- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കോവിഡ് 19: വിദേശത്തുനിന്ന് എത്തുന്നവരെ കണ്ടെത്താന്‍ പോലിസ് സഹായിക്കും
ആരോഗ്യവകുപ്പ് അധികൃതരുടെ സഹായത്തോടെ ഇവരെ കണ്ടെത്തി ചികിത്സയും പരിശോധനയും നടത്തേണ്ട ആവശ്യകത ബോധ്യപ്പെടുത്തും.

തിരുവനന്തപുരം: കോവിഡ് 19 വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ പോലിസ് സ്വീകരിക്കേണ്ട നടപടികളും മുന്‍കരുതലും വിശദീകരിച്ച് സംസ്ഥാന പോലിസ് മേധാവി ലോക്നാഥ് ബെഹ്റ മാര്‍ഗ്ഗനിര്‍ദ്ദേശം പുറപ്പെടുവിച്ചു.
കോവിഡ് 19 വൈറസ് ബാധിച്ച രാജ്യങ്ങളില്‍ നിന്ന് തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്, കണ്ണൂര്‍ വിമാനത്താവളങ്ങളില്‍ എത്തുന്നവരുടെ വിശദവിവരങ്ങള്‍ ഫോറിനേഴ്സ് റീജിയണല്‍ രജിസ്ട്രേഷന്‍ ഓഫീസര്‍ മുഖേന ഇന്‍റലിജന്‍സ് എഡിജിപി ശേഖരിക്കും. ആരോഗ്യവകുപ്പ് അധികൃതരുടെ സഹായത്തോടെ ഇവരെ കണ്ടെത്തി ചികിത്സയും പരിശോധനയും നടത്തേണ്ട ആവശ്യകത ബോധ്യപ്പെടുത്തും.
കോവിഡ് 19 വൈറസ് ബാധയെത്തുടര്‍ന്ന് സര്‍ക്കാര്‍ പുറപ്പെടുവിച്ച മാര്‍ഗ്ഗനിര്‍ദ്ദേശപ്രകാരം ചെയ്യാവുന്നതും ചെയ്യാന്‍ പാടില്ലാത്തതുമായ കാര്യങ്ങള്‍ പൊതുജനങ്ങള്‍ക്ക് വിശദീകരിച്ച് നല്‍കാന്‍ ജനമൈത്രി പോലിസിന്‍റെ സേവനം വിനിയോഗിക്കും. പരാതിക്കാരും മറ്റ് സന്ദര്‍ശകരും പോലിസ് സ്റ്റേഷനില്‍ എത്തുന്നത് തടയാന്‍ പാടില്ല. മാത്രമല്ല പോലിസ് സ്റ്റേഷനില്‍ എത്തുന്നവരെ കോവിഡ് 19 വൈറസ് ബാധയെക്കുറിച്ച് അവബോധം സൃഷ്ടിക്കാന്‍ ശ്രമിക്കുകയും വേണം.
ട്രാഫിക് ചുമതലയുള്ള ഉദ്യോഗസ്ഥര്‍ മാസ്ക്കുകള്‍ ധരിക്കുകയും നിശ്ചിത ഇടവേളകളില്‍ കൈകള്‍ വൃത്തിയാക്കുകയും ചെയ്യണം. ജനവാസമുള്ള പ്രദേശങ്ങളില്‍ ബോധവല്‍ക്കരണ പരിപാടികള്‍ നടത്തുന്നതിന് ജില്ലാ പോലിസ് മേധാവിമാരെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
കോവിഡ് 19 വൈറസ് ബാധയെത്തുടര്‍ന്ന് നവമാധ്യമങ്ങളിലൂടെ വ്യാജസന്ദേശങ്ങള്‍ നിര്‍മ്മിച്ച് പ്രചരിപ്പിക്കുന്നത് ജാമ്യമില്ലാക്കുറ്റമാണെന്ന് പോലിസ് നേരത്തേ വ്യക്തമാക്കിയിരുന്നു.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















