Kerala

കൊവിഡ് 19: മലപ്പുറം ജില്ലയില്‍ 18 പേര്‍ കൂടി രോഗമുക്തരായി; 25,221 പേര്‍ നിരീക്ഷണത്തില്‍

ജില്ലയില്‍ ഇതുവരെ 410 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. കൊവിഡ് 19 സ്ഥിരീകരിച്ച് 191 പേരാണ് നിലവില്‍ ജില്ലയില്‍ ചികിത്സയിലുള്ളത്.

കൊവിഡ് 19: മലപ്പുറം ജില്ലയില്‍ 18 പേര്‍ കൂടി രോഗമുക്തരായി; 25,221 പേര്‍ നിരീക്ഷണത്തില്‍
X

മലപ്പുറം: കൊവിഡ് 19 സ്ഥിരീകരിച്ച് മലപ്പുറം ജില്ലയില്‍ ഐസോലേഷന്‍ കേന്ദ്രങ്ങളില്‍ ചികിത്സയിലായിരുന്ന 18 പേര്‍ കൂടി രോഗമുക്തരായി. തെന്നല സ്വദേശിനി 39 വയസുകാരി, ഒഴൂര്‍ ഓമച്ചപ്പുഴ സ്വദേശി 34 വയസുകാരന്‍, മഞ്ചേരി വീമ്പൂര്‍ സ്വദേശിനി 23 വയസുകാരി, തിരൂരങ്ങാടി ചെമ്മാട് സ്വദേശി 70 വയസുകാരന്‍, അങ്ങാടിപ്പുറം ചെരക്കാപ്പറമ്പ് സ്വദേശി 56 വയസുകാരന്‍, എടവണ്ണ ഒതായി സ്വദേശി 26 വയസുകാരന്‍, പറപ്പൂര്‍ സ്വദേശി 21 വയസുകാരന്‍, തൃക്കലങ്ങോട് പേലേപ്പുറം ചെറുവണ്ണൂര്‍ സ്വദേശി 51 വയസുകാരന്‍, അങ്ങാടിപ്പുറം പരിയാപുരം സ്വദേശി 35 വയസുകാരന്‍, തലക്കാട് വെങ്ങാനൂര്‍ സ്വദേശി 63 വയസുകാരന്‍, നിലമ്പൂര്‍ എരിത്താംപെയില്‍ സ്വദേശി 22 വയസുകാരന്‍, പെരിന്തല്‍മണ്ണ കുന്നപ്പള്ളി സ്വദേശി 46 വയസുകാരന്‍, പരപ്പനങ്ങാടി കരിങ്കല്ലത്താണി സ്വദേശി 33 വയസുകാരന്‍, മാറാക്കര സ്വദേശി 42 വയസുകാരന്‍,

കോഴിക്കോട് കക്കോടി സ്വദേശി 24 വയസുകാരന്‍, പാലക്കാട് പത്തിത്തറ ഒതളൂര്‍ സ്വദേശി 50 വയസുകാരന്‍, പാലക്കാട് പരതൂര്‍ സ്വദേശി 26 വയസുകാരന്‍, തിരുവനന്തപുരം നേമം എടക്കോട് സ്വദേശിനി 30 വയസുകാരി എന്നിവര്‍ക്കാണ് രോഗം ഭേദമായതെന്ന് ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. കെ സക്കീന അറിയിച്ചു.

ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 25,221 പേര്‍

കൊവിഡ് 19 വ്യാപനം തടയുന്നതിന്റെ ഭാഗമായി മലപ്പുറം ജില്ലയില്‍ ഇന്ന് 1,297 പേര്‍ക്കു കൂടി പ്രത്യേക നിരീക്ഷണം ഏര്‍പ്പെടുത്തിയതായി ജില്ലാ കലക്ടര്‍ കെ. ഗോപാലകൃഷ്ണന്‍ അറിയിച്ചു. 25,221 പേരാണ് ഇപ്പോള്‍ ജില്ലയില്‍ നിരീക്ഷണത്തിലുള്ളത്.

329 പേര്‍ വിവിധ ആശുപത്രികളില്‍ നിരീക്ഷണത്തിലുണ്ട്. മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ 261 പേരും തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ രണ്ട് പേരും നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ രണ്ട് പേരും തിരൂര്‍ ജില്ലാ ആശുപത്രിയില്‍ മൂന്ന് പേരും കാളികാവ് പ്രത്യേക ചികിത്സാ കേന്ദ്രത്തില്‍ 54 പേരും മുട്ടിപ്പാലം പ്രത്യേക ചികിത്സാ കേന്ദ്രത്തില്‍ ഏഴ് പേരുമാണ് ചികിത്സയിലുള്ളത്. 23,130 പേരാണ് ഇപ്പോള്‍ വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നത്. 1,762 പേര്‍ കോവിഡ് കെയര്‍ സെന്ററുകളിലും ആരോഗ്യ വകുപ്പിന്റെ പ്രത്യേക നിരീക്ഷണത്തില്‍ കഴിയുന്നു.

ജില്ലയില്‍ ചികിത്സയിലുള്ളത് 191 പേര്‍

ജില്ലയില്‍ ഇതുവരെ 410 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. കൊവിഡ് 19 സ്ഥിരീകരിച്ച് 191 പേരാണ് നിലവില്‍ ജില്ലയില്‍ ചികിത്സയിലുള്ളത്. ഇതില്‍ മൂന്ന് പാലക്കാട് സ്വദേശികളും രണ്ട് തൃശൂര്‍ സ്വദേശികളും കോഴിക്കോട്, ഇടുക്കി ജില്ലകളിലെ ഓരോരുത്തരും ഒരു മഹാരാഷ്ട്ര സ്വദേശിയും ഉള്‍പ്പെടുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. 7,547 പേര്‍ക്ക് സ്രവ പരിശോധനയിലൂടെ ഇതുവരെ വൈറസ് ബാധയില്ലെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. 846 പേരുടെ പരിശോധനാ ഫലങ്ങളാണ് ഇനി ലഭിക്കാനുള്ളത്.

Next Story

RELATED STORIES

Share it