- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കളമശ്ശേരി മെഡിക്കല്‍ കോളജിലെ കൊവിഡ് മരണങ്ങള്‍: ആരോഗ്യസെക്രട്ടറി അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍
ആരോഗ്യ സെക്രട്ടറിയെ കൂടാതെ കളമശ്ശേരി മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ മൂന്നാഴ്ചയ്ക്കുള്ളില്‍ റിപോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക് ആവശ്യപ്പെട്ടു.
കൊച്ചി: കളമശ്ശേരി മെഡിക്കല്‍ കോളജില്‍ കൊവിഡ് രോഗികള്‍ മതിയായ ചികില്‍സയും പരിചരണവും ലഭിക്കാതെ മരിക്കുന്നതിനെക്കുറിച്ച് ഉയര്‍ന്ന ആരോപണങ്ങള്‍ സംബന്ധിച്ച് ആരോഗ്യസെക്രട്ടറി സമഗ്രമായ അന്വേഷണം നടത്തി റിപോര്‍ട്ട് സമര്‍പ്പിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍.
ആരോഗ്യ സെക്രട്ടറിയെ കൂടാതെ കളമശ്ശേരി മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ മൂന്നാഴ്ചയ്ക്കുള്ളില്‍ റിപോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക് ആവശ്യപ്പെട്ടു. സെക്രട്ടറിയുടെ റിപോര്‍ട്ടും മൂന്നാഴ്ചയ്ക്കുള്ളില്‍ ലഭിക്കണം.
സംഭവം സംബന്ധിച്ച് പുറത്തുവന്ന ശബ്ദരേഖകള്‍ ശ്രദ്ധയില്‍പ്പെട്ടതായി കമ്മീഷന്‍ ഉത്തരവില്‍ പറഞ്ഞു. ആരോപണങ്ങള്‍ ഗുരുതരസ്വഭാവത്തിലുള്ളതാണെന്ന് കമ്മീഷന്‍ ചൂണ്ടിക്കാണിച്ചു. കേസ് നവംബര്‍ 21ന് പരിഗണിക്കും. പൊതുപ്രവര്‍ത്തകനായ നൗഷാദ് തെക്കേയില്‍ സമര്‍പ്പിച്ച പരാതിയിലാണ് നടപടി.
RELATED STORIES
മദ്റസകള്‍ അടച്ചുപൂട്ടാന്‍ അനുവദിക്കില്ല: എസ്ഡിപിഐ
14 Oct 2024 5:32 PM GMTപിണറായി ഭരണത്തില്‍ കേരളത്തിന്റെ സര്‍വ്വ നന്മകളും നശിച്ചു: അന്‍സാരി...
10 Oct 2024 3:24 PM GMTരോഗിയില്‍ നിന്നു കൈക്കൂലി ആവശ്യപ്പെട്ടു ; പത്തനംതിട്ടയില്‍...
10 Oct 2024 6:25 AM GMTഎസ് ഡിപിഐ ജന ജാഗ്രതാ കാംപയിന്: പത്തനംതിട്ട ജില്ലാതല ഉദ്ഘാടനം 10ന്
7 Oct 2024 1:52 PM GMTഗണേശോത്സവത്തിന്റെ മറവില്‍ വയോധികയേയും കുടുംബത്തെയും അക്രമിച്ച സംഭവം:...
4 Oct 2024 6:03 PM GMTഅവധിക്ക് നാട്ടിലെത്തിയ പ്രവാസി ഹൃദയാഘാതത്തെ തുടര്‍ന്ന് മരണപ്പെട്ടു
28 Sep 2024 9:07 AM GMT