Kerala

കോടതിയാവശ്യങ്ങള്‍ക്ക് അഭിഭാഷകരെ യാത്ര ചെയ്യാന്‍ അനുവദിക്കണമെന്ന്; ഹൈക്കോടതി കേന്ദ്രസര്‍ക്കാരിന്റെ വിശദീകരണം തേടി

ഓണ്‍ലൈനായി കേസുകളില്‍ ഹാജരാകുന്നതിന് ഇ-ഫയലിംഗ് നടത്തണമെങ്കില്‍ ഓഫീസിലെത്തണമെന്ന ആവശ്യമാണ് അഭിഭാഷക അസോസിയേഷന്‍ ഉന്നയിച്ചത്. അതിനാല്‍ അടിയന്തരഘട്ടങ്ങളില്‍ കോടതിയാവശ്യങ്ങള്‍ക്ക് അഭിഭാഷകരെ യാത്ര ചെയ്യാന്‍ അനുവദിക്കണമെന്നും ഹരജിയില്‍ ആവശ്യപ്പെട്ടു. എന്നാല്‍ വിഷയത്തില്‍ ഇടപെടാനാകില്ലെന്നും കേന്ദ്രസര്‍ക്കാരാണ് മാര്‍ഗനിര്‍ദേശങ്ങള്‍ നിശ്ചയിക്കുന്നതെന്നും സംസ്ഥാന സര്‍ക്കാര്‍ കോടതിയെ അറിയിച്ചു

കോടതിയാവശ്യങ്ങള്‍ക്ക് അഭിഭാഷകരെ യാത്ര ചെയ്യാന്‍ അനുവദിക്കണമെന്ന്; ഹൈക്കോടതി കേന്ദ്രസര്‍ക്കാരിന്റെ വിശദീകരണം തേടി
X

കൊച്ചി: അടിയന്തരഘട്ടങ്ങളില്‍ കോടതിയാവശ്യങ്ങള്‍ക്ക് അഭിഭാഷകരെ യാത്ര ചെയ്യാന്‍ അനുവദിക്കണണെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജിയില്‍ ഹൈക്കോടതി കേന്ദ്രസര്‍ക്കാരിന്റെ വിശദീകരണം തേടി. അഭിഭാഷക അസോസിയേഷനാണ് ഹരജി നല്‍കിയത്. ഓണ്‍ലൈനായി കേസുകളില്‍ ഹാജരാകുന്നതിന് ഇ-ഫയലിംഗ് നടത്തണമെങ്കില്‍ ഓഫീസിലെത്തണമെന്ന ആവശ്യമാണ് അഭിഭാഷക അസോസിയേഷന്‍ ഉന്നയിച്ചത്. അതിനാല്‍ അടിയന്തരഘട്ടങ്ങളില്‍ കോടതിയാവശ്യങ്ങള്‍ക്ക് അഭിഭാഷകരെ യാത്ര ചെയ്യാന്‍ അനുവദിക്കണമെന്നും ഹരജിയില്‍ ആവശ്യപ്പെട്ടു. എന്നാല്‍ വിഷയത്തില്‍ ഇടപെടാനാകില്ലെന്നും കേന്ദ്രസര്‍ക്കാരാണ് മാര്‍ഗനിര്‍ദേശങ്ങള്‍ നിശ്ചയിക്കുന്നതെന്നും സംസ്ഥാന സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.

കേന്ദ്രസര്‍ക്കാര്‍ എന്ത് തീരുമാനിച്ചാലും നടപ്പിലാക്കുമെന്നും സംസ്ഥാന സര്‍ക്കാര്‍ കോടതിയില്‍ അറിയിച്ചു. ഇതോടെ നീതി നടപ്പാക്കുക അത്യാവശ്യമെന്നും അതിന് അഭിഭാഷകര്‍ വേണമെന്നും വ്യക്തമാക്കിയ കോടതി വിഷയത്തില്‍ കേന്ദ്രസര്‍ക്കാരിനോട് അഭിപ്രായം തേടി.അതേസമയം ലോക്ഡൗണിന്റെ പശ്ചാത്തലത്തില്‍ അടച്ചിട്ട സംസ്ഥാനത്തെ കോടതികള്‍ ഇന്ന് തുറന്നു. ഗ്രീന്‍, ഓറഞ്ച് ബി സോണുകളിലുള്ള കോടതികളുടെ പ്രവര്‍ത്തനങ്ങളാണ് ഭാഗിക നിയന്ത്രണങ്ങളോടെ ആരംഭിച്ചത്. എറണാകുളം, പത്തനംതിട്ട, കൊല്ലം എന്നീ ജില്ലകളിലെ കോടതികളുടെ പ്രവര്‍ത്തനങ്ങള്‍ കര്‍ശന നിയന്ത്രണങ്ങളോടെ ഏപ്രില്‍ 27 മുതല്‍ ആരംഭിക്കും. എന്നാല്‍ റെഡ് സോണിലെ നാലു ജില്ലകളില്‍ കോടതികള്‍ മെയ് മൂന്നു വരെ തുറക്കില്ല.

Next Story

RELATED STORIES

Share it