Kerala

സംസ്ഥാനത്ത് ഇന്ന് പത്തു പേർക്കു കൂടി കൊവിഡ്; ദൃശ്യമാധ്യമ പ്രവർത്തകനും രോഗം സ്ഥിരീകരിച്ചു

അസാധാരണ പ്രതിസന്ധിയിലൂടെയാണ് സംസ്ഥാനം കടന്നു പോവുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. സാമ്പത്തിക പ്രതിസസി താങ്ങാനാവാത്തതാണ്. വരുമാനഗത്തിൽ ഗണ്യമായ ഇടിവ്. ചിലവ് വർധിച്ചു. ഈ ഘട്ടത്തിലാണ് ശമ്പളം സർക്കാർ ജീവനക്കാരുടെ ശമ്പളം പിടിക്കാൻ തിരുമാനിച്ചത്.

സംസ്ഥാനത്ത് ഇന്ന് പത്തു പേർക്കു കൂടി കൊവിഡ്; ദൃശ്യമാധ്യമ പ്രവർത്തകനും രോഗം സ്ഥിരീകരിച്ചു
X

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് പത്തു പേർക്കു കൂടി കൊറോണ സ്ഥിരീകരിച്ചു. കൊല്ലത്ത് ആറുപേർക്കും തിരുവനന്തപുരം, കാസർകോട് എന്നിവിടങ്ങളിൽ രണ്ടുപേർക്കു വീതവുമാണ് രോഗബാധ സ്ഥിരീകരിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ച മൂന്നുപേർ ആരോഗ്യ പ്രവർത്തകരും ഒരാൾ മാധ്യമപ്രവർത്തകനുമാണ്. കാസർകോഡുള്ള ദൃശ്യമാധ്യമ പ്രവർത്തകനാണ് രോഗം സ്ഥിരീകരിച്ചത്. ഇന്നത്തെ സാഹചര്യത്തിൽ വാർത്താ ശേഖരണം അപകട രഹിതമായി നിർവഹിക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

കൊല്ലത്ത് അഞ്ചുപേർക്ക് സമ്പർക്കം മൂലമാണ് രോഗം ബാധിച്ചത്. ഒരാൾ ആന്ധ്രാപ്രദേശിൽനിന്ന് വന്നതാണ്. തിരുവനന്തപുരത്ത് ഒരാൾ തമിഴ്നാട്ടിൽനിന്ന് വന്നതാണ്. കാസർകോട് രണ്ടുപേർക്ക് സമ്പർക്കം മൂലമാണ് രോഗം ബാധിച്ചത്. പത്തുപേരുടെ പരിശോധനാഫലം ഇന്ന് നെഗറ്റീവായി. കണ്ണൂർ, കോഴിക്കോട്, കാസർകോട് എന്നിവിടങ്ങളിൽ മൂന്നുപേരും പത്തനംതിട്ടയിൽ ഒരാളുമാണ് രോഗമുക്തി നേടിയത്.

തൃശൂർ, ആലപ്പുഴ, വയനാട് നിലവിൽ രോഗം ബാധിച്ച് ആരും ചികിൽസയിലില്ല. അസാധാരണ പ്രതിസന്ധിയിലൂടെയാണ് സംസ്ഥാനം കടന്നു പോവുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. സാമ്പത്തിക പ്രതിസസി താങ്ങാനാവാത്തതാണ്. വരുമാനഗത്തിൽ ഗണ്യമായ ഇടിവ്. ചിലവ് വർധിച്ചു. ഈ ഘട്ടത്തിലാണ് ശമ്പളം സർക്കാർ ജീവനക്കാരുടെ ശമ്പളം പിടിക്കാൻ തിരുമാനിച്ചത്. ഇതിന് നിയമ പ്രാബല്യത്തിനായി കൊണ്ടുവന്ന ഓർഡിനൻസിന് അംഗീകാരത്തിനായി ഗവർണർക്ക് കൈമാറും.

Next Story

RELATED STORIES

Share it