Kerala

എറണാകുളം ജില്ലയില്‍ ഇന്ന് 1132 പേര്‍ക്ക് കൊവിഡ് ; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 8.78 %

1096 പേര്‍ക്കും രോഗം സമ്പര്‍ക്കത്തിലൂടെയാണ് പിടിപെട്ടത്.27 പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല. ഐ എന്‍ എച്ച് എസ് ലെ അഞ്ചു പേര്‍ക്കും നാല് ആരോഗ്യപ്രവര്‍ത്തകര്‍ക്കും കൂടി ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു

എറണാകുളം ജില്ലയില്‍ ഇന്ന് 1132 പേര്‍ക്ക് കൊവിഡ് ; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 8.78 %
X

കൊച്ചി:എറണാകുളം ജില്ലയില്‍ ഇന്ന് 1132 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു.8.78 ശതമാനമാണ്ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.1096 പേര്‍ക്കും രോഗം സമ്പര്‍ക്കത്തിലൂടെയാണ് പിടിപെട്ടത്.27 പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല. ഐ എന്‍ എച്ച് എസ് ലെ അഞ്ചു പേര്‍ക്കും നാല് ആരോഗ്യപ്രവര്‍ത്തകര്‍ക്കും കൂടി ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു.ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ അഞ്ചു പേര്‍ വിദേശം,ഇതര സംസ്ഥാനം എന്നിവടങ്ങളില്‍ നിന്നും എത്തിയവരാണ്.

തൃക്കാക്കര 51,തൃപ്പൂണിത്തുറ 51,ആമ്പല്ലൂര്‍ 30,മലയാറ്റൂര്‍ നീലീശ്വരം 28,മരട് 27

,കളമശ്ശേരി 23,കലൂര്‍ 20,അങ്കമാലി 18,ഇടപ്പള്ളി 17,കാഞ്ഞൂര്‍ 17,പിറവം 17

,ഉദയംപേരൂര്‍ 16,എടത്തല 16,കോട്ടുവള്ളി 16,വൈറ്റില 16,കാലടി 15,ചേന്ദമംഗലം 15

,പായിപ്ര 15,രായമംഗലം 15,പള്ളിപ്പുറം 14,മുളന്തുരുത്തി 14,ഐക്കാരനാട് 13

,കടവന്ത്ര 13,കോതമംഗലം 13,കീഴ്മാട് 12,കുമ്പളം 12,മഴുവന്നൂര്‍ 12,വാഴക്കുളം 12

,ആലങ്ങാട് 11,എളമക്കര 11,പള്ളുരുത്തി 11,പാമ്പാകുട 11,പാലാരിവട്ടം 11,കവളങ്ങാട് 10,കൂവപ്പടി 10,

നെടുമ്പാശ്ശേരി 10,പെരുമ്പാവൂര്‍ 10,വടുതല 10,വാളകം 10,വെങ്ങോല 10,ശ്രീമൂലനഗരം 10,ആരക്കുഴ 9,

എളംകുന്നപ്പുഴ 9,ഏലൂര്‍ 9,ചേരാനല്ലൂര്‍ 9,ചോറ്റാനിക്കര 9,തിരുവാണിയൂര്‍ 9,നെല്ലിക്കുഴി 9,നോര്‍ത്തുപറവൂര്‍ 9,

പാറക്കടവ് 9,പോണേക്കര 9,ആയവന 8,എടവനക്കാട് 8,ഏഴിക്കര 8,കിഴക്കമ്പലം 8,പോത്താനിക്കാട് 8,ആലുവ 7,ആവോലി 7,തുറവൂര്‍ 7,പച്ചാളം 7,പാലക്കുഴ 7

,മഞ്ഞള്ളൂര്‍ 7,മൂവാറ്റുപുഴ 7,വരാപ്പുഴ 7,വെണ്ണല 7,എടക്കാട്ടുവയല്‍ 6,പുത്തന്‍വേലിക്കര 6,മാറാടി 6,

രാമമംഗലം 6,വാരപ്പെട്ടി 6,വേങ്ങൂര്‍ 6,എറണാകുളം സൗത്ത് 5,കരുമാലൂര്‍ 5,കറുകുറ്റി 5,കുട്ടമ്പുഴ 5,

കൂത്താട്ടുകുളം 5,ചിറ്റാറ്റുകര 5,ചൂര്‍ണ്ണിക്കര 5,ചെങ്ങമനാട് 5,തമ്മനം 5,തിരുമാറാടി 5,തേവര 5

,വടക്കേക്കര 5,വടവുകോട് 5,ഇതര സംസ്ഥാന തൊഴിലാളി 4 എന്നിങ്ങനെ ഇന്ന് രോഗം സ്ഥിരീകരിച്ചു.

കൂടാതെ ഇടക്കൊച്ചി, ഒക്കല്‍, കുഴിപ്പള്ളി, ചളിക്കവട്ടം, ഞാറക്കല്‍, നായരമ്പലം, പനമ്പള്ളി നഗര്‍,

പിണ്ടിമന, പൈങ്ങോട്ടൂര്‍, മുളവുകാട്, ഇലഞ്ഞി, കടമക്കുടി, കടുങ്ങല്ലൂര്‍, കോട്ടപ്പടി, പല്ലാരിമംഗലം,

പൂതൃക്ക, ഫോര്‍ട്ട് കൊച്ചി, അയ്യപ്പന്‍കാവ്, അയ്യമ്പുഴ, അശമന്നൂര്‍, എറണാകുളം നോര്‍ത്ത്, കരുവേലിപ്പടി,

കല്ലൂര്‍ക്കാട്, കുന്നത്തുനാട്, കുമ്പളങ്ങി, മട്ടാഞ്ചേരി, മണീട്, മുണ്ടംവേലി, മൂക്കന്നൂര്‍, എളംകുളം,

കീരംപാറ ,കുന്നുകര, തോപ്പുംപടി, പൂണിത്തുറ, പെരുമ്പടപ്പ്, മഞ്ഞപ്ര, മുടക്കുഴ എന്നിവടങ്ങളില്‍

ഇന്ന് അഞ്ചില്‍ താഴെ കൊവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു.

ഇന്ന് 1885 പേരെ കൂടി ജില്ലയില്‍ പുതുതായി വീടുകളില്‍ നിരീക്ഷണത്തിലാക്കി.നിരീക്ഷണ കാലയളവ് അവസാനിച്ച 2175 പേരെ നിരീക്ഷണ പട്ടികയില്‍ നിന്നും ഒഴിവാക്കുകയും ചെയ്തു. വീടുകളില്‍ നിരീക്ഷണത്തില്‍ ഉള്ളവരുടെ ആകെ എണ്ണം 42415 ആണ്. ഇന്ന് 111 പേരെ ആശുപത്രിയിലും എഫ് എല്‍ റ്റി സിയില്‍ പ്രവേശിപ്പിച്ചു.

വിവിധ ആശുപ്രതികളിലുംഎഫ് എല്‍ റ്റി സികളില്‍ നിന്ന് 249 പേരെ ഇന്ന് ഡിസ്ചാര്‍ജ് ചെയ്തു.23582 പേരാണ് ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ച് ചികില്‍സയില്‍ കഴിയുന്നത്.ഇന്ന് ജില്ലയില്‍ നിന്നും കൊവിഡ് പരിശോധനയുടെ ഭാഗമായി സര്‍ക്കാര്‍ സ്വകാര്യ മേഖലകളില്‍ നിന്നും 12895 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.

Next Story

RELATED STORIES

Share it