Kerala

ആലപ്പുഴ ജില്ലയില്‍ ഇന്ന് 2442 പേര്‍ക്ക് കൊവിഡ്;970 പേര്‍ക്ക് രോഗമുക്തി

2,437 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അഞ്ച് പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല

ആലപ്പുഴ ജില്ലയില്‍ ഇന്ന് 2442 പേര്‍ക്ക് കൊവിഡ്;970 പേര്‍ക്ക് രോഗമുക്തി
X

ആലപ്പുഴ: ആലപ്പുഴ ജില്ലയില്‍ ഇന്ന് 2442 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 2,437 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അഞ്ച് പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 970 പേരുടെ പരിശോധനാഫലം കൂടി ജില്ലയില്‍ ഇന്ന് നെഗറ്റീവായി. ആകെ 91,656 പേര്‍ ജില്ലയില്‍ ഇതുവരെ രോഗ മുക്തരായി. 19,515പേര്‍ ചികില്‍സയിലുണ്ട്.

കണ്ടെയിന്‍മെന്റ് സോണായി പ്രഖ്യാപിച്ചു

തൈക്കാട്ടുശ്ശേരി വാര്‍ഡ് ഏഴില്‍ എന്‍എസ്‌സിസി. ഗ്രൗണ്ട് റോഡിന് പടിഞ്ഞാറുഭാഗം മുതല്‍ തെക്കോട്ട് ചാത്തനാട് കലുങ്ക് വരുന്ന പ്രദേശം, ചെന്നിത്തല വാര്‍ഡ് ഒന്നില്‍ കുറക്കലാര്‍ ഭാഗം മുതല്‍ പറയങ്കരി പാലം വരുന്ന പ്രദേശം, തിരുവന്‍വണ്ടൂര്‍ വാര്‍ഡ് ഒന്ന്, പത്ത്, കരുവാറ്റ വാര്‍ഡ് 15ല്‍ എസ്.എന്‍. കടവ് മുതല്‍ വട്ടുമുക്ക് പ്രദേശം, പട്ടണക്കാട് വാര്‍ഡ് രണ്ട്, 13, എഴുപുന്ന വാര്‍ഡ് 10,11,12 എന്നീ പ്രദേശങ്ങള്‍ കണ്ടെയിന്‍മെന്റ് സോണായി പ്രഖ്യാപിച്ചു.

കണ്ടെയിന്‍മെന്റ് സോണില്‍ നിന്നും ഒഴിവാക്കി

എഴുപുന്ന വാര്‍ഡ് ഒന്‍പത്, തകഴി വാര്‍ഡ് 14 എന്നിവ കണ്ടെയിന്‍മെന്റ് സോണില്‍ നിന്നും ഒഴിവാക്കി.

Next Story

RELATED STORIES

Share it