Kerala

കൊവിഡ്-19: വീഡിയോ കോണ്‍ഫ്രന്‍സ് വഴി അടിയന്തര പ്രാധാന്യമുള്ള കേസുകള്‍ പരിഗണിക്കും; ഹൈക്കോടതിയില്‍ പ്രത്യേക ബെഞ്ച്

ജസ്റ്റിസ് എ കെ ജയശങ്കരന്‍ നമ്പ്യാര്‍, ജസ്റ്റിസ് ഷാജി പി ചാലി എന്നിവരടങ്ങിയ ഡിവിഷന്‍ ബഞ്ചാണ് രൂപീകരിച്ചത്.വീഡിയോ കോണ്‍ഫ്രന്‍സ് മുഖേന അടിയന്തര പ്രാധാന്യമുള്ള കേസുകളായിരിക്കും പരിഗണിക്കുക.ഇ-മെയില്‍ മുഖേന അനുമതി വാങ്ങണം.അനുമതി ലഭിക്കന്ന പക്ഷം ഓണ്‍ലൈനായി ഹരജി സമര്‍പ്പിക്കാം

കൊവിഡ്-19:  വീഡിയോ കോണ്‍ഫ്രന്‍സ് വഴി അടിയന്തര പ്രാധാന്യമുള്ള കേസുകള്‍ പരിഗണിക്കും; ഹൈക്കോടതിയില്‍ പ്രത്യേക ബെഞ്ച്
X

കൊച്ചി: കോവിഡ് 19 രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി രാജ്യത്ത് ലോക്്ഡൗണ്‍ പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് തുടര്‍ന്ന് അവധിയിലായ ഹൈക്കോടതിയില്‍ വീഡിയോ കോണ്‍ഫറന്‍സ് വഴി അടിയന്തിര പ്രാധാന്യമുള്ള കേസുകള്‍ പരിഗണിക്കുന്നതിനു പ്രത്യേക ബഞ്ച് രൂപീകരിച്ചു. ജസ്റ്റിസ് എ കെ ജയശങ്കരന്‍ നമ്പ്യാര്‍, ജസ്റ്റിസ് ഷാജി പി ചാലി എന്നിവരടങ്ങിയ ഡിവിഷന്‍ ബഞ്ചാണ് രൂപീകരിച്ചത്.വീഡിയോ കോണ്‍ഫ്രന്‍സ് മുഖേന അടിയന്തര പ്രാധാന്യമുള്ള കേസുകളായിരിക്കും പരിഗണിക്കുക.

ഇ-മെയില്‍ മുഖേന അനുമതി വാങ്ങണം.അനുമതി ലഭിക്കന്ന പക്ഷം ഓണ്‍ലൈനായി ഹരജി സമര്‍പ്പിക്കാം.മാര്‍ച്ച് 30ന് രാവിലെ 10.30 ന് ജസ്റ്റിസ് സി കെ അബ്ദുല്‍ റഹീം, ജസ്റ്റിസ് സി ടി രവികുമാര്‍ , ജസ്റ്റിസ് രാജാ വിജയ രാഘവന്‍ എന്നിവരടങ്ങിയ ഫുള്‍ ബഞ്ച് സിറ്റിങ് നടത്തും. കഴിഞ്ഞ 25 ന് പാസാക്കിയ ഉത്തരവിന്റെ പുനപരിശോധനക്കു വേണ്ടിയാണ് സിറ്റിങ് നടത്തുന്നത്. സുപ്രീംകോടതി നിര്‍ദ്ദേശപ്രകാരം ഉന്നതാധി കാര സമിതി കൂടി ജാമ്യാപേക്ഷകളും മറ്റും പരിഗണിക്കുമെന്നതായിരുന്നു തീരുമാനം. വീഡിയോ കോണ്‍ഫറന്‍സ് വഴി കേസുകള്‍ പരിഗണിക്കാന്‍ തീരുമാനമെടുത്ത സാഹചര്യത്തിലാണ് 30 ന് ഫുള്‍ ബഞ്ച് സിറ്റിങ് നടത്തുന്നത്

Next Story

RELATED STORIES

Share it