- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കൊവിഡ്: പിന്നാക്കവിഭാഗ വികസന കോര്‍പറേഷന്‍ 650 കോടി രൂപയുടെ വായ്പാ പദ്ധതികള്‍ നടപ്പാക്കും
'സുഭിക്ഷ കേരളം'- പദ്ധതി പ്രോല്‍സാഹിപ്പിക്കുന്നതിനായി ഒബിസി വിഭാഗത്തില്‍പ്പെട്ട വ്യക്തിഗത വനിതാസംരംഭകര്‍ക്ക് അവരുടെ വീടുകളിലും പരിസരങ്ങളിലുമായി കൃഷി, മല്‍സ്യം വളര്‍ത്തല്‍, പശു/ആടുവളര്‍ത്തല്‍, പോള്‍ട്രിഫാം എന്നിവ ആരംഭിക്കുന്നതിന് പരമാവധി 2 ലക്ഷം രൂപ വരെ 5 ശതമാനം വാര്‍ഷികപലിശ നിരക്കില്‍ വ്യക്തിഗത വായ്പ ലഭ്യമാക്കും.

തിരുവനന്തപുരം: കേരള സംസ്ഥാന പിന്നാക്കവിഭാഗ വികസന കോര്‍പറേഷന്‍ കൊവിഡിന്റെ പശ്ചാത്തലത്തില്‍ 650 കോടി രൂപയുടെ വായ്പാ പദ്ധതികള്‍ നടപ്പാക്കും. ലോക്ക് ഡൗണിനെത്തുടര്‍ന്ന് വരുമാനമില്ലാതായ സംരംഭകര്‍ക്ക് സംരംഭങ്ങള്‍ പുനരാരംഭിക്കുന്നതിന് പരമാവധി 5 ലക്ഷം രൂപ വരെ ആറുശതമാനം വാര്‍ഷികപലിശ നിരക്കില്‍ പ്രവര്‍ത്തന മൂലധനവായ്പ അനുവദിക്കും. 'സുഭിക്ഷ കേരളം'- പദ്ധതി പ്രോല്‍സാഹിപ്പിക്കുന്നതിനായി ഒബിസി വിഭാഗത്തില്‍പ്പെട്ട വ്യക്തിഗത വനിതാസംരംഭകര്‍ക്ക് അവരുടെ വീടുകളിലും പരിസരങ്ങളിലുമായി കൃഷി, മല്‍സ്യം വളര്‍ത്തല്‍, പശു/ആടുവളര്‍ത്തല്‍, പോള്‍ട്രിഫാം എന്നിവ ആരംഭിക്കുന്നതിന് പരമാവധി 2 ലക്ഷം രൂപ വരെ 5 ശതമാനം വാര്‍ഷികപലിശ നിരക്കില്‍ വ്യക്തിഗത വായ്പ ലഭ്യമാക്കും.
മൈക്രോ ക്രെഡിറ്റ്/മഹിളാ സമൃദ്ധി യോജന എന്നീ പദ്ധതികള്‍ പ്രകാരം അനുവദിക്കുന്ന വായ്പ 2 കോടി രൂപയില്‍ നിന്നും 3 കോടി രൂപയായി വര്‍ധിപ്പിക്കും. 3 മുതല്‍ 4 ശതമാനം വരെ വാര്‍ഷികപലിശ നിരക്കിലാണ് സിഡിഎസ്സുകള്‍ക്ക് ഈ വായ്പ അനുവദിക്കുന്നത്. തൊഴില്‍ നഷ്ടപ്പെട്ട് കേരളത്തിലേക്ക് മടങ്ങിവരുന്ന ഒബിസി/മതന്യൂനപക്ഷ വിഭാഗത്തില്‍പ്പെടുന്ന വിദേശപ്രവാസികളുടെ പുനരധിവാസത്തിനായി കോര്‍പറേഷന്‍ നടപ്പാക്കിവരുന്ന പദ്ധതിയാണ് റീട്ടേണ്‍. 6 മുതല്‍ 8 ശതമാനംവരെ പലിശനിരക്കില്‍ 20 ലക്ഷം രൂപവരെ വായ്പ അനുവദിക്കുന്ന ഈ പദ്ധതിയില്‍ രേഖകള്‍ സമര്‍പ്പിച്ച് 15 ദിവസത്തിനകം വായ്പ അനുവദിക്കും.
പരമാവധി 3 ലക്ഷം രൂപ മൂലധന സബ്സിഡിയും (15 ശതമാനം) തിരിച്ചടവിന്റെ ആദ്യ 4 വര്‍ഷം 3 ശതമാനം പലിശസബ്സിഡിയും നോര്‍ക്ക ലഭ്യമാക്കും. ഈ പദ്ധതി പ്രകാരം പിന്നാക്കവിഭാഗ വികസന കോര്‍പറേഷനില്‍നിന്നും സംരംഭങ്ങള്‍ ആരംഭിക്കുന്നതിന് 20 ലക്ഷം രൂപ വായ്പയെടുക്കുന്ന പ്രവാസിക്ക് വായ്പാ ഗഡുക്കള്‍ കൃത്യമായി തിരിച്ചടക്കുകയുമാണെങ്കില്‍ വായ്പാ കാലാവധിയായ 5 വര്‍ഷത്തിനകം മുതലും പലിശയുമടക്കം തിരിച്ചടക്കേണ്ടത് മുതലിനേക്കാളും കുറഞ്ഞ തുകയായ 18.5 ലക്ഷം രൂപ മാത്രമാണ്.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















