Kerala

സംസ്ഥാനത്ത് ഇന്ന് 593 പേർക്ക് കൊവിഡ്; രണ്ടു മരണം, സമ്പർക്കത്തിലൂടെ 364 പേർക്ക് രോഗം

സംസ്ഥാനത്ത് കൊവിഡ് രോഗവ്യാപനത്തിൽ മുൻദിവസങ്ങളെ അപേക്ഷിച്ച് നേരിയ കുറവ്.

സംസ്ഥാനത്ത് ഇന്ന് 593 പേർക്ക് കൊവിഡ്; രണ്ടു മരണം, സമ്പർക്കത്തിലൂടെ 364 പേർക്ക് രോഗം
X

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് രോഗവ്യാപനത്തിൽ മുൻദിവസങ്ങളെ അപേക്ഷിച്ച് നേരിയ കുറവ്. ഇന്ന് 593 പേർക്ക് രോഗം സ്ഥിരീകരിച്ചു. 204 പേർ രോഗമുക്തി നേടിയതായും മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. സമ്പർക്കത്തിലൂടെ 364 പേർക്കാണ് രോഗമുണ്ടായത്.

11659 പേർക്ക് ഇരുവരെ രോഗം സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ വിദേശത്ത് നിന്നെത്തിയവർ 116 പേരാണ്. മറ്റ് സംസ്ഥാനങ്ങളിൽ നിന്നെത്തിയ 90 പേർക്കും രോഗമുണ്ടായി. ഇന്ന് രണ്ട് മരണങ്ങളും റിപ്പോർട്ട് ചെയ്തു. തിരുവനന്തപുരം സ്വദേശി അരുൾദാസ് (70), ബാബുരാജ് (60) എന്നിവരാണ് മരിച്ചത്.

പോസിറ്റീവ് ആയവരുടെ ജില്ല തിരിച്ചുള്ള കണക്ക്: തിരുവനന്തപുരം 173, കൊല്ലം 53, പാലക്കാട് 49, എറണാകുളം 44, ആലപ്പുഴ 42, കണ്ണൂർ 39, കാസർകോഡ് 29, പത്തനംതിട്ട 28, ഇടുക്കി 28, വയനാട് 26, കോഴിക്കോട് 26, തൃശൂർ 21, മലപ്പുറം 19, കോട്ടയം 16.

364 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍ 36 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. തിരുവനന്തപുരം ജില്ലയിലെ 157 പേര്‍ക്കും, കൊല്ലം ജില്ലയിലെ 42 പേര്‍ക്കും, എറണാകുളം ജില്ലയിലെ 34 പേര്‍ക്കും, ആലപ്പുഴ ജില്ലയിലെ 24 പേര്‍ക്കും, കോഴിക്കോട്, കാസര്‍ഗോഡ് ജില്ലകളിലെ 22 പേര്‍ക്ക് വീതവും, ഇടുക്കി ജില്ലയിലെ 17 പേര്‍ക്കും, പത്തനംതിട്ട ജില്ലയിലെ 14 പേര്‍ക്കും, വയനാട് ജില്ലയിലെ 11 പേര്‍ക്കും, തൃശൂര്‍ ജില്ലയിലെ 8 പേര്‍ക്കും, കണ്ണൂര്‍ ജില്ലയിലെ 5 പേര്‍ക്കും, പാലക്കാട് ജില്ലയിലെ 4 പേര്‍ക്കും, മലപ്പുറം ജില്ലയിലെ 3 പേര്‍ക്കും കോട്ടയം ജില്ലയിലെ ഒരാള്‍ക്കുമാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

19 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം ബാധിച്ചു. തിരുവനന്തപുരം ജില്ലയിലെ 7, എറണാകുളം, ഇടുക്കി ജില്ലകളിലെ 4 വീതം, കോട്ടയം ജില്ലയിലെ 2, ആലപ്പുഴ, മലപ്പുറം ജില്ലകളിലെ 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതുകൂടാതെ കണ്ണൂര്‍ ജില്ലയിലെ ഒരു ഡി.എസ്.സി. ജീവനക്കാരനും ഒരു ഫയര്‍ഫോഴ്‌സ് ജീവനക്കാരനും രോഗം ബാധിച്ചു.

