Kerala

കൊവിഡ് പ്രതിരോധം: 24ന് സർവകക്ഷിയോഗം ചേരും; വീഡിയോ കോൺഫറൻസ് വഴിയാണ് യോഗം

സ്പീ​ക്ക​റെ നീ​ക്ക​ൽ പ്ര​മേ​യ​വും അ​വി​ശ്വാ​സ പ്ര​മേ​യ​വും നി​യ​മ​സ​ഭാ സ​മ്മേ​ള​ന​ത്തി​ൽ അ​വ​ത​രി​പ്പി​ക്കു​ന്ന​തി​നെ ത​ട​യാ​നാ​ണ് സ​ർ​ക്കാ​ർ നീ​ക്ക​മെ​ന്നാ​ണ് പ്ര​തി​പ​ക്ഷ ആ​രോ​പ​ണം. വെ​ള്ളി​യാ​ഴ്ച വി​ളി​ച്ചു ചേ​ർ​ത്തി​രി​ക്കു​ന്ന സ​ർ​വ​ക​ക്ഷി യോ​ഗ​ത്തി​ൽ പ്ര​തി​പ​ക്ഷം ഇ​ക്കാ​ര്യം ഉ​ന്ന​യി​ക്കും.

കൊവിഡ് പ്രതിരോധം: 24ന് സർവകക്ഷിയോഗം ചേരും;  വീഡിയോ കോൺഫറൻസ് വഴിയാണ് യോഗം
X

തിരുവനന്തപുരം: കൊവിഡ് പ്രതിരോധം ചർച്ച ചെയ്യുന്നതിനായി 24 ന് വൈകീട്ട് 3 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ സർവകക്ഷി യോഗം വിളിച്ചു. വീഡിയോ കോൺഫറൻസ് വഴിയാണ് യോഗം. അതേസമയം, കൊവിഡ് വ്യാപനത്തിൻ്റെ പശ്ചാത്തലത്തിൽ ഈ മാസം 27 ന് ചേരാൻ നിശ്ചയിച്ച നിയമസഭ സമ്മേളനം ഒഴിവാക്കിയേക്കും. 31ന് മുമ്പ് ധനബിൽ പാസ്സാക്കുന്നതിന് വേണ്ടിയാണ് നിയമസഭ ചേരാൻ തീരുമാനിച്ചിരുന്നത്. സഭ ചേരാനാകാതെ വന്നാൽ ധനകാര്യ ബിൽ ഓർഡിനൻസായി ഇറക്കേണ്ടി വരും. നിയമസഭ ചേരാൻ ഗവർണർ ഇറക്കിയ വിജ്ഞാപനം റദ്ദാക്കണമെങ്കിൽ മന്ത്രിസഭ യോഗം ചേർന്ന് വീണ്ടും ഗവർണറോട് ഇക്കാര്യം ആവശ്യപ്പെടേണ്ടതുണ്ട്. ഇതിനായി പ്രത്യേക മന്ത്രിസഭ യോഗം നാളെ ചേരും.

നിയമസഭ സമ്മേളനം ഒഴിവാക്കാൻ പ്രതിപക്ഷവുമായും സർക്കാർ ചർച്ച നടത്തും. സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് സർക്കാരിനെതിരെ പ്രതിപക്ഷം അവിശ്വാസ പ്രമേയത്തിനും 179-ാം അനുച്ഛേദം അനുസരിച്ച് സ്പീക്കറെ നീക്കണമെന്നാവശ്യപ്പെട്ടുള്ള പ്രമേയത്തിനും പ്രതിപക്ഷം നിയമസഭയിൽ നോട്ടീസ് നൽകിയിട്ടുണ്ട്. സഭ സമ്മേളനം ഒഴിവാക്കിയാൽ ഈ നോട്ടീസുകളും അപ്രസക്തമാകും.

ഈ​യാ​ഴ്ച മ​ന്ത്രി​സ​ഭാ യോ​ഗം ഒ​ഴി​വാ​ക്കാ​നാ​യി​രു​ന്നു നേ​ര​ത്തെ​യു​ള്ള തീ​രു​മാ​നം. എ​ന്നാ​ൽ നി​യ​മ​സ​ഭാ സ​മ്മേ​ള​നം ഉ​ൾ​പ്പെ​ടെ​യു​ള്ള കാ​ര്യ​ങ്ങ​ൾ ച​ർ​ച്ച ചെ​യ്യാ​നാ​യി മ​ന്ത്രി​സ​ഭ വ്യാ​ഴാ​ഴ്ച ചേ​രാ​ൻ ഇ​ന്ന​ലെ രാ​ത്രി​യോ​ടെ തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു. എ​ന്നാ​ൽ സ​ഭാ സ​മ്മേ​ള​നം മാ​റ്റി​വ​യ്ക്കു​ന്ന​തി​നെ​തി​രെ പ്ര​തി​പ​ക്ഷം ഇ​തി​നോ​ട​കം എ​തി​ർ​പ്പ് പ്ര​ക​ടി​പ്പി​ച്ചി​ട്ടു​ണ്ട്. സ്പീ​ക്ക​റെ നീ​ക്ക​ൽ പ്ര​മേ​യ​വും അ​വി​ശ്വാ​സ പ്ര​മേ​യ​വും നി​യ​മ​സ​ഭാ സ​മ്മേ​ള​ന​ത്തി​ൽ അ​വ​ത​രി​പ്പി​ക്കു​ന്ന​തി​നെ ത​ട​യാ​നാ​ണ് സ​ർ​ക്കാ​ർ നീ​ക്ക​മെ​ന്നാ​ണ് പ്ര​തി​പ​ക്ഷ ആ​രോ​പ​ണം. വെ​ള്ളി​യാ​ഴ്ച വി​ളി​ച്ചു ചേ​ർ​ത്തി​രി​ക്കു​ന്ന സ​ർ​വ​ക​ക്ഷി യോ​ഗ​ത്തി​ൽ പ്ര​തി​പ​ക്ഷം ഇ​ക്കാ​ര്യം ഉ​ന്ന​യി​ക്കും.

Next Story

RELATED STORIES

Share it