- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
വയനാട് ജില്ലയില്‍ 25 പേര്‍ക്ക് കൂടി കൊവിഡ്; 20 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ, 28 പേര്‍ക്ക് രോഗമുക്തി
കൊവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് പുതുതായി നിരീക്ഷണത്തിലായത് 115 പേരാണ്. 128 പേര്‍ നിരീക്ഷണകാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 3223 പേര്‍.

കല്‍പ്പറ്റ: വയനാട് ജില്ലയില്‍ ഇന്ന് 25 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. ആര്‍ രേണുക അറിയിച്ചു. വിദേശത്തുനിന്ന് വന്ന ഒരാള്‍ക്കും അന്തര്‍ സംസ്ഥാനങ്ങളില്‍നിന്നെത്തിയ 4 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെ 20 പേര്‍ക്കുമാണ് രോഗബാധ. 28 പേര്‍ രോഗമുക്തി നേടി. ഇതോടെ ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 1,496 ആയി. ഇതില്‍ 1,271 പേര്‍ രോഗമുക്തരായി. 217 പേരാണ് ഇപ്പോള്‍ ചികില്‍സയിലുള്ളത്.
രോഗം സ്ഥിരീകരിച്ചവര്‍:
ആഗസ്ത് 27ന് ഇസ്രായേലില്‍നിന്ന് എത്തിയ പുല്പള്ളി സ്വദേശിനി (43) യാണ് വിദേശത്തുനിന്ന് വന്ന് രോഗബാധിതയായത്. ആഗസ്ത് 23 ന് നാഗാലാന്‍ഡില്‍നിന്ന് വന്ന പയ്യമ്പള്ളി സ്വദേശി (40), 28ന് ബംഗാളില്‍ നിന്ന് വന്ന ബംഗാള്‍ സ്വദേശി (22), 29 ന് ബാംഗ്ലൂരില്‍ നിന്ന് വന്ന തൃശൂര്‍ സ്വദേശി (60), ചെന്നൈയില്‍ നിന്ന് വന്ന ചെതലയം സ്വദേശിയായ ട്രക്ക് ഡ്രൈവര്‍ (49) എന്നിവരാണ് അന്തര്‍സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവര്‍.
സമ്പര്‍ക്കത്തിലൂടെ രോഗബാധിതരായവര്‍
മൂലങ്കാവ് ബാങ്ക് ജീവനക്കാരുടെ സമ്പര്‍ക്കത്തിലുള്ള കുറുക്കന്‍മൂല സ്വദേശി (29), നൂല്‍പ്പുഴ സ്വദേശിനികള്‍ (60, 17) ചുള്ളിയോട് സമ്പര്‍ക്കത്തിലുള്ള ചുള്ളിയോട് സ്വദേശി (73), ബത്തേരി സമ്പര്‍ക്കത്തിലുള്ള ദൊട്ടപ്പന്‍കുളം സ്വദേശികള്‍ (സ്ത്രീകള്‍- 26, 44, പുരുഷന്മാര്‍- 47, 24), തലശ്ശേരി ജ്വല്ലറി ജീവനക്കാരന്റെ സമ്പര്‍ക്കത്തിലുള്ള നായ്ക്കട്ടി സ്വദേശി (24), മീനങ്ങാടി ഹോട്ടല്‍ ജീവനക്കാരന്റെ സമ്പര്‍ക്കത്തിലുള്ള ബത്തേരി സ്വദേശി (48), മീനങ്ങാടി സമ്പര്‍ക്കത്തിലുള്ള മീനങ്ങാടി സ്വദേശി (49), ചെതലയം സമ്പര്‍ക്കത്തിലുള്ള ചെതലയം സ്വദേശികള്‍ (30, 25), പടിഞ്ഞാറത്തറ സമ്പര്‍ക്കത്തിലുള്ള കുപ്പാടിത്തറ സ്വദേശിനി (13), മീനങ്ങാടി ഇലക്ട്രിക്കല്‍ ഷോപ്പ് സമ്പര്‍ക്കത്തിലുള്ള മീനങ്ങാടി സ്വദേശി (44), വെങ്ങപ്പള്ളി സമ്പര്‍ക്കത്തിലുള്ള പിണങ്ങോട് സ്വദേശികള്‍ (44, 45, 60), ചെതലയം മൃഗാശുപത്രി ജീവനക്കാരന്റെ സമ്പര്‍ക്കത്തിലുള്ള ഓടപ്പള്ളം സ്വദേശിനി (46), ചെതലയം പ്രാഥമിക ആരോഗ്യകേന്ദ്രത്തിന്റെ കീഴിലുള്ള കുപ്പാടി സ്വദേശിയായ, ഉറവിടം അറിയാത്ത രണ്ട് വയസുകാരന്‍ എന്നിവരാണ് രോഗം സ്ഥിരീകരിച്ച് അഡ്മിറ്റ് ആയത്.
28 പേര്‍ക്ക് രോഗമുക്തി
എട്ട് മേപ്പാടി സ്വദേശികളും ചുള്ളിയോട്, മുണ്ടക്കുറ്റി, വെള്ളമുണ്ട സ്വദേശികളായ മൂന്ന് പേര്‍ വീതവും രണ്ട് നെന്മേനി സ്വദേശികളും വാളാട്, ബത്തേരി, ഇരുളം, പുല്‍പ്പള്ളി, കമ്പളക്കാട്, കാട്ടിക്കുളം, അഞ്ചുകുന്ന് എന്നീ സ്ഥലങ്ങളില്‍ നിന്ന് ഓരോരുത്തരും ഒരു സേലം സ്വദേശിയും ഒരു ബെല്‍ഗാം സ്വദേശിയുമാണ് രോഗം ഭേദമായി ആശുപത്രിയില്‍നിന്ന് ഡിസ്ചാര്‍ജ് ആയത്.
115 പേര്‍ കൂടി നിരീക്ഷണത്തില്‍
കൊവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് പുതുതായി നിരീക്ഷണത്തിലായത് 115 പേരാണ്. 128 പേര്‍ നിരീക്ഷണകാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 3223 പേര്‍. ഇന്ന് വന്ന 19 പേര്‍ ഉള്‍പ്പെടെ 239 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്. ജില്ലയില്‍ നിന്ന് ഇന്ന് 364 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ പരിശോധനയ്ക്ക് അയച്ച 50296 സാമ്പിളുകളില്‍ 47969 പേരുടെ ഫലം ലഭിച്ചു. ഇതില്‍ 46473 നെഗറ്റീവും 1496 പോസിറ്റീവുമാണ്.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















