Kerala

കൊവിഡ് പ്രതിരോധം: ദമാം-കൊച്ചി വിമാനത്തിലെത്തിയ നാലു പേരെ കളമശേരി മെഡിക്കല്‍ പ്രവേശിപ്പിച്ചു

പാലക്കാട് നിന്നുള്ള ഒരാളും കൊല്ലം ജില്ലയില്‍ നിന്നുള്ള ഒരു ഗര്‍ഭണിയെയും ഇവരുടെ 5 ഉം 2 ഉം വയസ്സുള്ള കുട്ടികളുമാണ് മെഡിക്കല്‍ കോളജിലുള്ളത്.67 പേരെ വിവിധ ജില്ലകളിലെ കോവിഡ് കെയര്‍ സെന്ററുകളിലേക്കും 103 പേരെ സ്വന്തം വീടുകളിലേക്കും നീരീക്ഷണത്തിനായി അയച്ചു

കൊവിഡ് പ്രതിരോധം: ദമാം-കൊച്ചി വിമാനത്തിലെത്തിയ നാലു പേരെ കളമശേരി മെഡിക്കല്‍ പ്രവേശിപ്പിച്ചു
X

കൊച്ചി: ഇന്നലെ നെടുമ്പാശേരി വിമാനത്താവളത്തിലെത്തിയ ദമാം -കൊച്ചി വിമാനത്തിലുണ്ടായിരുന്ന നാലു പേരെ എറണാുകുളം കളമശ്ശേരി മെഡിക്കല്‍ കോളജിലേക്ക് മാറ്റി.പാലക്കാട് നിന്നുള്ള ഒരാളും കൊല്ലം ജില്ലയില്‍ നിന്നുള്ള ഒരു ഗര്‍ഭണിയെയും ഇവരുടെ 5 ഉം 2 ഉം വയസ്സുള്ള കുട്ടികളുമാണ് മെഡിക്കല്‍ കോളജിലുള്ളത്.174 യാത്രക്കാരാണ് ഉണ്ടായിരുന്നത്. ഇതില്‍ 82 പേര്‍ പുരുഷന്‍മാരും 92 പേര്‍ സ്ത്രീകളുമാണ്. പത്ത് വയസില്‍ താഴെയുള്ള 20 കുട്ടികളും 76 ഗര്‍ഭിണികളും ഒരു മുതിര്‍ന്ന പൗരനും ഇതില്‍ ഉള്‍പ്പെടുന്നു.67 പേരെ വിവിധ ജില്ലകളിലെ കോവിഡ് കെയര്‍ സെന്ററുകളിലേക്കും 103 പേരെ സ്വന്തം വീടുകളിലേക്കും നീരീക്ഷണത്തിനായി അയച്ചു.ആലപ്പുഴ-30,എറണാകുളം-14,ഇടുക്കി - 10,കാസര്‍ഗോഡ് - 1കൊല്ലം-46,കോട്ടയം - 25,തിരുവനന്തപുരം - 11,വയനാട്-1,കോഴിക്കോട്- 3,മലപ്പുറം - 3,പാലക്കാട് -3,പത്തനംത്തിട്ട -10,തൃശ്ശൂര്‍ - 17 എന്നിങ്ങനെയാണ് വിമാനത്തിലുണ്ടായിരുന്നത്.

എറണാകുളം ജില്ലയില്‍ നിന്നുള്ളത് 14 പേരാണ്. ഇതില്‍ 11 പേര്‍ സ്ത്രീകളും 3 പേര്‍ പുരുഷന്‍മാരുമാണ്. പത്ത് വയസില്‍ താഴെയുള്ള 1 കുട്ടിയും 9 ഗര്‍ഭിണികളും ഇതില്‍ ഉള്‍പ്പെടുന്നു. ഇതില്‍ 10 പേരെ വീടുകളിലും 4 പേരെ കോവിഡ് കെയര്‍ സെന്ററിലും നിരീക്ഷണത്തിലാക്കിയിട്ടുണ്ട്.ഇന്നലെ നെടുമ്പാശേരി വിമാനത്താവളത്തിലെത്തിയ സിംഗപ്പൂര്‍ - കൊച്ചി വിമാനത്തില്‍ 137 യാത്രക്കാരാണ് ഉണ്ടായിരുന്നത്. ഇതില്‍ 77 പേര്‍ പുരുഷന്‍മാരും 60 പേര്‍ സ്ത്രീകളുമാണ്. പത്ത് വയസ്സില്‍ താഴെയുള്ള 10 കുട്ടികളും 18 ഗര്‍ഭിണികളും 1 മുതിര്‍ന്ന പൗരനും ഇതില്‍ ഉള്‍പ്പെടുന്നു.86 പേരെ വിവിധ ജില്ലകളിലെ കോവിഡ് കെയര്‍ സെന്ററുകളിലേക്കും 51 പേരെ വീടുകളിലേക്കും നിരീക്ഷണത്തിനായി അയച്ചിട്ടുണ്ട്.ആലപ്പുഴ-12,എറണാകുളം-17,ഇടുക്കി - 3,കണ്ണൂര്‍ - 10,തിരുവനന്തപുരം - 15,തൃശ്ശൂര്‍ - 12വയനാട്-1,കൊല്ലം-20 ,കോട്ടയം -13,കോഴിക്കോട്-12,മലപ്പുറം - 9,പാലക്കാട് - 5,പത്തനംത്തിട്ട - 7കാസര്‍ഗോഡ് - 1,എറണാകുളം ജില്ലയില്‍ നിന്നുള്ള 17 പേരാണ് ഉള്ളത്. ഇതില്‍ 6 പേര്‍ സ്ത്രീകളും 11 പേര്‍ പുരുഷന്‍മാരുമാണ്. ഇതില്‍ 2 പേരെ വീടുകളിലും 15 പേരെ കോവിഡ് കെയര്‍ സെന്ററിലും നിരീക്ഷണത്തിലാക്കി.

Next Story

RELATED STORIES

Share it