- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഫെബ്രുവരി 27ന് ശേഷം മറ്റു രാജ്യങ്ങളില്‍ നിത്തെത്തിയവർ ആരോഗ്യവകുപ്പുമായി ബന്ധപ്പെടണം: ഡിഎംഒ
പൊതുപരിപാടികള്‍, മതപരമായ ചടങ്ങുകള്‍, വിവാഹം തുടങ്ങിയവ പരമാവധി ഒഴിവാക്കുകയോ ആരോഗ്യവകുപ്പ് നല്‍കിയിട്ടുള്ള നിര്‍ദേശങ്ങള്‍ പൂര്‍ണമായി പാലിക്കുകയും വേണമെന്നും ഡിഎംഒ പറഞ്ഞു.

പത്തനംതിട്ട: കോവിഡ് 19 ജില്ലയില്‍ നിയന്ത്രണ വിധേയമാക്കുന്നതിന്റെ ഭാഗമായി വിദേശ രാജ്യങ്ങളില്‍ നിന്ന് ഫെബ്രുവരി 27ന് ശേഷം ജില്ലയിലെത്തിയ വിദേശികളും സ്വദേശികളും ഉള്‍പ്പെടെയുള്ള എല്ലാവരും ആരോഗ്യവകുപ്പുമായി ബന്ധപ്പെടുകയും ആരോഗ്യവകുപ്പിന്റെ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കുകയും വേണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ.എ എല്‍ ഷീജ അറിയിച്ചു. ഇവര്‍ക്ക് ആരോഗ്യവകുപ്പുമായി ബന്ധപ്പെടാന്‍ അഞ്ച് ഫോണ്‍ നമ്പരുകള്‍ ജില്ലാ ആരോഗ്യവകുപ്പ് ഒരുക്കിയിട്ടുണ്ട്.
ടോള്‍ ഫ്രീ നമ്പരായ 1077ലും, 0468-2228220, 0468-2322515, 9188293118, 9188803119 എന്നീ ഫോണ്‍ നമ്പരുകളിലും ബന്ധപ്പെടേണ്ടതാണെന്ന് ഡിഎംഒ അറിയിച്ചു.
മറ്റു രാജ്യങ്ങളില്‍ നിന്ന് ജില്ലയിലെ സ്വകാര്യ ആശുപത്രികളില്‍ ചികിത്സയ്ക്ക് എത്തിയവരുടെ ദൈനംദിന കണക്ക് ആരോഗ്യവകുപ്പ് ശേഖരിക്കും. വിദഗ്ധരായ പകര്‍ച്ചവ്യാധി പ്രതിരോധസംഘം ജില്ലയിലെ പ്രമുഖ സ്വകാര്യ ആശുപത്രികളുള്‍പ്പെടെ രോഗപ്രതിരോധ അവബോധ ക്ലാസുകള്‍ നടത്തും. പൊതുപരിപാടികള്‍, മതപരമായ ചടങ്ങുകള്‍, വിവാഹം തുടങ്ങിയവ പരമാവധി ഒഴിവാക്കുകയോ ആരോഗ്യവകുപ്പ് നല്‍കിയിട്ടുള്ള നിര്‍ദേശങ്ങള്‍ പൂര്‍ണമായി പാലിക്കുകയും വേണമെന്നും ഡിഎംഒ പറഞ്ഞു.
പകര്‍ച്ചപ്പനികള്‍ വ്യാപകമായി വരുന്നതുമൂലം സര്‍ക്കാര്‍-സ്വകാര്യ മേഖലയിലുള്ള ആയൂര്‍വേദാശുപത്രികളില്‍ പനിയുമായി വരുന്ന രോഗികളുടെ പ്രത്യേക രേഖകള്‍ സൂക്ഷിക്കുകയും അന്നുതന്നെ വിവരം തന്നെ അറിയിക്കണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍(ആയുര്‍വേദം) ഡോ. ജി വി ഷീലാ മേബിലറ്റ് അറിയിച്ചു. പനി, തുമ്മല്‍, മുക്കൊലിപ്പ്, ശ്വാസതടസം എന്നീ രോഗലക്ഷണങ്ങളുള്ളവരെ പ്രത്യേകം നിരീക്ഷിക്കണമെന്നും അവര്‍ വിദേശയാത്ര കഴിഞ്ഞവരോ വിദേശത്തുനിന്നു വരുന്നവരുമായി കഴിഞ്ഞ 30 ദിവസത്തിനുള്ളില്‍ അടുത്തിടപഴകുകയോ ചെയ്ട്ടുണ്ടെങ്കില്‍ കണ്‍ട്രോള്‍ റൂമിലെ 0468 2322515, 0468 2228220 നമ്പറുകളില്‍ ബന്ധപ്പെടണം.
പനിയുടെ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഊര്‍ജ്ജസ്വലമാകാന്‍ എല്ലാ ഗവ.ആയൂര്‍വേദ സ്ഥാപനങ്ങള്‍ക്കും നിര്‍ദ്ദേശം നല്‍കുകയും ആവശ്യമായ ഔഷധങ്ങള്‍ എത്തിക്കുകയും ചെയ്തിട്ടുണ്ട്. ആവശ്യമുള്ളവര്‍ക്ക് അവ സൗജന്യമായി വിതരണം ചെയ്യുന്നതിന് ഗവ ആയൂര്‍വേദ ആശുപത്രികളിലും ഡിസ്‌പെന്‍സറികളിലും ക്രമീകരണങ്ങള്‍ ചെയ്തിട്ടുണ്ട്.
അപരാജിത ധൂമ ചൂര്‍ണ്ണം ധൂപനം ചെയ്യുന്നത് അന്തരീക്ഷം അണുവിമുക്തമാക്കാന്‍ നല്ലതാണെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. പകര്‍ച്ചപ്പനിയുള്ള വാര്‍ഡുകളില്‍ ധൂപസന്ധ്യ നടത്തുന്നതിനുള്ള ക്രമീകരണങ്ങള്‍ വാര്‍ഡ് മെമ്പറുമായി ബന്ധപ്പെട്ട് ചെയ്യുവാനും ചാര്‍ജ് മെഡിക്കല്‍ ഓഫീസര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
പ്രതിരോധ ശക്തി വര്‍ധിപ്പിക്കുന്നതിനുള്ള ഔഷധങ്ങള്‍ അതത് സ്ഥാപനങ്ങളിലെ ഡോക്ടര്‍മാരുമായി ബന്ധപ്പെട്ടാല്‍ ലഭിക്കും. ആളുകളെ ഭീതിയിലാഴ്ത്തുന്ന പ്രചാരണങ്ങള്‍ ഒന്നുംതന്നെ വകുപ്പിലെ ജീവനക്കാര്‍ നടത്താന്‍ പാടില്ലായെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആയുര്‍വേദം) അറിയിച്ചു.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















