Kerala

കൊവിഡ്: പോലിസുകാര്‍ക്ക് വ്യക്തിസുരക്ഷാ ഉപകരണങ്ങള്‍ നല്‍കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹരജി

തിരുവനന്തപുരം സ്വദേശി എം ആര്‍ മനോജ്കുമാറാണ് അഡ്വ. ബി എസ് സ്വാതികുമാര്‍ മുഖേന ഹരജി സമര്‍പ്പിച്ചത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്കൊപ്പം പ്രവര്‍ത്തിച്ച പോലിസുകാര്‍ക്ക് കൊവിഡ് പോസിറ്റിവായിട്ടുണ്ട്. ഇവര്‍ക്ക് വ്യക്തിസുരക്ഷാ സംവിധനാങ്ങളോ ഇന്‍ഷുറന്‍സ് പാക്കേജോ ഇല്ലെന്നും ഹരജിയില്‍ ചൂണ്ടികാട്ടുന്നു

കൊവിഡ്: പോലിസുകാര്‍ക്ക്  വ്യക്തിസുരക്ഷാ ഉപകരണങ്ങള്‍ നല്‍കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹരജി
X

കൊച്ചി: കൊവിഡ് 19 മായി ബന്ധപ്പെട്ട് ഡ്യുട്ടിയിലുള്ള പോലിസുകാര്‍ക്ക് റിസ്‌ക് അലവന്‍സ്, ഹെല്‍ത്ത് ഇന്‍ഷുറന്‍സ്, വ്യക്തിസുരക്ഷാ ഉപകരണങ്ങള്‍ എന്നിവ നല്‍കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹരജി. തിരുവനന്തപുരം സ്വദേശി എം ആര്‍ മനോജ്കുമാറാണ് അഡ്വ. ബി എസ് സ്വാതികുമാര്‍ മുഖേന ഹരജി സമര്‍പ്പിച്ചത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്കൊപ്പം പ്രവര്‍ത്തിച്ച പോലിസുകാര്‍ക്ക് കൊവിഡ് പോസിറ്റിവായിട്ടുണ്ട്.

ഇവര്‍ക്ക് വ്യക്തിസുരക്ഷാ സംവിധനാങ്ങളോ ഇന്‍ഷുറന്‍സ് പാക്കേജോ ഇല്ല. പോലിസ് ഉദ്യോഗസ്ഥര്‍ക്കും അവരുടെ കുടുംബത്തിനും വ്യക്തി സുരക്ഷാ സംവിധാനങ്ങളും ഇന്‍ഷുറന്‍സ് പാക്കേജും നല്‍കേണ്ടത് അനിവാര്യമാണെന്നും ഹരജിയില്‍ പറയുന്നു. 24 മണിക്കൂറും ഉറക്കമൊഴിഞ്ഞു പ്രവര്‍ത്തിക്കുന്ന പോലിസുകാര്‍ക്ക് യാതൊരു വിധ സുരക്ഷാ ഉപകരണങ്ങളും നല്‍കിയിട്ടില്ലെന്നും ഹരജിയില്‍ ആരോപിക്കുന്നു. സാമൂഹിക അകലം പാലിക്കുന്നതിനു കഷ്ടപെടുന്നവരാണ് പോലിസുകാരെന്നും ഹരജിയില്‍ പറയുന്നു.

Next Story

RELATED STORIES

Share it