Kerala

ആലപ്പുഴ ജില്ലയില്‍ ഇന്ന് 871 പേര്‍ക്ക് കൊവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 7.86%

668 പേര്‍ക്ക് ജില്ലയില്‍ ഇന്ന് രോഗമുക്തി.ഇന്ന് 850 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 19 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. ഒരാള്‍ വിദേശത്ത് നിന്നും എത്തിയതാണ്.ഒരു ആരോഗ്യ പ്രവര്‍ത്തകനും കൂടി ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചിട്ടുണ്ട്

ആലപ്പുഴ ജില്ലയില്‍ ഇന്ന് 871 പേര്‍ക്ക് കൊവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 7.86%
X

ആലപ്പുഴ: ആലപ്പുഴ ജില്ലയില്‍ ഇന്ന് 871 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 7.86 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. ഇന്ന് 850 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 19 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. ഒരാള്‍ വിദേശത്ത് നിന്നും എത്തിയതാണ്. ഒരു ആരോഗ്യ പ്രവര്‍ത്തകനും കൂടി ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചിട്ടുണ്ട്. ജില്ലയില്‍ ഇന്ന് 668 പേര്‍ രോഗമുക്തരായി. ആകെ 200644പേര്‍ രോഗമുക്തരായി. 8217 പേര്‍ ചികില്‍സയിലുണ്ട്.

219 പേര്‍ കൊവിഡ് ആശുപത്രികളിലും 1615 പേര്‍ സിഎഫ്എല്‍റ്റിസികളിലും ചികില്‍സയിലുണ്ട്. 5016 പേര്‍ വീടുകളില്‍ ഐസൊലേഷനിലുണ്ട്. 87 പേരെ ആശുപത്രി നിരീക്ഷണത്തില്‍ പ്രവേശിപ്പിച്ചു. 1883 പേര്‍ നിരീക്ഷണത്തില്‍ നിന്ന് ഒഴിവാക്കപ്പെട്ടു. 1830 പേര്‍ നിരീക്ഷണത്തിന് നിര്‍ദേശിക്കപ്പെട്ടു. ആകെ 25260 പേര്‍ നിരീക്ഷണത്തില്‍ കഴിയുന്നു. 11079 സാമ്പിളുകളാണ് ഇന്ന് പരിശോധനയ്ക്ക് അയച്ചത്.

ഇന്ന് നഗരസഭ , പഞ്ചായത്ത് തലത്തില്‍ രോഗം സ്ഥിരീകരിച്ചവരുടെ കണക്കുകള്‍ ചുവടെ.

നഗരസഭ -ആലപ്പുഴ 90,ചേര്‍ത്തല 19,ചെങ്ങന്നൂര്‍ 10,കായംകുളം 12,മാവേലിക്കര 7,ഹരിപ്പാട് 4

പഞ്ചായത്തുകള്‍-ആറാട്ടുപുഴ 16, ആല 3,അമ്പലപുഴ നോര്‍ത്ത് 16,അമ്പലപ്പുഴ സൗത്ത് 10,അരൂക്കുറ്റി 10

,അരൂര്‍ 13,ആര്യാട് 11,ഭരണിക്കാവ് 2,ബുധനൂര്‍ 10,ചമ്പക്കുളം 5,ചേന്നംപള്ളിപ്പുറം 6,ചെന്നിത്തല 15,ചേപ്പാട് 19,ചെറിയനാട് 4,ചേര്‍ത്തല സൗത്ത് 21,ചെറുതന 2,ചെട്ടികുളങ്ങര 14,ചിങ്ങോലി 8,ചുനക്കര

,ദേവികുളങ്ങര 15,എടത്വ 1,എഴുപുന്ന 45,കടക്കരപ്പള്ളി 17,കൈനകരി 5,കണ്ടല്ലൂര്‍ 4,കഞ്ഞിക്കുഴി 23

