Kerala

കൊവിഡ് 19: ഇതരസംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന സ്ഥലങ്ങളില്‍ പ്രത്യേക നിരീക്ഷണമേര്‍പ്പെടുത്തുമെന്ന് ഡിജിപി

സംസ്ഥാനത്തെ വിവിധ വിമാനത്താവളങ്ങളില്‍ നടന്നുവരുന്ന പരിശോധനകളുടെ വിവരം അതിന്റെ ചുമതലയുള്ള ഡിഐജി അനൂപ് കുരുവിള ജോണ്‍ വിശദീകരിച്ചു.

കൊവിഡ് 19: ഇതരസംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന സ്ഥലങ്ങളില്‍ പ്രത്യേക നിരീക്ഷണമേര്‍പ്പെടുത്തുമെന്ന് ഡിജിപി
X

തിരുവനന്തപുരം: കൊവിഡ് 19 ബാധയുടെ പശ്ചാത്തലത്തില്‍ പോലീസ് കൈക്കൊണ്ട നടപടികള്‍ സംസ്ഥാന പോലിസ് മേധാവി ലോക്‌നാഥ് ബെഹ്‌റ വിലയിരുത്തി. ജില്ലാ പോലിസ് മേധാവിമാര്‍ ഉള്‍പ്പെടെയുള്ള മുതിര്‍ന്ന ഉദ്യോഗസ്ഥരുമായി വീഡിയോ കോണ്‍ഫറന്‍സിലൂടെയാണ് അദ്ദേഹം വിലയിരുത്തല്‍ നടത്തിയത്. വിനോദസഞ്ചാരകേന്ദ്രങ്ങളിലും ഇതരസംസ്ഥാന തൊഴിലാളികള്‍ കൂട്ടമായി താമസിക്കുന്ന സ്ഥലങ്ങളിലും പ്രത്യേകനിരീക്ഷണവും ബോധവല്‍കരണവും നടത്താന്‍ അദ്ദേഹം പോലിസിന് നിര്‍ദേശം നല്‍കി. സംസ്ഥാനത്തെ വിവിധ വിമാനത്താവളങ്ങളില്‍ നടന്നുവരുന്ന പരിശോധനകളുടെ വിവരം അതിന്റെ ചുമതലയുള്ള ഡിഐജി അനൂപ് കുരുവിള ജോണ്‍ വിശദീകരിച്ചു.

എല്ലാ ജില്ലാ പോലിസ് മേധാവിമാരും തങ്ങളുടെ അധികാര പരിധിയിലെ പ്രവര്‍ത്തനങ്ങള്‍ ഡിജിപിയെ ധരിപ്പിച്ചു. എല്ലാ പരിശോധനകേന്ദ്രങ്ങളിലും ആവശ്യത്തിന് പോലിസ് ഉദ്യോഗസ്ഥരെ നിയോഗിക്കാനും അവര്‍ക്ക് മാസ്‌കുകള്‍ ഉള്‍പ്പെടെയുള്ള മുന്‍കരുതല്‍ സംവിധാനങ്ങള്‍ ലഭ്യമാക്കാനും സംസ്ഥാന പോലിസ് മേധാവി നിര്‍ദേശിച്ചു. മുതിര്‍ന്ന പൗരന്‍മാര്‍ക്ക് ആവശ്യമായ സഹായം ലഭ്യമാക്കാനും വീടുകളില്‍ ബോധവല്‍ക്കരണം നടത്താനും ജനമൈത്രി പോലിസിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Next Story

RELATED STORIES

Share it