ററിലും നാലു പേര്‍ കീഴ്മാട് ക്ലസ്റ്ററിലുമാണ്. ഇവരെക്കൂടാതെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലെ 33 വയസ്സുകാരനായ ഡോക്ടര്‍,41 വയസ്സുള്ള വാരപ്പെട്ടി സ്വദേശിനിയായ ആയുഷ് ഡോക്ടര്‍ എന്നിവരും ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം പിടിപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു.

ഇവരെക്കൂടാതെ നേരത്തെ രോഗം സ്ഥിരീകരിച്ച കരുമാല്ലൂര്‍ സ്വദേശിയുടെ സമ്പര്‍ക്ക പട്ടികയിലുള്ള 20, 51,56 വയസ്സുള്ള കരുമാലൂര്‍ സ്വദേശികള്‍ക്ക് രോഗം സ്ഥിരീകരിച്ചു. 42 വയസ്സുള്ള മറ്റൊരു കരുമാല്ലൂര്‍ സ്വദേശിനിക്കും രോഗം സ്ഥിരീകരിച്ചു.കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ച ആലങ്ങാട് സ്വദേശിനിയുടെ അടുത്ത ബന്ധുവായ 47 വയസ്സുള്ള ആലങ്ങാട് സ്വദേശിനി,എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലെ ജീവനക്കാരിയായ 23 വയസ്സുള്ള തമിഴ്‌നാട് സ്വദേശിനി 53 വയസ്സുള്ള കൂനമ്മാവ്' സ്വദേശി, 43 വയസ്സുള്ള കുമ്പളങ്ങി സ്വദേശി. ആലപ്പുഴ എഴുപുന്നയിലെ ഭക്ഷ്യ സംസ്‌കരണ യൂനിറ്റിലെ മുന്‍പ് രോഗം സ്ഥിരീകരിച്ച വ്യക്തികളുമായി സമ്പര്‍ക്കത്തില്‍ വന്നിട്ടുണ്ട്.കളമശ്ശെരി മെഡിക്കല്‍ കോളേജില്‍ നേരത്തെ രോഗം സ്ഥിരീകരിച്ച ശുചീകരണ ജീവനക്കാരന്റെ സമ്പര്‍ക്ക പട്ടികയിലുള്ള: 53 വയസ്സുള്ള. ശുചീകരണ ജീവനക്കാരിയായ ചൂര്‍ണ്ണിക്കര സ്വദേശിനി,കോഴിക്കോട് എയര്‍പോര്‍ട്ടില്‍ ജോലി ചെയ്തിരുന്ന 32 വയസ്സുള്ള മൂവാറ്റുപുഴ സ്വദേശിയായ പോലിസ് ഉദ്യോഗസ്ഥന്‍ എന്നിവര്‍ക്കും ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു.

ഇതു കൂടാതെ ഇന്ന് രോഗം സ്ഥിരീകരിച്ച 76 വയസ്സുള്ള കാഞ്ഞൂര്‍ സ്വദേശി, 19,32 വയസ്സുള്ള ചിറ്റാറ്റുകര സ്വദേശികള്‍ എന്നിവരുടെ ഉറവിടം സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ അന്വേഷിച്ചു വരുന്നതായി അധികൃതര്‍ പറഞ്ഞു.അങ്കമാലിയിലെ ഒരു കോണ്‍വെന്റിലെ 68 വയസ്സുള്ള കന്യാസ്ത്രീയ്ക്കും ഇന്ന് രോഗം സ്ഥിരീകരിച്ചു.മുന്‍പ് രോഗം ബാധിച്ച വ്യക്തിയുമായി ഇവര്‍ സമ്പര്‍ക്കത്തില്‍ വന്നിട്ടുണ്ട്.45 വയസുള്ള തൃക്കാക്കര സ്വദേശിക്കും ഇന്ന് രോഗം സ്ഥിരീകരിച്ചു. ഇദ്ദേഹം മുന്‍പ് രോഗം സ്ഥിരീകരിച്ച വ്യക്തിയുമായി സമ്പര്‍ക്കത്തില്‍ വന്നിട്ടുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി.

