Kerala

പരപ്പനങ്ങാടി മുന്‍സിപ്പാലിറ്റിയില്‍ കൊവിഡ് വ്യാപനം ആശങ്ക പരത്തുന്നു

3,5 വാര്‍ഡില്‍ മാത്രം 25 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 13, 14, 15 വാര്‍ഡുകളിലായി 12 കേസുകളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

പരപ്പനങ്ങാടി മുന്‍സിപ്പാലിറ്റിയില്‍ കൊവിഡ് വ്യാപനം ആശങ്ക പരത്തുന്നു
X

പരപ്പനങ്ങാടി: കൊവിഡ് വ്യാപനം പരപ്പനങ്ങാടി മുന്‍സിപ്പാലിറ്റി പ്രദേശങ്ങളില്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്യുന്നത് ആശങ്ക പരത്തുന്നു. കഴിഞ്ഞ മൂന്നാം തിയതി ചെട്ടിപടിയില്‍ കൊവിഡ് മൂലം മരണപെട്ട സംഭവത്തിന് ശേഷം മാത്രം പരിസരങ്ങളില്‍ 25 ല്‍ അധികംപോസിറ്റീവ് കേസുകളാണ് കണ്ടത്തിയത്.

സമ്പര്‍ക്ക വ്യാപനം കൂടുന്നതായും കണ്ടെത്തിയിട്ടുണ്ട്. 3,5 വാര്‍ഡില്‍ മാത്രം 25 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 13, 14, 15 വാര്‍ഡുകളിലായി 12 കേസുകളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. സൂക്ഷ്മത പാലിക്കാത്തതും, കൊവിഡ് മാനദണ്ഡം പാലിക്കാത്തതും രോഗം വര്‍ദ്ധിക്കാന്‍ കാരണമാകുന്നു എന്നുള്ളതാണ് വിലയിരുത്തപ്പെടുന്നത്.

ഈ സാഹചര്യത്തില്‍ പരപ്പനങ്ങാടി പോലിസ് ശക്തമായ നടപടി കൈകൊള്ളാന്‍ ജില്ല ഭരണകൂടത്തോടടക്കം ആവശ്യപെട്ടിരുന്നങ്കിലും കണ്ടയിന്‍മെന്റ് സോണായി പ്രഖ്യാപിക്കാന്‍ ഇതുവരെ തയ്യാറാവാത്തത് ഇതിന് തടസ്സമായതായി വിലയിരുത്തുന്നു.

വ്യാപനം വര്‍ധിച്ചതോടെ പോലിസ് കച്ചവട സ്ഥാപനങ്ങള്‍ക്ക് അടക്കം ശക്തമായ മുന്നറിയിപ്പാണ് നല്‍കിയിരിക്കുന്നത്. മാസ്‌ക്ക് ധരിക്കാതെ സ്ഥാപനത്തില്‍ ജോലി ചെയ്യുന്നത് ശ്രദ്ധയില്‍ പെട്ടാല്‍ ശക്തമായ നടപടി സ്വീകരിക്കും.

അന്യസംസ്ഥാനത്ത് നിന്ന് വ്യാപാര സ്ഥാപനങ്ങളിലേക്ക് സാധനങ്ങളുമായി വരുന്ന വാഹനത്തിലെ ജീവനക്കാര്‍ കൊവിഡ് മാനദണ്ഡം പാലിക്കാതെ പരപ്പനങ്ങാടിയിലും സമീപ പ്രദേശങ്ങളിലും സഞ്ചരിക്കുന്നുവെന്ന പരാതി വ്യാപകമായിട്ടും വേണ്ട രീതിയിയില്‍ ശ്രദ്ധ ചെലുത്താത്തതും ഭീതി പരത്തുകയാണ്.

അന്യസംസ്ഥാനങ്ങളില്‍ പോയി സാധനങ്ങള്‍ കൊണ്ട് വരുന്ന വാഹനത്തിലെ ഡ്രൈവര്‍മാരടക്കം ക്വാറന്റൈനില്‍ കഴിയണമെന്നതും പാലിക്കപെടുന്നില്ലന്നാണ് പോലീസ് പറയുന്നത്.

കഴിഞ്ഞ ഒന്‍പതാം തിയ്യതി ഇതൊക്കെ കാണിച്ച് ജാഗ്രത കൈക്കൊള്ളാനും, നടപടി സ്വീകരിക്കാനും പരപ്പനങ്ങാടി പോലിസ് എസ്പി മുഖേന ജില്ല കലക്ടര്‍ക്ക് റിപ്പോര്‍ട്ട് കൊടുത്തിട്ടും വേണ്ട രീതിയില്‍ പ്രശ്‌ന പരിഹാരം കണ്ടിട്ടില്ലെന്നും ആക്ഷേപമുണ്ട്.

Next Story

RELATED STORIES

Share it