Kerala

കൊവിഡ്: കാഞ്ഞൂര്‍ ഗ്രാമപ്പഞ്ചായത്ത് 12ാം വാര്‍ഡ് കണ്ടെയ്ന്‍മെന്റ് സോണ്‍;സമ്പൂര്‍ണ ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്തി

യാതൊരു വിധ ഇളവുകളുമില്ല. അവശ്യ സര്‍വീസുകള്‍ക്ക് മാത്രം അനുമതി. വാഹനങ്ങള്‍ക്ക് നിയന്ത്രണം. മറ്റുള്ളവര്‍ക്ക് സോണിലേക്ക് പ്രവേശനമില്ല.പോലിസ് നിരന്തരം പട്രോളിംഗ് നടത്തുന്നുണ്ട്. പ്രധാന ജംഗ്ഷനുകളായ മില്ലും പടി റോഡ്, ചെമ്പകപ്പിള്ളിത്തറ റോഡ്, കാച്ചപ്പിള്ളി റോഡ് എന്നീ പ്രധാന റോഡുകള്‍ ഉള്‍പ്പടെ 11 റോഡുകള്‍ അടച്ചിട്ടുണ്ട്.

കൊവിഡ്: കാഞ്ഞൂര്‍ ഗ്രാമപ്പഞ്ചായത്ത് 12ാം വാര്‍ഡ് കണ്ടെയ്ന്‍മെന്റ് സോണ്‍;സമ്പൂര്‍ണ ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്തി
X

കൊച്ചി: കൊവിഡിന്റെ പശ്ചാത്തലത്തില്‍ എറണാകുളം ജില്ലയിലെ കാഞ്ഞൂര്‍ ഗ്രാമ പഞ്ചായത്ത് പന്ത്രണ്ടാം വാര്‍ഡ് കണ്ടെയിന്‍മെന്റ് സോണായി പ്രഖ്യാപിച്ചു.ഇതേ തുടര്‍ന്ന് പോലിസ് നിരീക്ഷണം ശക്തമാക്കി. വൈറസ് വ്യാപനം തടയുന്നതിനുള്ള കര്‍ശന നടപടികളാണ് പോലിസ് സ്വീകരിച്ചിരിക്കുന്നത്. വാര്‍ഡില്‍ സമ്പൂര്‍ണ്ണ ലോക് ഡൗണ്‍ പ്രഖ്യാപിച്ചു. യാതൊരു വിധ ഇളവുകളുമില്ല. അവശ്യ സര്‍വീസുകള്‍ക്ക് മാത്രം അനുമതി.

വാഹനങ്ങള്‍ക്ക് നിയന്ത്രണം. മറ്റുള്ളവര്‍ക്ക് സോണിലേക്ക് പ്രവേശനമില്ല. പോലിസ് നിരന്തരം പട്രോളിംഗ് നടത്തുന്നുണ്ട്. പ്രധാന ജംഗ്ഷനുകളായ മില്ലും പടി റോഡ്, ചെമ്പകപ്പിള്ളിത്തറ റോഡ്, കാച്ചപ്പിള്ളി റോഡ് എന്നീ പ്രധാന റോഡുകള്‍ ഉള്‍പ്പടെ 11 റോഡുകള്‍ അടച്ചിട്ടുണ്ട്. വഴികളില്‍ കണ്ടെയിന്‍മെന്റ് സോണ്‍ എന്ന് എഴുതി പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.പോലിസ് വാഹനങ്ങളില്‍ ബോധവല്‍ക്കരണ, ജാഗ്രത അനൗണ്‍സ്‌മെന്റുകള്‍ വാര്‍ഡില്‍ നല്‍കുന്നുണ്ട്. പ്രത്യേക പിക്കറ്റ് പോസ്റ്റുകള്‍ ഏര്‍പ്പെടുത്തി. ഉയര്‍ന്ന ഉദ്യോഗസ്ഥരടക്കം പതിനഞ്ചോളം പോലിസുദ്യോഗസ്ഥരെ പഞ്ചായത്തില്‍ ഡ്യൂട്ടിക്ക് നിയോഗിച്ചിട്ടുണ്ടെന്ന് ജില്ലാ പോലിസ് മേധാവി കെ കാര്‍ത്തിക് പറഞ്ഞു.

Next Story

RELATED STORIES

Share it