സംസ്ഥാനത്ത് 173932 പേർ നിരീക്ഷണത്തിലാണ്. 6841 പേർ ആശുപത്രിയിൽ നിരീക്ഷണത്തിലുണ്ട്. രോഗലക്ഷണവുമായി 1053 പേരെ ഇന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രോഗം ബാധിച്ച് 6416 നിലവിൽ ചികിൽസയിലുണ്ട്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 204 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 38 പേരുടെയും (പാലക്കാട് 1), ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 36 പേരുടെയും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 26 പേരുടെയും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 25 പേരുടെയും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 18 പേരുടെയും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 11 പേരുടെയും, എറണാകുളം (പാലക്കാട് 1), കോഴിക്കോട്, കാസര്‍ഗോഡ് ജില്ലകളില്‍ നിന്നുള്ള 9 പേരുടെ വീതവും, തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 7 പേരുടെയും (കൊല്ലം 1), കോട്ടയം, ഇടുക്കി ജില്ലകളില്‍ നിന്നുള്ള 6 പേരുടെ വീതവും, വയനാട് ജില്ലയില്‍ നിന്നുള്ള 4 പേരുടെയും പരിശോധനാഫലം ആണ് ഇന്ന് നെഗറ്റീവ് ആയത്. 5201 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

ഇന്ന് 20 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. കൊല്ലം ജില്ലയിലെ തൊടിയൂര്‍ (കണ്ടൈന്‍മെന്റ് സോണ്‍: എല്ലാ വാര്‍ഡുകളും), ശൂരനാട് നോര്‍ത്ത് (എല്ലാ വാര്‍ഡുകളും), ആലപ്പാട് (എല്ലാ വാര്‍ഡുകളും), വിളക്കുടി (എല്ലാ വാര്‍ഡുകളും), മയ്യനാട് (എല്ലാ വാര്‍ഡുകളും), കരീപ്ര (എല്ലാ വാര്‍ഡുകളും), ഉമ്മന്നൂര്‍ (എല്ലാ വാര്‍ഡുകളും), പത്തനംതിട്ട ജില്ലയിലെ ചെന്നീര്‍ക്കര (13), ഏറാത്ത് (11, 13, 15), ആറന്മുള (14), എറണാകുളം ജില്ലയിലെ കുഴുപ്പിള്ളി (1), നെടുമ്പാശേരി (15), ചിറ്റാറ്റുകര (3), ഇടുക്കി ജില്ലയിലെ വണ്ണപുറം (1, 17), മൂന്നാര്‍ (19), തൃശൂര്‍ ജില്ലയിലെ എടത്തുരുത്തി (11), ആളൂര്‍ (1), കോട്ടയം ജില്ലയിലെ ഏറ്റുമാനൂര്‍ മുന്‍സിപ്പാലിറ്റി (35), ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴ നോര്‍ത്ത് (1, 2, 18), പാലക്കാട് ജില്ലയിലെ നെന്മാറ (5) എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍.

അതേസമയം 6 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. തൃശൂര്‍ ജില്ലയിലെ തൃശൂര്‍ കോര്‍പറേഷന്‍ (കണ്ടൈന്‍മെന്റ് സോണ്‍: 35, 49, 51), ശ്രീനാരായണപുരം (11, 12), നടത്തറ (8), പുത്തന്‍ചിറ (6, 7), എറണാകുളം ജില്ലയിലെ മരട് മുന്‍സിപ്പാലിറ്റി (4), വയനാട് ജില്ലയിലെ സുല്‍ത്താന്‍ ബത്തോരി മുന്‍സിപ്പാലിറ്റി (24) എന്നീ പ്രദേശങ്ങളെയാണ് കണ്ടൈന്‍മെന്റ് സോണില്‍ നിന്നും ഒഴിവാക്കിയത്. നിലവില്‍ ആകെ 299 ഹോട്ട് സ്‌പോട്ടുകളാണ് ഉള്ളത്.

Next Story

RELATED STORIES

Share it