Kerala

കൊവിഡ്: ആലപ്പുഴയില്‍ ലജ്‌നത്,സക്കറിയാ ബസാര്‍ വാര്‍ഡുകള്‍ കണ്ടെയ്മന്റ് സോണ്‍

35ാംവാര്‍ഡ്(ലജ്‌നത് വാര്‍ഡ്) ഒരു വീട്ടില്‍ തന്നെ അഞ്ച് പേര്‍ക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ചിരുന്നു. രോഗബാധ സ്ഥിരീകരിച്ച ആളുകള്‍ തൊട്ടടുത്ത 43ാംവാര്‍ഡിലെ (സക്കറിയ ബസാര്‍ )ആളുകളുമായി സമ്പര്‍ക്കം ഉണ്ടായിട്ടുണ്ടെന്നും മെഡിക്കല്‍ ഓഫിസര്‍ റിപോര്‍ട്ട് ചെയ്തിരുന്നു

കൊവിഡ്: ആലപ്പുഴയില്‍ ലജ്‌നത്,സക്കറിയാ ബസാര്‍ വാര്‍ഡുകള്‍ കണ്ടെയ്മന്റ് സോണ്‍
X

ആലപ്പുഴ: കൊവിഡ് രോഗപ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി ആലപ്പുഴ നഗരസഭയിലെ 35ാം വാര്‍ഡ് ( ലജ്‌നത് വാര്‍ഡ്), 43ാംവാര്‍ഡ് (സക്കറിയ ബസാര്‍) എന്നിവ കണ്ടെയ്ന്‍മെന്റ്് സോണ്‍ ആയി പ്രഖ്യാപിച്ച് ജില്ലാ കലക്ടര്‍ ഉത്തരവിട്ടു.35ാംവാര്‍ഡ്(ലജ്‌നത് വാര്‍ഡ്) ഒരു വീട്ടില്‍ തന്നെ അഞ്ച് പേര്‍ക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ചിരുന്നു. രോഗബാധ സ്ഥിരീകരിച്ച ആളുകള്‍ തൊട്ടടുത്ത 43ാംവാര്‍ഡിലെ (സക്കറിയ ബസാര്‍ )ആളുകളുമായി സമ്പര്‍ക്കം ഉണ്ടായിട്ടുണ്ടെന്നും മെഡിക്കല്‍ ഓഫിസര്‍ റിപോര്‍ട്ട് ചെയ്തിരുന്നു. ഈ സാഹചര്യത്തില്‍ രോഗവ്യാപനസാധ്യത നിലനില്‍ക്കുന്നതിനാലാണ് ഇവ കണ്ടെയ്ന്‍മെന്റ് സോണ്‍ ആയി പ്രഖ്യാപിച്ചു ജില്ലാ കലക്ടര്‍ ഉത്തരവായത്.

Next Story

RELATED STORIES

Share it