കൊവിഡ്-19 : പുറപ്പെടുന്ന സ്ഥലത്ത് പരിശോധനയ്ക്ക് വിധേയരാകാത്ത പ്രവാസികള്‍ 14 ദിവസം സര്‍ക്കാര്‍ ക്വാറന്റൈനില്‍ കഴിയണം
നേരത്തെയുള്ള ഉത്തരവില്‍ ഭാഗിക മാറ്റങ്ങള്‍ വരുത്തിയാണ് നോര്‍ക്ക പുതിയ ഉത്തരവിറക്കിയിരിക്കുന്നത്. പുറപ്പെടുന്ന സ്ഥലത്ത് കോവിഡ് 19 പരിശോധനയ്ക്ക് വിധേയരായ ശേഷം എത്തുന്ന കൊവിഡ് നെഗറ്റീവായവര്‍ ഏഴു ദിവസം സര്‍ക്കാര്‍ ക്വാറന്റൈനില്‍ കഴിയണം. രോഗലക്ഷണങ്ങളില്ലെങ്കില്‍ ഇവരെ വീടുകളിലേക്കയക്കും. തുടര്‍ന്നുള്ള ഏഴു ദിവസം ഇവര്‍ വീടുകളില്‍ ക്വാറന്റൈനില്‍ കഴിയണം
![കൊവിഡ്-19 : പുറപ്പെടുന്ന സ്ഥലത്ത് പരിശോധനയ്ക്ക് വിധേയരാകാത്ത പ്രവാസികള്‍ 14 ദിവസം സര്‍ക്കാര്‍ ക്വാറന്റൈനില്‍ കഴിയണം കൊവിഡ്-19 : പുറപ്പെടുന്ന സ്ഥലത്ത് പരിശോധനയ്ക്ക് വിധേയരാകാത്ത പ്രവാസികള്‍ 14 ദിവസം സര്‍ക്കാര്‍ ക്വാറന്റൈനില്‍ കഴിയണം](https://www.thejasnews.com/h-upload/2020/05/03/106683-covid192.jpg)
കൊച്ചി: കൊവിഡ്-19 ന്റെ പശ്ചാത്തലത്തില്‍ മടങ്ങിയെത്തുന്ന പ്രവാസികളില്‍ പുറപ്പെടുന്ന സ്ഥലത്ത് പരിശോധനയ്ക്ക് വിധേയരാകാത്തവര്‍ കേരളത്തിലെത്തുമ്പോള്‍ 14 ദിവസം ജില്ലാ ഭരണകൂടം ഒരുക്കിയിട്ടുള്ള ക്വാറന്റൈനില്‍ കഴിണമെന്ന് അധികൃതര്‍. നേരത്തെയുള്ള ഉത്തരവില്‍ ഭാഗിക മാറ്റങ്ങള്‍ വരുത്തിയാണ് നോര്‍ക്ക പുതിയ ഉത്തരവിറക്കിയിരിക്കുന്നത്. പുറപ്പെടുന്ന സ്ഥലത്ത് കോവിഡ് 19 പരിശോധനയ്ക്ക് വിധേയരായ ശേഷം എത്തുന്ന കൊവിഡ് നെഗറ്റീവായവര്‍ ഏഴു ദിവസം സര്‍ക്കാര്‍ ക്വാറന്റൈനില്‍ കഴിയണം. രോഗലക്ഷണങ്ങളില്ലെങ്കില്‍ ഇവരെ വീടുകളിലേക്കയക്കും. തുടര്‍ന്നുള്ള ഏഴു ദിവസം ഇവര്‍ വീടുകളില്‍ ക്വാറന്റൈനില്‍ കഴിയണം. സര്‍ക്കാര്‍ ക്വാറന്റൈനിലേക്ക് മാറ്റുന്നവരെ സ്വന്തം ജില്ലകളിലാണ് താമസിപ്പിക്കുക. ജില്ലാ ഭരണകൂടമാണ് ഇവര്‍ക്കുള്ള താമസം ഒരുക്കുന്നത്. ഇവര്‍ക്ക് ജില്ലകളിലെ ക്വാറന്റൈന്‍ കേന്ദ്രങ്ങളിലേക്ക് പോകുന്നതിനുള്ള ഗതാഗതസൗകര്യം വിമാനത്താവളങ്ങളുള്ള ജില്ലകളിലെ കലക്ടര്‍മാര്‍ ഒരുക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി
RELATED STORIES
മണപ്പുറം ഫിനാന്‍സ് തട്ടിപ്പ്; പ്രതി ധന്യാ മോഹന്‍ പോലിസില്‍ കീഴടങ്ങി
26 July 2024 5:46 PM GMTആര്‍എസ്എസിനെ പുകഴ്ത്തിയും വിലക്കിനെ വിമര്‍ശിച്ചും മധ്യപ്രദേശ്...
26 July 2024 5:25 PM GMT'അര്‍ജുനെ കണ്ടെത്താന്‍ കുടുതല്‍ ഇടപെടല്‍ വേണം'; പ്രതിരോധ മന്ത്രിക്കും...
26 July 2024 5:06 PM GMTഖാന് യൂനിസില്‍ വീണ്ടും ഇസ്രായേല്‍ കൂട്ടക്കുരുതി; 18 പേര്...
26 July 2024 4:55 PM GMTസംസ്ഥാന സ്കൂള്‍ കലോല്‍സവം ഡിസംബര്‍ മൂന്നുമുതല്‍ തിരുവനന്തപുരത്ത്
26 July 2024 4:45 PM GMTനീറ്റ് യുജി പുതുക്കിയ റാങ്ക് പട്ടിക പുറത്തിറക്കി; കണ്ണൂര്‍ സ്വദേശി...
26 July 2024 4:29 PM GMT