കൊവിഡ്-19 : ദുരിതാശ്വാസ ക്യാംപില്‍ നിന്നും ഫാനുകള്‍ മോഷ്ടിച്ച മൂന്ന് പേര്‍ പിടിയില്‍
ആലപ്പുഴ ഹരിപ്പാട് സ്വദേശി സുധീഷ് (37) കൊല്ലം, പുനലൂര്‍ സ്വദേശി മജു മുഹമ്മദലി (28), എറണാകുളം ചക്കരപ്പറമ്പ് സ്വദേശി ജിന്തേഷ് (39) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്

കൊച്ചി: എറണാകുളം സൗത്തിലുള്ള ഗവ.ഗേള്‍സ് ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ കോവിഡ്-19 ക്യാംപില്‍ നിന്നും ഫാനുകള്‍ മോഷ്ടിച്ച മൂന്നു അന്തേവാസികള്‍ പിടിയില്‍. ആലപ്പുഴ ഹരിപ്പാട് സ്വദേശി സുധീഷ് (37) കൊല്ലം, പുനലൂര്‍ സ്വദേശി മജു മുഹമ്മദലി (28), എറണാകുളം ചക്കരപ്പറമ്പ് സ്വദേശി ജിന്തേഷ് (39) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.രാവിലെ സ്‌കൂളിലെ പിടിഎ പ്രസിഡന്റായ ഷിബു എത്തിയപ്പോളാണ് മോഷണ വിവരം അറിയുന്നത്.
ചില ക്ലാസ് മുറികള്‍ തുറന്നു കിടന്നത് ശ്രദ്ധയില്‍ പെട്ടത് പരിശോധിച്ചപ്പോളാണ് ഫാനുകള്‍ മോഷണം പോയതായി അറിയുന്നത്. അപ്പോള്‍ തന്നെ പ്രിന്‍സിപ്പള്‍ വന്നു കാര്യം സ്ഥിരികരിക്കുകയും പോലിസില്‍ വിവരം അറിയിക്കുകയും ചെയ്തു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ സ്‌കൂളിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചും അന്തേവാസികളെ ചോദ്യം ചെയ്തുമാണ് പ്രതികളെ കണ്ടെത്തിയത്. ബീഡി വാങ്ങിക്കാന്‍ പൈസ ഇല്ലാത്തത് കൊണ്ടാണ് ഫാനുകള്‍ മോഷ്ടിച്ചതെന്നാണ് ഇവരുടെ മൊഴി. ഫാനുകള്‍ പിന്നീട് ആക്രി കടയില്‍ നിന്നും കണ്ടെടുത്തു.
RELATED STORIES
ശിവലിംഗത്തെ കുറിച്ച് സമൂഹ മാധ്യമത്തില് പോസ്റ്റ്; ഡല്ഹി ഹിന്ദു കോളജ്...
18 May 2022 4:24 PM GMTഗ്യാന്വാപി മസ്ജിദ്: ഹിംസാത്മക ഹിന്ദുത്വ ഭീകരതയ്ക്ക് ഭരണകൂടവും...
18 May 2022 4:21 PM GMT'കുത്തബ് മിനാര് സൂര്യനെ നിരീക്ഷിക്കാന് വിക്രമാദിത്യ രാജാവ്...
18 May 2022 4:03 PM GMT'റിപബ്ലിക്കിനെ രക്ഷിക്കുക'; പോപുലര് ഫ്രണ്ട് ജനമഹാ സമ്മേളനം 21ന്...
18 May 2022 3:12 PM GMTഇന്ത്യയിലെ ബഹുഭൂരിപക്ഷവും മാംസാഹാരികള്; നോണ് വെജ് കഴിക്കുന്നവരുടെ...
18 May 2022 3:10 PM GMTനാറ്റോയുടെ ഭാഗമാവാന് ഫിന്ലന്ഡും സ്വീഡനും; 'ചരിത്ര നിമിഷ'മെന്ന്...
18 May 2022 2:02 PM GMT