,കാര്‍ത്തികപ്പള്ളി 0,കരുവാറ്റ 8,കാവാലം 8,കോടംതുരുത്ത് 5,കൃഷ്ണപുരം 19,കുമാരപുരം 7,കുത്തിയതോട് 15,മണ്ണഞ്ചേരി 16,മാന്നാര്‍ 12,മാരാരിക്കുളം നോര്‍ത്ത് 21,മാരാരിക്കുളം സൗത്ത് 29,മുഹമ്മ 33,മുളക്കുഴ 3,മുതുകുളം 17,മുട്ടാര്‍ 3,നെടുമുടി 1,നീലംപേരൂര്‍ 0,നൂറനാട് 7,പാലമേല്‍ 4,പള്ളിപ്പാട് 8

,പാണാവള്ളി 2,പാണ്ടനാട് 2,പത്തിയൂര്‍ 12,പട്ടണക്കാട് 13,പെരുമ്പളം 24,പുളിങ്കുന്ന് 2,പുലിയൂര്‍ 3,പുന്നപ്ര നോര്‍ത്ത് 1,പുന്നപ്ര സൗത്ത് 5,പുറക്കാട് 4,രാമങ്കരി 8,തകഴി 12,തലവടി 11,തണ്ണീര്‍മുക്കം 28

,തഴക്കര 19,താമരക്കുളം 11,തിരുവന്‍വണ്ടൂര്‍ 8,തൃക്കുന്നപ്പുഴ 3,തുറവൂര്‍ 11,തെക്കേക്കര 12,തൈക്കാട്ടുശ്ശേരി 3,വള്ളികുന്നം 8,വയലാര്‍ 4,വീയപുരം 5,വെളിയനാട് 2,വെണ്മണി 5 എന്നിങ്ങനെയാണ് രോഗം സ്ഥിരീകരിച്ചത്.

നിയന്ത്രിത മേഖലയില്‍ നിന്ന് ഒഴിവാക്കി

കൊവിഡ് വ്യാപനം നിയന്ത്രിതമായ പശ്ചാത്തലത്തില്‍ മാരാരിക്കുളം വടക്ക് പഞ്ചായത്ത് വാര്‍ഡ് ഒന്ന്, കഞ്ഞിക്കുഴി പഞ്ചായത്ത് വാര്‍ഡ് 9 ല്‍ പ്രണവം ജംഗ്ഷന്‍ സാഗര്‍ കമ്പനി റോഡില്‍ കുട്ടംചാല്‍ ജംഗ്ഷന്‍ മുതല്‍ ആരംഭിക്കുന്ന പടിഞ്ഞാറോട്ടുള്ള കുട്ടംചാല്‍ റോഡ് പൂര്‍ണ്ണമായും, കുട്ടന്‍ചാല്‍ പ്രദേശം പൂര്‍ണ്ണമായും, തകഴി പഞ്ചായത്ത് വാര്‍ഡ് 13,തണ്ണീര്‍മുക്കം പഞ്ചായത്ത് വാര്‍ഡ് 3 ല്‍ പടിഞ്ഞാറ് വെളളിയാകുളം ചൂരപ്പുഴ റോഡ്, തെക്ക് കരയോഗം വല്ലയില്‍ ഭാഗം, കിഴക്ക് വെളേളവെളി ഭാഗം, വടക്ക് ചൂരപ്പുഴ ഭാഗം., വാര്‍ഡ് 15 ല്‍ പടിഞ്ഞാറ് ഫ്രണ്ട്‌സ് സ്റ്റഡിസെന്ററിന് വടക്കുവശം, കിഴക്ക് വട്ടച്ചിറ റോഡ്, തെക്ക് മുട്ടത്തിപ്പറമ്പ് കുരിശടിക്ക് സമീപം, വടക്ക് വാരണശ്ശേരി പാലം., വാര്‍ഡ് 23 ല്‍ കിഴക്ക് മാക്ഡവല്‍ കമ്പനിക്കു പടിഞ്ഞാറ്, പടിഞ്ഞാറ് ജവഹര്‍ കോളനി പടിഞ്ഞാറ് ഭാഗം നടപ്പാത, വടക്ക് പാലംകുളം റോഡ്, തെക്ക് മാക്ഡവല്‍ കമ്പനിക്കു പടിഞ്ഞാറ് വശം എന്നീ മേഖലകള്‍ നിയന്ത്രിത മേഖലയില്‍ നിന്നം ഒഴിവാക്കിയതായി അധികൃതര്‍ അറിയിച്ചു.

Next Story

RELATED STORIES

Share it