ഇന്ന് 5 പേര്‍ രോഗമുക്തരായി. ജൂണ്‍ 25 ന് രോഗം സ്ഥിരീകരിച്ച 45 വയസ്സുള്ള രായമംഗലം സ്വദേശി, ജൂലൈ 3 ന് രോഗം സ്ഥിരീകരിച്ച 32 വയസ്സുള്ള എറണാകുളം സ്വദേശി, ജൂലൈ 3 ന് രോഗം സ്ഥിരീകരിച്ച 48 വയസ്സുള്ള കൊല്ലം സ്വദേശി, ജൂലൈ 5 ന് രോഗംരോഗം സ്ഥിരീകരിച്ച 30 വയസ്സുള്ള പള്ളിപ്പുറം സ്വദേശിനി, ജൂലൈ 7 ന് രോഗം സ്ഥിരീകരിച്ച 47 വയസ്സുള്ള തേവര സ്വദേശി എന്നിവരാണ് ഇന്ന് രോഗമുക്തി നേടിയത്.ഇന്ന് 774 പേരെ കൂടി ജില്ലയില്‍ പുതുതായി വീടുകളില്‍ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 1331 പേരെ നിരീക്ഷണ പട്ടികയില്‍ നിന്നും ഒഴിവാക്കുകയും ചെയ്തു നിരീക്ഷണത്തില്‍ ഉള്ളവരുടെ ആകെ എണ്ണം 14257 ആണ്. ഇതില്‍ 12335 പേര്‍ വീടുകളിലും, 365 പേര്‍ കൊവിഡ് കെയര്‍ സെന്ററുകളിലും 1557 പേര്‍ പണം കൊടുത്തുപയോഗിക്കാവുന്ന സ്ഥാപനങ്ങളിലുമാണ്.ഇന്ന് 83 പേരെ പുതുതായി ആശുപത്രിയില്‍ നിരീക്ഷണത്തിനായി പ്രവേശിപ്പിച്ചു. വിവിധ ആശുപ്രതികളില്‍ നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന 26 പേരെ ഇന്ന് ഡിസ്ചാര്‍ജ് ചെയ്തു.ജില്ലയില്‍ വിവിധ ആശുപത്രികളില്‍ നിരീക്ഷണത്തിലുള്ളവരുടെ എണ്ണം 565 ആണ്.

ജില്ലയിലെ ആശുപത്രികളില്‍ 638 പേരാണ് കൊവിഡ് രോഗം സ്ഥിരീകരിച്ച് ചികില്‍സയില്‍ കഴിയുന്നത്. കളമശ്ശേരി മെഡിക്കല്‍ കോളജില്‍ 228 പേരും അങ്കമാലി അഡല്ക്‌സില്‍ 263 പേരും, സിയാല്‍ എഫ് എല്‍ സി ടി സി യില്‍ 126 പേരും, രാജഗിരി എഫ് എല്‍ റ്റി സിയില്‍ 11 പേരും, ഐഎന്‍എച്ച്എസ് സഞ്ജീവനിയില്‍ 2 പേരും, സ്വകാര്യ ആശുപത്രിയില്‍ 8 പേരും ചികില്‍സയിലുണ്ട്. ഇന്ന് ജില്ലയില്‍ നിന്നും കൊവിഡ് പരിശോധനയുടെ 421 ഭാഗമായി സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. 509 പരിശോധന ഫലങ്ങളാണ് ലഭിച്ചത്. 2312 പരിശോധന ഫലങ്ങളാണ് ഇനി ലഭിക്കുവാനുള്ളത്.ജില്ലയിലെ സ്വകാര്യ ലാബുകളില്‍ നിന്നു ഇന്ന് 2232 സാമ്പിളുകള്‍ പരിശോധനയ്ക്കായി ശേഖരിച്ചു. ട്രൂനാറ്റ് സി ബി നാറ്റ് റെസ്റ്റുകളിലായി ഇന്ന് 1100 പരിശോധനകളാണ് നടത്തിയത്.

Next Story

RELATED STORIES

Share it