Kerala

കൊവിഡ്-19: പാചകത്തിന് സംസ്ഥാനത്തെ ഹോട്ടല്‍ കിച്ചണുകള്‍ തുറന്നുകൊടുക്കാമെന്ന് കെഎച്ച്ആര്‍എ

ജില്ലാഭരണകൂടങ്ങള്‍ ആവശ്യപ്പെടുകയാണെങ്കില്‍ ആവശ്യക്കാര്‍ക്ക് ഭക്ഷണം പാചകംചെയ്ത് നല്‍കുന്നതിന് കേരളത്തിലെ ഹോട്ടലുകളിലെ അടുക്കള തുറന്നു നല്‍കാന്‍ തയ്യാറാണെന്ന് കേരള ഹോട്ടല്‍ ആന്റ് റസ്റ്റോറന്റ് അസോസിയേഷന്‍

കൊവിഡ്-19: പാചകത്തിന് സംസ്ഥാനത്തെ ഹോട്ടല്‍ കിച്ചണുകള്‍ തുറന്നുകൊടുക്കാമെന്ന് കെഎച്ച്ആര്‍എ
X

കൊച്ചി: കൊവിഡ്-19 രോഗപ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി സര്‍ക്കാര്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ ജില്ലാഭരണകൂടങ്ങള്‍ ആവശ്യപ്പെടുകയാണെങ്കില്‍ ആവശ്യക്കാര്‍ക്ക് ഭക്ഷണം പാചകംചെയ്ത് നല്‍കുന്നതിന് കേരളത്തിലെ ഹോട്ടലുകളിലെ അടുക്കള തുറന്നു നല്‍കാന്‍ തയ്യാറാണെന്ന് കേരള ഹോട്ടല്‍ ആന്റ് റസ്റ്റോറന്റ് അസോസിയേഷന്‍.

മുഖ്യമന്ത്രി ഇന്ന് വാര്‍ത്താസമ്മേളത്തില്‍ പറഞ്ഞതിന്റെ അടിസ്ഥാനത്തില്‍ പ്രദേശികമായി പൊതുഅടുക്കള ആരംഭിക്കുന്നതിന് തദ്ദേശസ്ഥാപനങ്ങളുമായി സഹകരിക്കണമെന്ന് അംഗങ്ങളോട് നിര്‍ദ്ദേശിച്ചിട്ടുള്ളതായും കേരള ഹോട്ടല്‍ ആന്റ് റസ്റ്റോറന്റ് അസോസിയേഷന്‍ പ്രസിഡന്റ് മൊയ്തീന്‍കുട്ടി ഹാജിയും, ജനറല്‍സെക്രട്ടറി ജി ജയപാലും അറിയിച്ചു.

Next Story

RELATED STORIES

Share it