Kerala

ലോക്ക് ഡൗണ്‍: തെരുവുകള്‍ വിജനം; ഫോര്‍ട് കൊച്ചിയുടെ സൗന്ദര്യം ആസ്വദിച്ച് മയില്‍

ഒരോ ദിവസവും ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും വിദേശ രാജ്യങ്ങളില്‍ നിന്നും ഫോര്‍ട് കൊച്ചിയില്‍ വിനോദസഞ്ചാരത്തിന്റെ ഭാഗമായി എത്തിയിരുന്നത് ആയിരങ്ങളാണ്. എന്നാല്‍ അപ്രതീക്ഷിതമായ എത്തിയ കൊവിഡ്-19 രോഗത്തിന്റെ ഭാഗമായി രാജ്യം മുഴുവന്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ ഫോര്‍ട് കൊച്ചിയും വിജനായി മാറി.ഇതോടെയാണ് ഫോര്‍ട് കൊച്ചിയുടെ സൗന്ദര്യം ആസ്വദിക്കാന്‍ അപ്രതീക്ഷിത അതിഥിയായി ഇവിടെ ഒരു മയില്‍ എത്തിയിരിക്കുന്നത്

ലോക്ക് ഡൗണ്‍: തെരുവുകള്‍ വിജനം; ഫോര്‍ട് കൊച്ചിയുടെ സൗന്ദര്യം ആസ്വദിച്ച് മയില്‍
X

കൊച്ചി: സ്വദേശത്തെയും വിദേശത്തെയും വിനോദ സഞ്ചാരികളുടെ പ്രധാന ആകര്‍ഷണ കേന്ദ്രമായിരുന്നു എറണാകുളം ജില്ലിയിലെ ഫോര്‍ട് കൊച്ചി.ഒരോ ദിവസവും ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും വിദേശ രാജ്യങ്ങളില്‍ നിന്നും ഫോര്‍ട് കൊച്ചിയില്‍ വിനോദസഞ്ചാരത്തിന്റെ ഭാഗമായി എത്തിയിരുന്നത് ആയിരങ്ങളാണ്. എന്നാല്‍ അപ്രതീക്ഷിതമായ എത്തിയ കൊവിഡ്-19 രോഗത്തിന്റെ ഭാഗമായി രാജ്യം മുഴുവന്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ മറ്റെല്ലാ സ്ഥലങ്ങളെയും പോലെ ഫോര്‍ട് കൊച്ചിയും വിജനായി മാറി.ഇതോടെയാണ് ഫോര്‍ട് കൊച്ചിയുടെ സൗന്ദര്യം ആസ്വദിക്കാന്‍ അപ്രതീക്ഷിത അതിഥിയായി ഇവിടെ ഒരു മയില്‍ എത്തിയിരിക്കുന്നത്.ലോക് ഡൗണിനെ തുടര്‍ന്ന് ആളും ആരവവുമൊഴിഞ്ഞ തെരുവില്‍ അപൂര്‍വ്വ ദൃശ്യഭംഗിയൊരുക്കുകയാണ് ഈ മയില്‍. കുറച്ചു ദിവസങ്ങളായി മയിലിനെ ഇവിടെ കാണുന്നുണ്ടെന്ന് പ്രദേശവാസികള്‍ പറയുന്നു. ആളും തിരക്കുമില്ലാതായതോടെ ഇവിടുത്തെ തെരവുകളില്‍ മയില്‍ അങ്ങനെ പറന്നു നടക്കുകയാണ്.

Next Story

RELATED STORIES

Share it