- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കൊവിഡ് 19: ഐസലേഷന്‍ വ്യവസ്ഥകള്‍ ലംഘിച്ച 13 പേര്‍ക്കെതിരേ കേസ്സെടുക്കാന്‍ നിര്‍ദേശം
ഇനിയൊരു ഔദ്യോഗിക അറിയിപ്പ് ഉണ്ടാകുന്നതുവരെ ജില്ലയിൽ കലാകായിക മത്സരങ്ങള്‍ സംഘടിപ്പിക്കുന്നതും അവയില്‍ പൊതുജനങ്ങള്‍ എത്തിച്ചേരുന്നതും നിയന്ത്രണം ഏര്‍പ്പെടുത്തി.

പത്തനംതിട്ട: കൊവിഡ് 19 വൈറസ് നിയന്ത്രണത്തിന്റെ ഭാഗമായി വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നതിനിടെ ആരോഗ്യവകുപ്പിന്റെയും ജില്ലാഭരണകൂടത്തിന്റെയും വ്യവസ്ഥകള്‍ ലംഘിച്ച 13 പേര്‍ക്കെതിരെ കേസ് എടുക്കാന്‍ ജില്ലാ കലക്ടര്‍ പി ബി നൂഹിന്റെ നിര്‍ദേശം. ജില്ലാ പോലിസ് മേധാവി കെ ജി സൈമണിനാണ് നിര്‍ദേശം നല്‍കിയത്.
ക്വാറന്റൈന്‍ വ്യവസ്ഥകള്‍ ലംഘിച്ചവര്‍ക്കെതിരേ 2009 ലെ കേരളാ പൊതുജനാരോഗ്യ നിയമ പ്രകാരവും 2011 ലെ കേരളാ പോലിസ് ആക്ട് പ്രകാരവുമാണ് കേസ് എടുക്കാന്‍ നിര്‍ദേശിച്ചത്.
കലാകായിക മത്സരങ്ങള്‍ക്ക് നിയന്ത്രണം
ജില്ലയില്‍ കോവിഡ് 19 നിയന്ത്രണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഇനിയൊരു ഔദ്യോഗിക അറിയിപ്പ് ഉണ്ടാകുന്നതുവരെ കലാകായിക മത്സരങ്ങള്‍ സംഘടിപ്പിക്കുന്നതും അവയില്‍ പൊതുജനങ്ങള്‍ എത്തിച്ചേരുന്നതും നിയന്ത്രണം ഏര്‍പ്പെടുത്തിയതായി ജില്ലാ കളക്ടര്‍ പി.ബി നൂഹ് അറിയിച്ചു. ഈ ഉത്തരവ് പ്രകാരം ജില്ലാ പോലീസ് മേധാവി, തിരുവല്ല സബ് കളക്ടര്‍, ആര്‍.ഡി.ഒ, അടൂര്‍, തിരുവല്ല, കോഴഞ്ചേരി, മല്ലപ്പള്ളി, റാന്നി, കോന്നി എന്നിവിടങ്ങളിലെ തഹസീല്‍ദാര്‍മാര്‍ എന്നിവര്‍ പൊതുജനം ഉത്തരവ് പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്നും കളക്ടര്‍ അറിയിച്ചു.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















