Kerala

സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്നു; ഇന്ന് 4125 പേർക്ക് രോഗം, 19 മരണം

സംസ്ഥാനത്ത് കൊവിഡ് വ്യാപനം ഏറ്റവും രൂക്ഷം തലസ്ഥാനത്ത്. 18 ശതമാനം കേസുകളും തിരുവനന്തപുരം ജില്ലയിൽ. 39,258 ആക്ടീവ് കേസുകളിൽ 7047 പേർ തിരുവനന്തപുരത്താണെന്നും മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്നു;  ഇന്ന് 4125 പേർക്ക് രോഗം, 19 മരണം
X

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്നു. ഇന്ന് 4125 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 19 മരണം കൂടി ഔദ്യോഗികമായി സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി. 40,382 പേർ നിലവിൽ ചികിത്സയിൽ കഴിയുന്നു. 3463 പേർക്ക് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു. ഇതിൽ 412 കേസുകൾ ഉറവിടം അറിയാത്തവയാണ്. 38,574 സാംപിളുകൾ പരിശോധിച്ചു. 3007 പേർ രോഗമുക്തി നേടി.

സംസ്ഥാനത്ത് കൊവിഡ് വ്യാപനം ഏറ്റവും രൂക്ഷം തലസ്ഥാനത്ത്. 18 ശതമാനം കേസുകളും തിരുവനന്തപുരം ജില്ലയിൽ. 39,258 ആക്ടീവ് കേസുകളിൽ 7047 പേർ തിരുവനന്തപുരത്താണെന്നും മുഖ്യമന്ത്രി പറഞ്ഞു.

Next Story

RELATED STORIES

Share it