Kerala

വിദേശത്ത് നിന്ന് വരുന്നവരുടെ സര്‍ക്കാര്‍ ക്വാറന്റൈന്‍ ഏഴ് ദിവസമായി കുറയ്ക്കണമെന്ന്; കേരളത്തിന്റെ അപേക്ഷയില്‍ കേന്ദ്രം ഉടന്‍ തീരുമാനം എടുക്കണമെന്ന് ഹൈക്കോടതി

മെഡിക്കല്‍ വിദഗ്ധരുടെ ഉപദേശ പ്രകാരമാണ് ക്വാറന്റൈന്‍ കാലാവധി ഏഴു ദിവസമായി കുറയ്ക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചതെന്നു സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയില്‍ ബോധിപ്പിച്ചു. എന്നാല്‍ ഓരോ സംസ്ഥാനവും അവര്‍ക്ക് ആവശ്യമുള്ള രീതിയില്‍ പ്രോട്ടോകോള്‍ തീരുമാനിച്ചാല്‍ പ്രതിരോധത്തിന്റെ താളം തെറ്റുമെന്ന് കേന്ദ്രം ഹൈക്കോടതിയില്‍ വ്യക്തമാക്കി. മെഡിക്കല്‍ വിദഗ്ധരുടെ നിര്‍ദ്ദേശ പ്രകാരമാണ് ക്വാറന്റൈന്‍ കാലാവധി 14 ദിവസമായി നിശ്ചയിച്ചതെന്നു കേന്ദ്ര സര്‍ക്കാരും കോടതിയില്‍ ബോധിപ്പിച്ചു

വിദേശത്ത് നിന്ന് വരുന്നവരുടെ സര്‍ക്കാര്‍ ക്വാറന്റൈന്‍ ഏഴ് ദിവസമായി കുറയ്ക്കണമെന്ന്; കേരളത്തിന്റെ അപേക്ഷയില്‍ കേന്ദ്രം ഉടന്‍ തീരുമാനം എടുക്കണമെന്ന് ഹൈക്കോടതി
X

കൊച്ചി: വിദേശത്ത് നിന്ന് വരുന്നവരുടെ സര്‍ക്കാര്‍ ക്വാറന്റൈന്‍ ഏഴ് ദിവസമായി കുറയ്ക്കണമെന്ന കേരളത്തിന്റെ അപേക്ഷയില്‍ കേന്ദ്രസര്‍ക്കാര്‍ എത്രയും പെട്ടെന്നു തീരുമാനം എടുക്കണമെന്ന് ഹൈക്കോടതി. പ്രവാസികള്‍ വീട്ടിലും ക്വാറന്റൈനില്‍ തുടരുമെന്ന് ഉറപ്പാക്കുമെന്ന് സംസ്ഥാനം കോടതിയെ അറിയിച്ചു. മെഡിക്കല്‍ വിദഗ്ധരുടെ ഉപദേശ പ്രകാരമാണ് ക്വാറന്റൈന്‍ കാലാവധി ഏഴു ദിവസമായി കുറയ്ക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചതെന്നു സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയില്‍ ബോധിപ്പിച്ചു. എന്നാല്‍ ഓരോ സംസ്ഥാനവും അവര്‍ക്ക് ആവശ്യമുള്ള രീതിയില്‍ പ്രോട്ടോകോള്‍ തീരുമാനിച്ചാല്‍ പ്രതിരോധത്തിന്റെ താളം തെറ്റുമെന്ന് കേന്ദ്രം ഹൈക്കോടതിയില്‍ വ്യക്തമാക്കി.

മെഡിക്കല്‍ വിദഗ്ധരുടെ നിര്‍ദ്ദേശ പ്രകാരമാണ് ക്വാറന്റൈന്‍ കാലാവധി 14 ദിവസമായി നിശ്ചയിച്ചതെന്നു കേന്ദ്ര സര്‍ക്കാരും കോടതിയില്‍ ബോധിപ്പിച്ചു. ഹരജി മെയ് 15 നു പരിഗണിക്കാന്‍ മാറ്റി. സംസ്ഥാന സര്‍ക്കാരിന്റെ അപേക്ഷയില്‍ തീരുമാനമെടുക്കുന്നതിനു കൂടുതല്‍ സമയം ആവശ്യമെങ്കില്‍ ഉചിതമായ നടപടി സ്വീകരിക്കുകയും കോടതിയില്‍ വിവരം ബോധിപ്പിക്കുകയും ചെയ്യണമെന്നു കോടതി വ്യക്തമാക്കി. നിലവില്‍ വിദേശത്ത് നിന്ന് എത്തിയവരുടെ ഏഴ് ദിവസത്തെ നിരീക്ഷണം കഴിയാറായ സാഹചര്യത്തില്‍ ഇക്കാര്യത്തില്‍ തീരുമാനമുണ്ടാക്കണമെന്നാണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ നിര്‍ദേശം. സര്‍ക്കാര്‍ കേന്ദ്രത്തില്‍ 14 ദിവസത്തെ നിരീക്ഷണം വേണമെന്നാണ് മാനദണ്ഡമെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു.

ഇക്കാര്യത്തില്‍ മുഖ്യമന്ത്രി തന്നെ പ്രധാനമന്ത്രിയോട് ഇളവ് തേടിയെന്ന് സംസ്ഥാന സര്‍ക്കാര്‍ മറുപടി നല്‍കി. കേരളത്തിന്റെ ആവശ്യം അംഗീകരിച്ചില്ലെങ്കില്‍ 14 ദിവസത്തെ സര്‍ക്കാര്‍ നിരീക്ഷണം വേണ്ടിവരുമെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. ഇതേത്തുടര്‍ന്നാണ് അടിയന്തരമായി തീരുമാനമെടുക്കാന്‍ ഹൈക്കോടതി കേന്ദ്ര സര്‍ക്കാരിനോട് നിര്‍ദ്ദേശിച്ചത്. പ്രവാസികളെ നാട്ടിലെത്തിക്കുന്നതുമായി ബന്ധപ്പെട്ട ഹരജിയില്‍ വിദേശ രാജ്യങ്ങളില്‍ നോഡല്‍ ഓഫീസേഴ്സ് ഉണ്ടെന്ന് കേന്ദ്ര സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. മെഡിക്കല്‍ ടീമിനെ വിദേശത്തേക്ക് അയക്കുന്നത് അതാത് രാജ്യങ്ങള്‍ ആവശ്യപ്പെട്ടാല്‍ മാത്രമാണെന്നും അല്ലാതെ അയക്കാന്‍ ആവില്ലെന്നും കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി. ഡോ.കെ ജെ കൃഷ്ണകുമാര്‍, സാബു സ്റ്റീഫന്‍ എന്നിവര്‍ നല്‍കിയ ഹരജികളാണ് കോടതി പരിഗണിച്ചത്.

Next Story

RELATED STORIES

Share it